വിശ്വാസം വ്യത്യാസമാണെങ്കിൽ
സഭ യോജിക്കില്ല.
വിശ്വാസം
വ്യത്യാസമാണെങ്കിൽ
നവീകരണക്കാർ പോയതുപോലെ പാത്രിയാർക്കീസ്
വിഭാഗം
പുതിയ സഭയായി പോകുന്നതാണ് ഉചിതം.യാക്കോബായക്കാർക്കും ഓർത്തഡോൿസ് വിശ്വാസമാണെങ്കിൽ
യോജിച്ച്
മുന്നേറാം.iപള്ളിയേക്കാൾ
വലുതാണ്
ഓരോരുത്തർക്കും
വിശ്വാസം. മലങ്കരയിലെ
യാക്കോബായ വിഭാഗത്തിന്
ഓർത്തഡോൿസ്
വിശ്വാസമാണോയെന്ന് പരിശുദ്ധ അന്ത്യോക്യാ
പാത്രിയാർക്കീസിനോട് ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്. ജീവനും,
ആത്മാവും,അസ്ഥിത്വവും
നഷ്ടപ്പെടുന്നു
എന്ന്
തോന്നിയാൽ പിന്നെ എന്ത്?പള്ളികൾ.
എല്ലാം
വിട്ടുകൊടുക്കണം .60 പളളികൾ ഇതിനകം
പോയില്ലേ?
ബാക്കിയും
പോകും.
പോകട്ടെ,
പോയതൊന്നും നമ്മുടേതല്ല. ആദ്യകാലങ്ങളിൽ
അധികാരികളെ
ഭയന്ന്
ഗുഹകളുടെയും
മറ്റും
ഉള്ളിൽ
വിശുദ്ധ
കുർബാന അർപ്പിച്ചില്ലേ?
ഒരു കട്ടച്ചിറ
അമ്മച്ചി യുടെ മൃതശരീരം 30 ദിവസം വീടിനു മുൻപിൽ താത്കാലിക കല്ലറ ഒരുക്കി സൂക്ഷിച്ചു വയ്ക്കാൻ
യാക്കോബായക്കാരന് കഴിഞ്ഞു.
മുളംതുരുത്തിപള്ളിയും
കണ്ടനാട്
പള്ളിയും
പിറവവും
കൊലഞ്ചേരിയും കടമറ്റവും യാക്കോബായക്കാരൻ കൈവശം വച്ചിരുന്നതൊക്കെ
ഓർത്തഡോൿസ്
സഭക്ക് മടക്കി കൊടുത്തില്ലേ?
എല്ലാ
പള്ളികളും
മടക്കി
കൊടുക്കും.
യാക്കോബായക്കാരന്റെ
കയ്യിൽ
ഇരിക്കുന്ന
വിശ്വാസം
മാണിക്യമാണെന്ന്
അവർ പറയുന്നു. യോജിക്കാൻ
സഭയിലെ
ഏത് പിതാക്കന്മാർ
പറഞ്ഞാൽ പോലും ബാറെക്മോർ പറഞ്ഞു കൈ മുത്തി അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം വിളിച്ച്
തിരിച്ചു
നടക്കുംമെന്നാണ്
ചില അന്ത്യോക്യർ
പറയുന്നത്.പരിശുദ്ധ
സുറിയാനി
ഓർത്തഡോക്സ് സഭയെ ഭാഗ്യമോടെ
മേയിച്ചു
ഭരിക്കുന്ന
പിതാക്കന്മാരുടെ
പിതാവും,
ഇടയന്മാരുടെ
ഇടയനും,ശുദ്ധിമാനും,
ഭാഗ്യവാനുമായ
അന്ത്യോഖ്യയുടെ
പരമാദ്ധ്യക്ഷൻ
മോറാൻ
മോർ ഇഗ്നാത്തിയോസ്
അപ്രേം
ദ്വിതിയൻ
പാത്രിയർക്കീസ്
ബാവായുടെ
കീഴിൽ നിൽക്കുമെന്ന് പറയുന്നു
. അമ്മയെ.
മറന്നാലും ഞങ്ങൾ അന്ത്യോക്യയെ
മറക്കില്ല
എന്നും
പലരും ഞങ്ങളെ അന്ത്യോക്യൻ
അടിമകൾ എന്നാണ് വിളിക്കുന്നതെന്നും അവർ കരുതുന്നു.
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment