എന്തുകൊണ്ട് കോടതി വിധികൾ നടപ്പാക്കുന്നില്ല.
മറ്റൊരുവിധത്തിലും പരിഹരിക്കപ്പൊടാത്ത തർക്കങ്ങളാണ് കോടതിയിൽ എത്തുന്നത്. കോടതി അത് പരിശോധിച്ച് ഇരു വിഭാഗങ്ങളെയും കേട്ടശേഷം വിധി പറയുന്നു.കേസ് ക്കീഴ്കോടതി
മുതൽ ഭാരതത്തിന്റെ പരമോന്നത
കോടതിവരെ എത്തുന്നു. സുപ്രിം കോടതി അന്തിമാവിധി പുറപ്പെടുവിക്കുന്നു. ഇത് രാജ്യത്തിന്റെ നിയമമായി
മാറുന്നു.വിധി നടപ്പായി കിട്ടാൻ എക്സിക്യൂഷൻ പെറ്റിഷൻ കൊടുക്കുന്നു. എക്സിക്യൂഷൻ ഓർഡർ
ലഭിക്കുന്നു. വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം
സർക്കാരിനും പോലീസിനുമാണ്
വിധി നടപ്പിലാക്കാൻ
പോലീസ് വരുന്നു. അവർ പള്ളി ഗേറ്റിനു പുറത്തു നിന്നു കെഞ്ചുന്നു. തിരികെ പോകുന്നു. നാണക്കേട്!
പോലീസിന്
പള്ളിക്കകത്ത്
കയറി ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിക്കാൻ പോലും കഴിയുന്നില്ല. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു. പിറവത്തും
മുളംത്തുരുത്തിയിലും മറ്റും ഇങ്ങനെ ആയിരുന്നില്ല.ഉത്തരവിട്ട കോടതി
എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാം.
"പോലീസ്
വന്ന് തിരികെ പൊയ്ക്കോളും" എന്ന് ദിവസങ്ങൾക്കു മുൻപുതന്നെ പ്രവചിക്കാൻ അവർക്ക് കഴിയുന്നു.
2017 ലെ പരമോന്നത
കോടതിയുടെ വിധിയാണ്
ഇങ്ങനെ തട്ടിക്കളിക്കുന്നത്.2021 മുതലുള്ള ഈ രണ്ടര വർഷക്കാലം കോടതി വിധികൾ നടപ്പാക്കുന്നതിൽ ഉണ്ടായ പുരോഗതി പിറകോട്ടായിപോയോ എന്നു തോന്നുന്നു. കാരണം
പലതും പറയാനുണ്ടാകും. ആൾക്കൂട്ടത്തെ അണിനിരത്തി കോടതി വിധി നടത്തിപ്പ് തടസ്സപ്പെടുത്തി പള്ളികൾ അനധികൃതമായി കൈവശം വച്ചനുഭവിക്കുന്നത്
ശരിയാണോ? വിധി നടത്തിപ്പ് നീണ്ടു
പോകുന്ന ഓരോ ദിവസത്തിനും നഷ്ടപരിഹാരം പാത്രിയാർക്കീസ് വിഭാഗം
നൽകുമോ? വിധി നടപ്പിലാക്കാൻ
കഴിഞ്ഞില്ലെങ്കിൽ എന്തിന് കേസ്, കോടതി, പോലീസ്. വാദിക്കും പ്രതിക്കും കോടിക്കണക്കിനു രൂപ നഷ്ടം. തോറ്റ കക്ഷിക്ക് തൽക്കാല പ്രതീക്ഷ
ആര് നൽകി. ഇതിനൊക്കെ മറുപടി
ലഭിക്കണം.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment