Pages

Wednesday, July 26, 2023

പിതൃസ്മൃതി' ജൂലൈ 29-നു പരുമലയില്‍ ഡോ. ശശി തരൂര്‍ മുഖ്യപ്രഭാഷകന്‍

 

പിതൃസ്മൃതി' ജൂലൈ 29-നു പരുമലയില്‍

ഡോ. ശശി തരൂര്‍ മുഖ്യപ്രഭാഷകന്‍



മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്താ ഗോവയില്‍ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാർഹരായ അൽവാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ 100-ാം ഓര്‍മ്മപ്പെരുന്നാളും, ബോംബെ-അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 25-ാം ഓര്‍മ്മപ്പെരുന്നാളും ആചരിക്കുന്നതിനോടനുബന്ധിച്ച് ജൂലൈ 29 ശനിയാഴ്ച പരുമലയില്‍ സംഘടിപ്പിച്ചിരിക്കുന്ന 'പിതൃസ്മൃതി' അനുസ്മരണ സമ്മേളനത്തില്‍ ഡോ. ശശി തരൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. . മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ബോംബെ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.

സിനഡ് സെക്രട്ടറി അഭി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ,മെത്രാപ്പോലീത്താമാർ, ഫാ. ഡോ. കെ.എം. ജോർജ്, ഡോ. മാത്യൂസ് ജോർസ്ജ്  ചുനക്കര, വൈദിക ട്രസ്റ്റി റവ.ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിൽ, അത്മായ ട്രസ്റ്റി  ശ്രീ. റോണി വർഗ്ഗീസ്, അസോസി യേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ  എന്നിവർ സംബന്ധിക്കും.

പിതൃസ്മൃതി സമ്മേളനത്തില്‍ മലങ്കരസഭയിലെ മെത്രാപ്പോലീത്താമാരെക്കൂടാതെ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള വൈദികർ,  വിശ്വാസികൾ എന്നിവരുൾപ്പടെ ആയിരത്തിലധികം  പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പിതൃസ്മൃതിയുടെ വിജയകരമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ക്ക് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്  (പ്രസിഡണ്ട്), യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തില്‍ ബോംബെ ഭദ്രാസന സെക്രട്ടറി . തോമസ് കെ ചാക്കോ,  ഡോ. പോള്‍ മണലില്‍ ജനറല്‍ കണ്‍വീനറും, മോനി കല്ലംപറമ്പില്‍ ജോയിന്‍റ് ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

പ്രൊഫ. ജോൺ കുരാക്കാർ

No comments: