Pages

Sunday, July 30, 2023

പ്രാചീന യാക്കോബായും ആധൂനിക യാക്കോബായും.

 

പ്രാചീന യാക്കോബായും ആധൂനിക  യാക്കോബായും.



2002 വരെ മലങ്കര ഓർത്തഡോൿസ്സഭയെ  മറ്റ് സഭക്കാർ  വിളിച്ചിരുന്നത് ഓർത്തഡോൿസ്സഭയുടെ  വിളിപ്പേരായ  യാക്കോബായക്കാർ എന്നാണ്.2002 ന് ശേഷം  പാത്രിയാർക്കീസിന്റെ മേൽകൊയ് ആഗ്രഹിക്കുന്നവർ  പുത്തൻകുരിശ്ശിൽ ഒത്തുകൂടുകയും  പുതിയ ഭരണഘടന ഉണ്ടാക്കുകയും യാക്കോബായ  സൊസൈറ്റി രൂപീകരിക്കുകയും  ചെയ്തത്തോടെ  അവർ ആധൂനിക  യാക്കോബായ  എന്നറിയപ്പെട്ടു.ആധൂനിക യാക്കോബായുടെ  ശില്പി ശ്രേഷ് തിരുമേനിയാണ്.സുപ്രിം കോടതി  യാക്കോബായ സഭയും 2002 ലെ ഭരണഘടനയും നിരോധിച്ചിരിക്കുകയാണ്. മലങ്കര സഭയിൽ  ഒരു കാരണവും  ഇല്ലാതെ  ഒരു പിളർപ്പ് കോടതി  അംഗീകരിക്കുന്നില്ല.

പച്ചക്കള്ളം പ്രചരിപ്പിച്ചും  സർക്കാരിനെയും വിശ്വാസികളെയും കബളിപ്പിച്ച് എത്രനാൾ  മുന്നോട്ട് ആധൂനിക  യാക്കോബായ്ക്കാർക്ക് പോകാൻ  കഴിയും?

സംസ്ഥാനത്തു ഭരണം മാറുന്നു. പുതിയ ഭരണക്കാർ വരുന്നു. പക്ഷേ ജനങ്ങൾ എവിടെയെങ്കിലും പോകാറുണ്ടോ?അതുപോലെ, പള്ളികളുടെ ഉടമസ്ഥാവകാശം, ഭരണ ക്രമീകരണം, പുരോഹിത നിയമനം ഇതൊക്കെയല്ലേ മലങ്കര സഭയിലും  ഉള്ളത്. വളരെ  കാലമായി  നടക്കുന്ന  സഭാ കേസിനെ കുറിച്ച് കോടതിക്ക് എല്ലാം നല്ലവണ്ണം അറിയാം. ഒരേ വിശ്വാസം, ഒരേ ആരാധന, ആയതിനാൽ ഇടവക ജനങ്ങൾക്ക്യാതൊരു വ്യത്യാസവും കൂടാതെ അവരവരുടെ ഇടവകകളിൽ തൽസ്ഥിതി തുടരാൻ കഴിയും. ഇറങ്ങിപോകാൻ ആരും പറയില്ല. അങ്ങനെ പറയേണ്ട സാഹചര്യവും ഇല്ല.എന്നാൽ ഭരണക്രമം മാറുമ്പോൾ അതിനോട് യോജിച്ച് പോകാത്ത ഏതാനം  ചില മെത്രാന്മാർക്ക് സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയത്തിൽ, ഇടവക ജനങ്ങളിൽ തെറ്റായ പ്രചാരണം നടത്തി തെറ്റിധരിപ്പിച്ചു, ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ച്  നിലവിൽ ഇല്ലാത്ത പലതും പറഞ്ഞു ജനങ്ങളെ കബളിപ്പിച്ച് കൂടെ നിർത്തി  സ്വന്തം സ്ഥാനം സംരക്ഷിക്കാൻ വേണ്ടി മെത്രാന്മാർ പച്ചകള്ളങ്ങൾ പറയുന്നു. അത് തന്നെ പറഞ്ഞു സർക്കാരിനെയും സ്വാധീനിക്കുന്നു.

തോറ്റാലും ജയിച്ചാലും സത്യം പറയുന്നതാണ്  നല്ലത്.1972 വരെ  ഒന്നായി നിന്ന സഭയല്ലേ? അധികാര മോഹമല്ലേ    സ്ഥിതിക്ക് കാരണം. കൈവശം  ഇരിക്കുന്ന പള്ളികൾ  ഓരോന്നായി യഥാർത്ഥ  അവകാശിക്ക്  കൊടുക്കേണ്ടി വരുമ്പോൾ ഭാവിയെ പറ്റിയുള്ള ഉൾഭയം ഉണ്ടാകാം.സത്യം തിരിച്ചറിയുന്ന വിശ്വാസികൾ മാതൃ സഭയിലേക്ക് മടങ്ങി പോകും എന്നും അതോടെ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമെന്നും  ആധൂനിക  യാക്കോബായ നേതൃത്വം മുൻകൂട്ടി ആശങ്കപ്പെടുന്നു. മനസ്സിൽ ഉണ്ടാകുന്ന ഉൾഭയത്തിന്റെ പ്രതിഫലനമാണ്  ഇവിടെ കാണുന്നത്.

സത്യം വെളിവകാതിരിക്കാനും സ്ഥാനം ഉറപ്പിക്കാനും രാഷ്ട്രീയക്കാരുമായി ഇക്കൂട്ടർ അവിഹിത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. കാര്യങ്ങളൊക്കെ ഭരണകൂടവും  മനസിലാക്കി വരുന്നു.

വെള്ളം കലക്കി മീൻപിടിക്കാൻ  ശ്രമിക്കുന്നവരും  സഹതാപത്തോടെ  സംസാരിക്കുന്നവരും  സമൂഹത്തിലുണ്ട്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: