Pages

Friday, July 28, 2023

വിദ്വേഷം നിറച്ച പ്രസംഗങ്ങൾ ഒഴിവാക്കുക.

 

വിദ്വേഷം നിറച്ച പ്രസംഗങ്ങൾ

ഒഴിവാക്കുക.

മലങ്കര  സഭ ഒന്നേയുള്ളൂ. ഓർത്തഡോൿസ്കാരും  ഇപ്പോൾ പിണങ്ങി നിൽക്കുന്ന ആധൂനിക  യാക്കോബായക്കാരും  ഉൾപ്പെട്ടതാണ്  മലങ്കരസഭ. ഒരേ ആചാരം, ഒരേ വേഷം, ഒരേ അനുഷ്‍ടാനം. എവിടെയാണ്  വ്യത്യാസം. അന്ത്യോക്യൻ  പാത്രിയാർക്കീസിന്റെ മേൽകൊയ്മ അംഗീകരിക്കുന്നവരാണ് ആധുനിക യാക്കോബായക്കാർ. നല്ലൊരു വിഭാഗം  ആളുകൾ ഇന്നും ഓർത്തഡോൿസ്ക്കാരെയും യാക്കോബായക്കാർ  എന്നാണ് വിളിക്കുന്നത്‌. അതിൽ  തെറ്റൊന്നും ആരും കാണുന്നില്ല. 2002 ആധൂനിക  യാക്കോബായ  സൊസൈറ്റിയും പുതിയ  ഭരണഘടനയും  ഉണ്ടാക്കിയതാണ്  രണ്ട് സഭയായി  മറ്റുള്ളവർ  കാണാൻ ഇടയാക്കിയത്. അധികാര മോഹമാണ്  സഭയെ പരുവത്തിലാക്കിയത്. 500 ലധികം പേരെ അവർ വൈദീകരാക്കി വളരെയധികം പേർക്ക് പാത്രിയാർക്കീസ് മെത്രാൻ പട്ടവും നൽകി മലങ്കരയിലേക്ക് അയച്ചു. അവരൊക്കെ എവിടെ പോകും?സഭ  യോജിക്കാൻ വയ്യാത്ത  വിധത്തിലാക്കി. ഇപ്പോഴത്തെ പാത്രിയാർക്കീസ് വിഭാഗത്തിന്റെ സ്ഥിതി  ദയനീയമാണ്. ഭാരതത്തിലെ  അത്യുന്നത കോടതി അന്തിമ  വിധി 2017 പുറപെടുവിച്ചു കഴിഞ്ഞു. മലങ്കര  സഭ ഒന്നേയുള്ളു, അത്  ഓർത്തഡോൿസ്സഭയാണ്. യാക്കോബായ  എന്നത് ഓർത്തഡോൿസ്സഭയുടെ   വിളി പേരാണ്. ഇനി ആളിനെ സംഘടിപ്പിച്ചിട്ടോ, റാലി നടത്തിയിട്ടോ യാതൊരു പ്രയോജനവുമില്ല.  വിധി  പതുക്കെ പതുക്കെ നടപ്പിലാകും. ഇനി വെറുതെ

വിദ്വേഷം വിതക്കാതിരിക്കുക. സഭയേ ഭിന്നിപ്പിന്റെ മുൾമുനയിൽ ജ്വലിപ്പിച്ചു നിർത്താമെന്നേയുള്ളൂ.

അതിൽ നിന്നും നേട്ടം കൊയ്യുന്നത് മറ്റുള്ളവർ  ആയിരിക്കും.കോട്ടയം കാതോലിക്കയോട് ക്ഷമിക്കില്ല  എന്നൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ക്ഷമിക്കണം,വിഷം വിളമ്പിയവരൊക്കെ  കോട്ടയം കാതോലിക്കായുടെ പള്ളികളിലും ഭവനങ്ങളിലും  കയറിയിറങ്ങുന്നത് ജനം  കാണുന്നുണ്ട്. ഞാൻ അതിൽ വലിയ തെറ്റ് കാണുന്നില്ല. കോടതി വിധി അനുസരിച്ച് മലങ്കര  സഭ ഒന്നേയുള്ളൂ.. വാവിട്ട വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാനാവില്ല എന്ന് തിരുമേനിമാർ അറിയണമായിരുന്നു.

ഇനിയെങ്കിലും വിഷം തുപ്പുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കുക. കൂടെനിൽക്കുന്ന വിശ്വാസികളോട്  സത്യം  തുറന്നു പറയുക. സഭയെ  പിളർത്തിയർ  യോജിപ്പിക്കുക. കാലത്തിന്റെ മുൻപിൽ എല്ലാത്തിനും കണക്കു ബോധിപ്പിക്കണം.പറയുന്ന ഓരോ വാക്കിനും കാലം തിരിച്ചു ചോദിക്കും. പുതിയ  സഭ ഉണ്ടാക്കാൻ  ഒരു പക്ഷെ കഴിയും. സഭയെ പിളർത്തി കൊണ്ടുപോകാൻ ആർക്കും കഴിയില്ല എന്ന സത്യം  അംഗീകരിക്കുക.

പ്രൊഫ. ജോൺ കുരാക്കാർ

No comments: