Pages

Monday, May 8, 2023

കല്യാണം നടത്തി മുടിയുന്ന കുടുംബങ്ങൾ

 

കല്യാണം  നടത്തി  മുടിയുന്ന

കുടുംബങ്ങൾ



ഉത്സവം നടത്തിയും കല്യാണം നടത്തിയും മുടിഞ്ഞു പോയ ധാരാളം കുടുംബങ്ങൾ കേരളത്തിലുണ്ടായിരുന്നു.ഇപ്പോഴും ചില  സ്ഥലങ്ങളിൽ  ഉണ്ടായി കൊണ്ടിരിക്കുന്നു.

പ്രായപൂർത്തിയായ പുരുഷന്റെയും സ്ത്രീയുടെയും ജീവിതം അവർ സ്വന്തമായിഉണ്ടാക്കിയെടുക്കേണ്ടതാണ്. സ്ത്രീധനത്തിന്റെ  പേരിൽ പെൺകുട്ടിയെയോ, അവരുടെ  മാതാപിതാക്കളെയോ അപമാനിക്കുകയോ മറ്റോ ചെയ്താൽ  നിങ്ങൾ  സാമൂഹ്യദ്രോഹി മാറും.

പെൺകുട്ടി ആയാലും  ആൺകുട്ടി ആയാലും ജോലിയോ വരുമാനമാർഗ്ഗമോ ആണ് പ്രധാനം. വിവാഹത്തിന്റെ പ്രാധാന്യം  അതിനു ശേഷമേ വരുന്നുള്ളൂ. നാട്ടുകാരുടെ മുന്നിൽ അഭിമാനം കാണിക്കാൻ സ്വർണ്ണവും, കാറും, കൊടുത്തു ആഡംബരകല്യാണവും നടത്തി മുടിയരുത്. അന്യവീട്ടിൽ പോയി ജീവിക്കാനുള്ളതാണ് എന്ന് നിരന്തരം പറഞ്ഞു കൊണ്ടല്ല പെൺ കുട്ടികളെ വളർത്തേണ്ടത്.

ഒരു സ്ത്രീ കല്യാണം  കഴിക്കാതെ ഇരുന്നാല്‍ അവള്‍ സമൂഹത്തില്‍  ഒറ്റപ്പെട്ടു പോകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. നല്ല  രീതിയില്‍ കല്യാണം നടത്തിയതിന്റെ കടം തീരും മുന്‍പ് ഡിവോഴ്സ് ആയ കുറെ പേർനമുക്ക് ചുറ്റും ഉണ്ട്. അപ്പോള്‍ കല്യാണം എന്ന  വാക്ക് അര്‍ത്ഥം ഇല്ലാതെ പോകുന്നു.

ഒരു കല്യാണം നടത്താന്‍ കടം വന്നു എന്ന ഒരു ചോദ്യം ഉത്തരം ഇല്ലാതെ കിടക്കുന്നു. വളരെ  ചെലവ് ചുരുക്കി കല്യാണം നടത്താൻ മലയാളിക്ക്  അറിയാം. കൊറോണ  കാലത്തെ  കല്യാണമൊക്കെ  അങ്ങനെ ആയിരുന്നു. ഇപ്പോൾ വിവാഹത്തോടെ  മലയാളി  കടകെണിയിൽ  വീണ്തുടങ്ങി.

ചിലരുടെ കല്യാണ ദിവസത്തെ ചില വിൻ്റെ അത്രയും തന്നെ തലേ ദിവസത്തെ ചിലവും വരുന്നുണ്ട്,,

നോർത്തിന്ത്യൻ വസ്ത്രങ്ങളണിഞ്ഞ വധൂവരൻമാരും കുടുംബക്കാരും, ഒപ്പം ഹിന്ദി സിനിമയിലെ ആചാരാനുഷ്ടാനങ്ങളും കലാപ്രകടനങ്ങളും, ചിലയിടത്തെങ്കിലും ഗോത്ര നൃത്തങ്ങളും തുടങ്ങി. കെട്ടുകാഴ്ചകളുടെ പൂരപ്പറമ്പായി മാറുന്ന വിവാഹങ്ങളാണ് പലപ്പോഴും നാട്ടിൽ നടക്കുന്നത്. ഇതാലൊന്നും ഒരു വിധ ജാതി മത ഭേദങ്ങളും കാണാൻ കഴിയില്ല,, പരസ്പര അനുകരണം മാത്രമാണ്.

പെൺ വീട്ടുകാരെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ആർഭാട ചിലവുകൾ  സ്ത്രീധന തുകയോളം തന്നെ വരുന്നുമുണ്ട്.നാട്ടിൽ മറ്റാരും തന്നെ ഇത് പോലൊരു കല്യാണം നടത്തിയിട്ടുണ്ടാവരുത് എന്ന വാശിയാണ്  പലപ്പോഴും കിടപ്പാടം പോലും കടക്കണിയിൽ ആകാൻ  കാരണം.  എന്നാൽ രണ്ടു വ്യക്തികൾ ഒരുമിച്ച് ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാനും സുഭദ്രമായ കുടുംബ ജീവിതത്തിനും ആർഭാടങ്ങൾ ആവശ്യമില്ല.

ഡാൻസ്, പാട്ട്, ദമ്പതിമാരുടെ പരസ്യ മദ്യപാനം, വെള്ളത്തിൽ ചാട്ടം, മരം കയറൽ, പാമ്പ് പിടുത്തം, ബൈക്ക് ജമ്പിംഗ്, കരാട്ടേ, കളരിപ്പയറ്റ് തുടങ്ങിയ കായിക അഭ്യാസ പ്രകടനങ്ങൾ, തീയിലും വെള്ളത്തിലുമുള്ള  സാഹസിക പ്രകടനങ്ങൾ തുടങ്ങിയവ വിവാഹത്തോട്  അനുബന്ധിച്ച്ഇന്ന് നടക്കുന്നു.

രണ്ട്  ആൺമക്കളുടെ വിവാഹം ആർഭാടമായി നടത്തിയതോടെ വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവൻ തീർന്നു പോയി എന്ന് വിലപിക്കുന്ന ഒരു പിതാവിനെ അടുത്തകാലത്തായി  എനിക്ക് പരിചയപ്പെടാൻ  ഇടയായി.വിവാഹം തികച്ചും വ്യക്തിപരമായ കാര്യമാണ്. അതെങ്ങിനെ നടത്തണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ ഭാഗവുമാണ്.

സാമ്പത്തിക സ്വാതന്ത്ര്യമുള്ളവർ, ആർഭാട വിവാഹം നടത്തിയിട്ടായാലും പണം മാർക്കറ്റിലേക്കൊഴുക്കുന്നത് സമൂഹത്തിന് ഗുണകരമാണ് എന്നതിനാൽ അങ്ങിനെയുള്ളവർ ആർഭാട വിവാഹങ്ങൾ നടത്തട്ടെ.

എന്നാൽ, സാമ്പത്തിക

സ്ഥിതിയില്ലാത്തവർ ഇത്തരം കെട്ടുകാഴ്ചകളുടെ പുറകെ പോകുന്നത്  കുടുംബം തന്നെ തകരാൻ ഇടയാക്കും.

ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തുന്നത് ഒട്ടും തന്നെ ബുദ്ധിയല്ല എന്ന് മലയാളി ഇനി എന്ന് മനസിലാക്കും.വിവാഹം ഒരിക്കലേയുള്ളൂഅത് കൊണ്ട് ആർഭാടം ഒട്ടും കുറയ്ക്കേണ്ട എന്ന് പറയുന്നത് തികച്ചും മണ്ടത്തരമാണെന്ന് പറയാതെ വയ്യ. കാരണം, വിവാഹദിനമെന്നത് ഒരുമിച്ചുള്ള ജീവിതയാത്രയിലെ ഒരു തുടക്കം മാത്രമാണ്.

ജീവിതയാത്ര തുടങ്ങാൻ പോവുന്നതേയുള്ളു.

ജീവിതയാത്രയിൽ ഉപകാരപ്പെടേണ്ടതായ സമ്പാദ്യമാണ്  ആഘോഷത്തിനായി പലപ്പോഴും പൊടിച്ച് കളയുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു.  കല്യാണ ചിലവിന് മാറ്റി വച്ച തുകയിൽ നല്ലൊരു  പങ്ക് അവരുടെ പേരിൽ നിക്ഷേപിക്കുകയോ സ്ഥിരവരുമാനം ലഭിക്കുന്ന  രീതിയിൽ  നിക്ഷേപം നടത്തുകയോ ചെയ്താൽ ഭാവിയിൽ അവരുടെ ജീവിതം മെച്ചപ്പെട്ടതാവാനും കുടുബത്തിൽ സാമ്പത്തിക ഭദ്രത കൈവരാനും ഉതകും."ഒരു രൂപ മുടക്കി വിവാഹിതനായാലും ഒരു കോടി മുടക്കി വിവാഹിതനായാലും ദാമ്പത്യ ജീവിതവുമായി അതിന് യാതൊരു ബന്ധവുമില്ല എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ.

പ്രോഫ. ജോൺ കുരാക്കാർ

No comments: