പനി, പനി കേരളത്തിൽ
സർവത്ര പനി.
കേരളത്തിൽ പകർച്ചപ്പനി പടരുന്നു. ആയിരകണക്കിന് ആളുകൾ പനി ബാധിച്ച് ആശുപത്രികളിലാണ്.
തിരുവനന്തപുരത്ത്
എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവുമാണ് പലരും മരിച്ചത്. പ്രതിദിനം പന്ത്രണ്ടായിരത്തിൽപരം പേരാണ് പനിബാധിച്ച് ആശുപത്രികളിൽ എത്തുന്നത്, ഏറ്റവുമധികം പനി റിപ്പോർട്ട് ചെയ്തത് മലപ്പുറത്തു നിന്നാണ്.
രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പനിയെ പിടിച്ചുകെട്ടാൻ ജനങ്ങൾ ഒന്നിച്ചു നീങ്ങണം.വേനൽ, കാലവർഷത്തിനു വഴിമാറിയതോടെ പനിച്ചൂടിലമർന്നിരിക്കുകയാണ് കേരളം.മുൻവർഷങ്ങളെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. അനേകായിരം പേർ സ്വകാര്യാശുപത്രികളെയും ആശ്രയിക്കുന്നു.പനി മരണങ്ങളും റിപ്പോർട്ട്
ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത്. സാധാരണ വൈറൽ ഫീവറിനൊപ്പം ഡെങ്കിപ്പനി,
എലിപ്പനി തുടങ്ങിയവയും പടർന്നുപിടിക്കുന്നുണ്ട്. ഈ വർഷം ഇതുവരെ മുപ്പതോളം പേരാണ് എലിപ്പനി ബാധിച്ചുമരിച്ചത്.
ചൂടും തണുപ്പും മാറിമാറിയെത്തുന്ന കാലാവസ്ഥയും കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ കൊതുകു മുട്ടയിട്ട് പെരുകുന്നതുമെല്ലാം വ്യാധികൾ പെട്ടെന്നു പടരുന്നതിന് കാരണങ്ങളാണ്.
.കോവിഡ് ഭീതി അകന്നുതുടങ്ങിയതോടെ ശുചിത്വശീലങ്ങൾ കർശനമായി പാലിക്കുന്നത് എല്ലാവരും മറന്നുതുടങ്ങിയിട്ടുണ്ട്. മുഖാവരണം, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, സുരക്ഷിത അകലം പാലിക്കൽ എന്നീ ശീലങ്ങൾ മലയാളി മറന്നു പോയിരിക്കുന്നു.ശുചിത്വ ശീലങ്ങൾ നിലനിർത്താൻ നമുക്ക്
ഒന്നായി നിങ്ങാം
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment