യുവതലമുറ വൻ തോതിൽ
വിദേശ രാജ്യങ്ങളിൽ കുടിയേറുന്നു.
വിദേശ രാജ്യങ്ങളിലേക്ക് യുവതലമുറയുടെ കുടിയേറ്റമാണ്
കേരളം,പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി വിദേശ രാജ്യങ്ങളിലേക്ക് യുവതലമുറയുടെ ഒഴുക്ക് തുടരുകയാണ്. പലരും
ഉന്നത പഠനത്തിനു വേണ്ടിയാണ് വിദേശ യൂനിവേഴ്സിറ്റികളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ നിലവാരം മോശമായതാണ് ഇതിന് കാരണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവാദിയെന്നുമാണ് നിയമസഭയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശ രാജ്യങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കിയാൽ മാത്രമേ
കുറച്ചെങ്കിലും യുവാക്കളെ ഇവിടെ പിടിച്ചു നിർത്താൻ കഴിയുകയുള്ളൂ.
കുറെ പേരെയെങ്കിലും തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റാൻ കഴിയണം.
കുടിയേറ്റം മലയാളികൾക്ക് പുതുമയൊന്നുമല്ല. തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കും കേരളത്തില്‍ നിന്നു സിലോൺ, മലയ തുടങ്ങിയ രാജ്യങ്ങളിലേക്കും നടന്ന കുടിയേറ്റങ്ങള്‍ ചരിത്രമാണ്. എഴുപതുകളില്‍ ഗൾഫിലേക്കും പിന്നീട് യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്കും മലയാളികൾ
കുടിയേറിയവരാണ്.
കഴിഞ്ഞ
തലമുറകൾ പഠനം കഴിഞ്ഞ്, അൽപം തൊഴിൽപരിചയം കൂടി ലഭി ച്ചതിനു ശേഷമാണ് നാട് വിട്ടിരുന്നതെങ്കില്‍, ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ തന്നെ കുട്ടികൾ കടല്‍ കടന്നു പറക്കാന്‍ വെമ്പുകയാണ്.
നാടു വിട്ട മനുഷ്യനും
കൂടുവിട്ട പട്ടിയും ഒരു ഒരു പോലെയാണെന്ന് കാനഡയിൽ
കുടിയേറിയ മാർ
ജോർജ് തേക്കടത്ത് ഒരിക്കൽ എന്നോട് പറയുകയുണ്ടായി. കോവിഡ് ഭീതി കുറഞ്ഞതോടെ അണപൊട്ടിയ പോലെയാണ് വിദ്യാർഥികൾ യൂറോപ്യൻ രാജ്യങ്ങളിക്ക് പോകുന്നത്.അവർ
തങ്ങളുടെ ആർഷഭാരത സംസ്ക്കാരവും
തങ്ങളുടെ കുടുംബ -മതപരമായ വേരുകളിൽ നിന്നും സഭയുടെ പഠിപ്പിക്കലുകളിൽ നിന്നും അകന്നു കഴിയുകയാണ്
ഈ രീതി അവരുടെ ആത്മീയവും വൈകാരികവുമായ ക്ഷേമത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ജനനനിരക്കും കുടിയേറ്റവും കുറഞ്ഞതോടെ തലമുറകളില്ലാതെ നാടുവിടുന്ന കുടുംബങ്ങളുടെ എണ്ണം ഇന്ന് കൂടിവരികയാണ്.
ഈ പ്രവണത തുടർന്നാൽ പത്തും പതിനഞ്ചും വർഷത്തിനുള്ളിൽ കേരളത്തിലെ പല വീടുകളും കുടുംബങ്ങളില്ലാതെ പൂട്ടിപ്പോകും.കേരളത്തിലെ
പല സ്ഥലങ്ങളും
പ്രേതഭൂമികളായി മാറും.സദാചാരത്തിന്റെ എല്ലാ അതിർവരമ്പുകളും തകർന്ന്
തരിപ്പണമാകും. ദൈവവും ദൈവവചനവും മറന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടും. ഇതിനുള്ള പരിഹാരങ്ങളെക്കുറിച്ച് സഭ ഉണർന്ന് ചിന്തിക്കേണ്ട സമയമാണിത്.
പുതിയ തലമുറ
ലോകത്ത് എവിടെ ആയിരുന്നാലും നമ്മുടെ സംസ്ക്കാരത്തിലും സദാചാരബോധത്തിലും
കുട്ടികളെ വളർത്താൻ മതങ്ങൾക്കും
സഭകൾക്കും വലിയ പങ്ക് നിർവഹിക്കാനുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്ര സാങ്കേതിക
വിദ്യയുടെ സഹായവും പ്രയോജനപ്പെടുത്തണം. യുവാക്കൾ
വീട്ടിൽ നിന്ന് വളരെ അകലെയാണെങ്കിലും അവരുടെ വിശ്വാസവുമായി ശക്തമായ ബന്ധം നിലനിർത്താൻ സഭയ്ക്ക് കഴിയണം.
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.
പ്രോഫ. ജോൺ കുരാക്കാർ
No comments:
Post a Comment