Pages

Wednesday, May 10, 2023

കേരളത്തിന്റെ കണ്ണീരായി ഡോക്ടർ വന്ദന.

 

കേരളത്തിന്റെ കണ്ണീരായി 

ഡോക്ടർ വന്ദന.



കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അതിക്രൂരമായി യുവഡോക്ടറെ കുത്തിക്കൊന്നു. നടുങ്ങി കേരളം.

കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.

വീട്ടിൽ വെച്ച് അതിക്രമങ്ങൾ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചാണ്  ആക്രമണം  നടത്തിയത്.

അഞ്ച് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.

നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ ആളാണ് ഇയാൾ.

സന്ദീപ് എന്ന ഇയാൾ വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു.തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ്  ആക്രമണം.

അച്ഛനമ്മമാരുടെ ഏക മകൾ. അടുത്ത മാസം വിവാഹനിശ്ചയം നടത്താനിരുന്നതാണ്.  പോലീസ്കാരന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നില്ലേ എന്നാണ് കോടതി  ചോദിച്ചത്.

മനുഷ്യനെ പിശാചാക്കുന്ന മയക്കുമരുന്നിനു അടിമയാണ്  സന്ദീപ്. ലഹരി മരുന്നുകളുടെ ഉപയോഗം അടുത്തകാലത്തായി വളരെയധികം വർധിച്ചു.നാളെയുടെ വാഗ്ദ്ധാനം ആവേണ്ടിയിരുന്ന ഒരു മിടുക്കിയെ നമ്മൾ എല്ലാവരും ഉൾപ്പെടുന്ന സിസ്റ്റം ഇല്ലാണ്ടാക്കി. വന്ദന ദാസ് എന്ന കുഞ്ഞു മാലാഖയ്ക്ക്  കണ്ണീരോടെ യാത്രാ മൊഴി.

പ്രോഫ. ജോൺ  കുരാക്കാർ

No comments: