Pages

Wednesday, July 26, 2023

മറക്കില്ല മലയാളി, മറക്കില്ല കേരളം ഒരു നാളും.

 

മറക്കില്ല മലയാളി,

മറക്കില്ല കേരളം ഒരു നാളും.

കേരളം മറക്കില്ല  ഇവിടെ നടന്ന  ഒരുവഞ്ചനയുടെ കഥ, മലയാളിയുടെ മനസ്സിൽ  എന്നും അത് മായാതെ, മറയാതെ  നിൽക്കും.2011 ഉമ്മൻചാണ്ടി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു തുടർന്ന് ഒരു സുവർണ്ണ കാലഘട്ടത്തിലുടെ കേരളംകടന്നു പോകുക യായിരുന്നു. അന്ന്സർക്കാരിലെ  ഒരു മന്ത്രി ആയിരുന്ന ഗണേഷ് കുമാർ.സരിതയും ഗണേഷും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ  പേരിൽ ഗണേഷ് കുമാറിന്റെ അന്നത്തെ ഭാര്യ പിണങ്ങിയതും  ഉമ്മൻചാണ്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും രണ്ടു പേരും പല രഹസ്യങ്ങളും ഉമ്മൻ ചാണ്ടിയോട് പറയുന്നതും വൈകാതെ  ഗണേഷിന്റെ ഭാര്യ  പിരിയുന്നു .

തുടർന്ന്  2012 -13 കാലഘട്ടത്തിൽ ഗണേഷ് കുമാർ   മറുകണ്ടം ചാടുന്നു.  സരിത, ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിനു തുടക്കമിടുന്നുസരിതയുടെ വിവിധങ്ങളായ പ്രസ്താവനകൾ തരാതരം പോലെ വരുന്നു തുടർന്ന് എൽഡിഎഫ് എഴുതിത്തയ്യാറാക്കിയ തിരക്കഥ സംഭാഷണം സംവിധാനം ചെയ്യുന്നതിനനുസരിച്ച് സരിത അഭിനയിക്കുന്നു

ചരിത്രപ്രസിദ്ധമായ എൽഡിഎഫ് സെക്രട്ടറിയേറ്റ് വാളയൽ  സമരം .

പിന്നീട് ആരോപണങ്ങളെല്ലാം മാധ്യമങ്ങൾ ഏറ്റെടുത്തു

ഏതെല്ലാം വിധത്തിൽ ഉമ്മൻചാണ്ടിയെയും ഉമ്മൻ ചാണ്ടിയോട് അടുത്തു നിൽക്കുന്ന മുഴുവൻ പേരും

വൃത്തികെട്ട ആരോപണങ്ങൾക്ക് വിധേയരായി.

മാധ്യമങ്ങളെല്ലാം എൽഡിഎഫ് പടച്ച തിരക്കഥയ്ക്കനുസരിച്ചും സ്വയം ഭാവനകൾ സൃഷ്ടിച്ചും

ഉമ്മൻചാണ്ടിയേയും കുടുംബത്തെയും നിർദാക്ഷിണ്യം നാണം കെടുത്തി അപമാനിച്ചു

ഒരു മനുഷ്യന് താങ്ങാവുന്നതിനപ്പുറത്തായിരുന്നു സിപിഎമ്മിൻ്റെ വൃത്തികെട്ട ആക്രമണം. കൂടെ നിന്ന സ്വന്തം  ആർട്ടിയിലെ ചില  നേതാക്കളും  ഉമ്മൻ ചാണ്ടിയെ  കുറ്റപ്പെടുത്തി.

പിണറായി വിജയൻ അച്ചുതാനന്ദൻ എംഎംമണി തുടങ്ങി മൈക്ക് മുന്നിൽ കിട്ടിയ മുഴുവൻ പേരും തങ്ങളുടെ ഭാവനയിൽ വിരിഞ്ഞത് വൃത്തികെട്ടഭാഷയിൽ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കു മുന്നിൽ നിലോഭം വിളമ്പി. ഉമ്മൻ ചാണ്ടിയുടെ

അന്ത്യയാത്രയിൽ പങ്കെടുത്ത്

മുതലക്കണ്ണീർ വാർക്കുന്ന സിപിഎം നേതാക്കളുടെ അന്നത്തെ വീഡിയോകൾ ഇന്നും സുലഭമായി അന്വേഷിച്ചാൽ കിട്ടും എത്രമാത്രം നികൃഷ്ടമായിരുന്നു ഇവറ്റകളുടെ ആക്രമണമെന്ന് വീണ്ടും ഓർമ്മിച്ചെടുക്കാം.അച്ചുതാനന്ദൻ നിയമസഭാ മന്ദിരത്തിലും പുറത്തും വലിച്ചു നീട്ടി പറഞ്ഞ വൃത്തികെട്ട കഥകൾ താഴോട്ടുള്ള മുഴുവൻ സിപിഎം നേതാക്കളും ഏറ്റെടുത്തു എംഎംമണി യുടെ പ്രസംഗങ്ങളിൽ ഇതിന്റെ വർണ്ണനകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കാണാം...

ഉമ്മൻചാണ്ടിയല്ലാതെ ആരും ഇതൊന്നും മറക്കാനും പൊറുക്കാനും തയ്യറാകില്ല അത്രമാത്രം ക്രൂരമായിരുന്നു

ഇവർ സൃഷ്ടിച്ച വൃത്തികെട്ട കള്ളക്കഥകൾ.

ഇതിലൊന്നും തളരാതെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുമായി ഉമ്മൻചാണ്ടി മുന്നോട്ടു പോയി

ജനസമ്പർക്ക പരിപാടിയിലൂടെ 12 ലക്ഷം ആളുകളെ ഒരു മുഖ്യമന്ത്രി നേരിട്ടു കാണുന്നു അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നു പരിഹാരം കണ്ടെത്തുന്നു

പ്രവർത്തനങ്ങൾക്ക് പുരസ്കാരം നൽകി ഐക്യരാഷ്ട്ര പോലും ആദരിച്ചു.

അപ്പോഴും സിപിഎം ൻ്റെ വൃത്തികെട്ട കളികൾ കേരളത്തിൽ തുടർന്നു.

2016 സിപിഎം ഭരണം പിടിച്ചെടുത്തു

പിന്നീട് നടന്നത് പുതുതലമുറ ഓർക്കുന്നുണ്ടാവും..

ഭരണം കിട്ടിയപ്പോൾ മുതൽ ഉമ്മൻചാണ്ടിയേ വേട്ടയാടാൻ ആരംഭിച്ചുഅതിന്റെ അവസാനം

സരിതയുടെ പ്രത്യേക താല്പര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അറ്റകൈയ്ക്ക് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്നു...

മുഴുവൻ ആരോപണങ്ങളിൽ നിന്നും ഉമ്മൻചാണ്ടിയും മുഴുവൻ ആരോപിതരും കുറ്റമുക്തരായി...

ഒരു  സ്ത്രീയെ ഉപയോഗിച്ച്

ജനാധിപത്യ ചരിത്രത്തിലാദ്യമായി ഒരാൾ  ഭരണം പിടിച്ചെടുത്തു ചരിത്രം സൃഷ്ടിച്ചു.അധികം  താമസിക്കാതെ    നീതിമാൻ

രോഗത്തിനു കീഴടങ്ങി പിന്നെ മരണത്തിനും കീഴടങ്ങി

ഉമ്മൻചാണ്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സിപിഎം പലസ്ഥലങ്ങളിലും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു

പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു..മന്ത്രി വാസവൻ തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ അനുയാത്ര ചെയ്തു .എൽഡിഎഫ് മന്ത്രിമാർ ശവസംസ്കാരത്തിൽ പങ്കെടുത്തു...

എൽഡിഎഫ് ചെയ്തു കൂട്ടിയ കൊടും ക്രൂരതയ്ക്ക്  ഇതു പരിഹാരം ആകുമോ.

മരണശേഷം മാത്രം ഒരാളുടെ നന്മകൾ പുറത്തു വിടുന്നതാണോ ശരിയായ നടപടി

പിണറായി വിജയൻ മുതൽ താഴോട്ടുള്ളവർ ഒന്നോർക്കുക

ചരിത്രം എല്ലാത്തിനും കണക്കുസൂക്ഷിക്കുന്നുണ്ട്

അതിനുള്ള മറുപടി പറയാതെ ആർക്കും കടന്നുപോകാനാവില്ല..

ചുക്കി ചുളിഞ്ഞ കുപ്പായം

കോതി ഒതുക്കാത്ത മുടിയിഴകൾ

അലസമായി കഴുത്തിൽ ചുറ്റിയ ഷാൾ.സ്വന്തം കാര്യങ്ങൾക്ക് വേണ്ടി പോലും സമയം മാറ്റി വെക്കാതെ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾക്കൊപ്പം ജീവിച്ച നേതാവ്.

അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജനങ്ങളായിരുന്നു രാജാവ്...

അദ്ദേഹം നമ്മളെ സേവിച്ച വെറും പ്രജ മാത്രമായിരുന്നു..

സാധുവിനെ കുരിശിൽ തറയ്ക്കാൻ തക്കം പാർത്തിരുന്നവരേ.,

നിങ്ങൾക്കുള്ളത് കാലം കാത്ത് വെച്ചിട്ടുണ്ട്.

0പ്രൊഫ. ജോൺ കുരാക്കാർ

No comments: