വർത്തമാനകാലത്തെ
പുതിയ യാക്കോബായ വിഭാഗം
മലങ്കര സഭയുടെ ഭാഗമായ പാത്രിയാർക്കീസ് വിഭാഗം ആശാന്തിയുടെ
തീരത്തുകൂടിയാണ് പ്രയാണംചെയ്യുന്നത്.
വിശ്വാസികൾ കാറ്റിൽ ഉലയുകയാണ്. കസ്റ്റടിയിൽ
ഇരുന്ന വലിയ പള്ളികൾ ഓരോന്നായി വിട്ടുകൊടുക്കേണ്ടി വരുന്നത്
വർത്തമാനകാലത്തെ പാത്രിയാർക്കീസ്
വിഭാഗം പ്രാദേശിക തലവൻ
ശ്രേഷ്ഠ ബാവഎങ്ങനെ സഹിക്കും.
വീണ്ടും കൈവശമിരുന്ന
6 പള്ളികൾ കൂടി വിട്ടുകൊടുക്കേണ്ടി വരുന്നു. യാക്കോബായ വിഭാഗം
എവിടെയെങ്കിലും നങ്കൂരമിടുന്നത് ശ്രേഷ്ഠ ബാവായ്ക്ക് കാണാനാകുമോ? അതോ
എല്ലാം നഷ്ടപെടുന്നത് കാണാനാണോ വിധി?
പുണ്യവാനായ, കരുണമായനായ
ഒസ്താത്തിയോസ് തിരുമേനി
കാലം ചെയ്യുന്നതിന്
മുൻപ് പല പ്രാവശ്യം
ശ്രേഷ്ഠ ബാവായോട് പറഞ്ഞതാണ്
" തിരുമേനി ചെയ്യുന്നത് ശരിയല്ല, സഭയെ
പിളർത്തരുത്, അത് ദൈവദോഷമാണ്. ആ പുണ്യാവന്റെ
വാക്കുകൾ കേൾക്കാതെ പലരെയും
സിറിയയിൽ അയച്ച മെത്രാൻ
പട്ടം വാങ്ങിച്ചു. ധാരാളം പേരെ വൈദീകരാക്കി സഭ പിളർത്തി, നിഷ്കളങ്കരായ
കുറെ വിശ്വാസികളെ സിറിയൻ സഭയുടെ
അടിമകളാക്കി മാറ്റി.ശ്രേഷ്ഠ ബാവയും പാത്രിയാർക്കീസിന്റെ കീഴ്സ്ഥാനിയായി. എന്നിട്ട് പറയുന്നു
ഞങ്ങൾ ഭൂരിപക്ഷമാണ്, ഞങ്ങളാണ്
മാതൃസഭ.
കാലം
എല്ലാത്തിനും കണക്കുചോദിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ മലങ്കര സഭയെ
സഹായിച്ചതിന്റെ പേരിൽ ഒരു വിഭാഗത്തെ
സിറിയൻ സഭയുടെ അടിമത്വത്തിൽ. കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ
മുൻതലമുറയും കൂനൻ കുരിശു
സത്യം ചെയ്തവരാണെന്ന് ഓർക്കുക.പരിശുദ്ധ
അന്ത്യോക്യൻ പാത്രിയാർക്കീസ് സിറിയൻ
ഓർത്തഡോൿസ് സഭയുടെ തലവൻ
മാത്രമാണ്, ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ തലവൻ
പരിശുദ്ധ കതോലിക്ക ബാവയാണ്. ആഗോള ഓർത്തഡോൿസ് സഭ
എന്നൊന്നില്ല. ലോകത്ത്
ഇന്ത്യൻ ഓർത്തഡോൿസ് സഭ, ഗ്രീക്ക് ഓർത്തഡോൿസ് സഭ റഷ്യൻ ഓർത്തഡോൿസ് സഭ, സെർബിയൻ
ഓർത്തഡോൿസ് സഭ , സിറിയൻ ഓർത്തഡോൿസ് സഭ
എന്നിങ്ങനെ ധാരാളം ഓർത്തഡോൿസ് സഭകൾ ഉണ്ട്. കത്തോലിക്ക സഭയെ
പോലെ ഒരു ആഗോള സഭയല്ല
ഓർത്തഡോൿസ് സഭ. എല്ലാം സ്വതന്ത്രസഭകളാണ്. ഒരു വിഭാഗത്തെ
സിറിയൻ സഭയുടെ കീഴിൽ
കൊണ്ടുപോകുന്നവർ തലമുറകളെ അടിമകൾ
ആക്കുകയാണ്. തെറ്റ് തിരുത്താനുള്ള അവസരം ഇനിയുമുണ്ട്. സത്യം പറയുന്നവരെ
പരിഹസിക്കരുത്., തെറി പറയരുത്, ചിന്തിക്കാൻ
കഴിയുമെങ്കിൽ
ചിന്തിക്കുക. മലങ്കര സഭയുടെ മഹാഭാഗ്യമാണ് ശ്രേഷ്ഠ ബാവാ തിരുമേനി എന്നൊക്കെ പറയുന്നതിൽ
തെറ്റൊന്നുമില്ല.അദ്ദേഹം പ്രായമുള്ള. വ്യക്തിയാണ്.പക്ഷെ
ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്നാൽ പിന്നെ ദുഖിക്കേണ്ടി വരും.
ശ്രേഷ്ഠ ബാവായുടെ മെത്രാപ്പോലീത്തൻ സ്ഥാനാരോഹണത്തിൻ്റെ സുവർണ ജൂബിലി ആഘോഷം നടക്കുകയാണല്ലോ.ബഹു. കോടതിയുടെ അന്തിമ വിധി മനസ്സിലാക്കി പ്രവർത്തിക്കുക. സത്യത്തെ തമസ്കരിക്കുന്ന അവസ്ഥ ഉപേക്ഷിക്കുന്നതാണ്
നല്ലത്. ഗവൺമെൻ്റ പരിശുദ്ധ ഇന്ത്യൻ ഓർത്തഡോൿസ് സഭയ്ക്ക് നീതി നിഷേധിക്കുമെന്ന്
ആരും വിചാരിക്കുന്നില്ല. വർത്തമാന കാലത്തെ
യാക്കോബായ വിഭാഗത്തിലെ
തിരുമേനിമാർ സത്യം
മനസിലാക്കി നിർഭയം
മാതൃസഭയിലേക്ക്
മടങ്ങി വരിക. നിങ്ങൾ ആരെയാണ് ഭയക്കുന്നത്?
ഭയന്നാൽ
ജീവിതകാലം മുഴുവൻ
ഭയന്ന് ജീവിക്കേണ്ടി വരും.
ശ്രേഷ്ഠ ബാവ ഇന്ന്
മഹാപൗരോഹിത്യത്തിൻ്റെ 50 വർഷത്തെ യാത്രയിൽ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. ചെയ്തതൊക്കെ
ശരിയായിരുന്നോ?
ചരിത്ര ഗതികൾ എങ്ങനെ ആയിരുന്നു? സഭയെ
ഇങ്ങനെ പിളർത്തണമായിരുന്നോ? തെറ്റ് പറ്റിയെന്നു തോന്നുന്നുവെങ്കിൽ
തിരുമേനിമാരോട്
തുറന്നു പറയുക.
ജീവിത വഴിയിൽ
പോരാട്ടങ്ങളുടെ ഇതിഹാസം രചിച്ച ശ്രേഷ്ഠമായ 50 വർഷങ്ങൾ നമുക്ക് കാണാനാകും.യാക്കോബായ
വിഭാഗത്തിന്റെ സമാനതകകളില്ലാത്ത അമരക്കാരനായ ബാവായെ വർത്തമാന യാക്കോബായ
വിഭാഗത്തിന്റെ
സ്ഥാപകനായി കാണാനാണ് എനിക്കിഷ്ടം
50 വർഷം മഹാപൗരോഹിത്യ ശുശ്രൂഷയിലും 21 സംവത്സരം പാത്രിയാർക്കീസിന്റെ
ആദ്യത്തെ ശ്രേഷ്ഠ കാതോലിക്കയായും
അദ്ദേഹം ഒരു വിഭാഗത്തെ നയിച്ചു.
സിറിയൻ സഭക്ക്
ഇന്ത്യയിൽ ഒരു വിഭാഗത്തെ പിളർത്തി കൊടുത്തു എന്ന
സത്യവും അദ്ദേഹത്തിന് സ്വന്തം.പ്രതിസന്ധികൾ
ഒന്നും തിരുമേനി അറിയാറില്ല, തളരാറില്ല അദ്ദേഹം അന്നും ഇന്നും പോരാളിയാണ്.പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള വിധേയത്വവുമാണ് വർത്തമാന കാലത്തെ യാക്കോബായ സഭ എന്നു പറയാം.
അദ്ദേഹത്തിന്റെ പ്രായാധിക്യം ഏറെനാൾ വിശ്രമത്തിനു ക്ഷണിച്ചിട്ടു കാലമേറെയായെങ്കിലും അതിനു തയ്യാറാകാതെ തന്റെ
കൂടെ നിൽക്കുന്ന അജഗണങ്ങളെ നയിക്കുകയാണ് ഇന്നും. ആയുരാരോഗ്യങ്ങൾ നേരുന്നു.
പ്രോഫ. ജോൺ കുരാക്കാർ
No comments:
Post a Comment