എല്ലാവർക്കും സമാധാനം കിട്ടില്ല. സന്മനസ് ഉള്ളവർക്ക് മാത്രമേ സമാധാനം ലഭിക്കൂ.
സമാധാന
പ്രാവുകളെ
അയച്ചിട്ട്
കാര്യമില്ല.
മലങ്കര സഭയിൽ സമാധാനം വേണമെന്ന് പാത്രിയാർക്കീസ് വിഭാഗത്തിന് താല്പര്യമുണ്ടോ? ഉണ്ടെങ്കിൽ
ആദ്യം തെറിവിളി നിർത്തുക, വ്യക്തഹത്യ
നിർത്തുക,
ഒരേ വിശ്വാസം ഒരേ ആചാരം എന്ന് വിശ്വാസികളോട് പറയുക, മാർ തോമ്മ
ശ്ലീഹയാണ് ഭാരതക്രൈസ്തവ സഭയുടെ സ്ഥാ
പകൻ എന്ന സത്യം അംഗീകരിക്കുക, തിരുമേനിമാരെ പരിഹസിക്കാതിരിക്കുക, സഭയുടെ
ഭരണ ഘടന അംഗീകരിക്കുക
ഇത്രയൊക്കെ
ചെയ്താൽ നമുക്ക് ഒന്നായി പോകാൻ
കഴിയും.
നവീന യാക്കോബായക്കാർക്ക് വിശ്വാസത്തിന് വ്യത്യാസമുണ്ടെങ്കിൽ
ഒരിക്കലും
യോജിക്കരുത്.
എത്രയും പെട്ടെന്ന്
നിങ്ങളുടെ
വിശ്വാസത്തിലേക്ക്
മാറി പോകുക.
അതും സമാധാനത്തിനുള്ള
ഒരു
വഴിയാണ്.
ഒന്നാകാൻ ആഗ്രഹമുണ്ടെങ്കിൽ ആത്മാഭിമാനത്തോടെ ഭാരതസഭയുടെ
ഭാഗമാകാം.
കോടതി വിധി നടപ്പിലാക്കുന്നത്
ആർക്കും
തടയാനാവില്ല.
അതിനെ
പള്ളി
പിടുത്തം,
കവർച്ച എന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടാണ്. വിധി നടപ്പിലാക്കുന്നതിൽ ദയയൊന്നും ആരും പ്രതീക്ഷിക്കരുത്.
യോജിച്ചാൽ
പിന്നെ
ഞങ്ങളും നിങ്ങളും ഇല്ല, നമ്മൾ ഒന്നാണ്? സംശയം ഉണ്ടെങ്കിൽ മടങ്ങി
വന്ന
വിശ്വാസികളോടോ
വൈദീകരോടോ തിരുമേനിമരാടോ
ചോദിക്കുക?
മലങ്കര ഓർത്തഡോൿസ് നൂതന സഭയല്ല പ്രാചീന
സഭയാണ്.1912
ൽ
കാതോലിക്കെറ്റ്
ഇന്ത്യയിൽ
സ്ഥാപിച്ചെന്ന്
മാത്രം.
പാവം വിശ്വാസികളെ
ഇനിയും
തെറ്റിദ്ധരിപ്പിക്കരുത്.
നിങ്ങൾ, ഇത്രയും വൈദീകർക്കും തിരുമേനിമാർക്കും പട്ടം കൊടുത്തത്
ഒരു കടും കൈയായി
പോയി. പഴയതിനെ
കുറിച്ചൊന്നും
ഞാൻ ഇവിടെ
പറയാൻ
ആഗ്രഹിക്കുന്നില്ല.
എല്ലാത്തിനും
ഒരു യോഗ്യതയൊക്കെ
വേണം. ഇത്രയും
മാത്രമേ
ഈ അവസരത്തിൽ ഞാൻ പറയുന്നുള്ളൂ.
പാത്രിയാർക്കീസ്
വിഭാഗം 2002 ൽ പുതിയ
ഭരണ ഘടന എന്തിന് ഉണ്ടാക്കി, എന്തിന്
പുതിയ സൊസൈറ്റി രൂപീകരിച്ചു എന്ന ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും എന്റെ മുന്നിലുണ്ട്. 1958 മോഡൽ യോജിപ്പ്നമുക്ക്
ഇനി വേണ്ട.
ഇനി ഞങ്ങളും നിങ്ങളും എന്ന പ്രയോഗം യോജിച്ചാൽ പിന്നെ വേണ്ട.
ഗ്രൂപ്പ്
കളിയും വേണ്ട. എല്ലാ
പള്ളികളും സെമിനാരികളും
സ്ഥാപനങ്ങളും
നമ്മുടെ
സ്വന്തം.
യോജിച്ചാൽ
പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് അതിവേഗം
കൂതിക്കും.പരി.പാത്രിയർക്കീസ്
ബാവക്ക്
ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന അധികാരം
ലഭിക്കും.കൂടുതൽ
കാലം ഇനി ഇങ്ങനെ പോകാൻ ആവില്ല. മലങ്കര സഭ ഒന്നേയുള്ളൂ
ഒരേ വിശ്വാസം,
ഒരേ ആചാരം ഒരേ വേഷം ഒരേ തൊപ്പി, ഒരേ താടി ഒരേ സംസ്ക്കാരം. ഇവർ വാർത്തമാൻകാല
യാക്കോബായക്കാരാണോ അതോ ഇന്ത്യൻ
ഓർത്തഡോൿസ്കാരണോ
എന്ന്
ഇരു കൂട്ടത്തിലുള്ളവർക്കുപോലും
തിരിച്ചറിയില്ല.
അതുകൊണ്ട്
വ്യക്തിഹത്യ നടത്തുന്നവർക്ക് വിപരീത ഫലമാണ് മിക്കപ്പോഴും
ലഭിക്കുന്നത് എന്നവർ തിരിച്ചറിയുന്നില്ല.അറിഞ്ഞുകൊണ്ടു തീക്കുണ്ഠത്തിൽചാടരുത്. എല്ലാ
കാലവും വിശ്വാസികളെ
പറ്റിക്കാൻ
എല്ലാവർക്കും
ആവില്ല.
പഴയ കാര്യങ്ങളൊക്കെ
വീണ്ടും
വീണ്ടും
പറഞ്ഞിട്ട്
ഒരു പ്രയോജ്നവുമില്ല.
വിശ്വാസം ഒന്നാണങ്കിൽ ഒന്നായി
പോകുക.
വ്യത്യാസം
ആണെങ്കിൽ
മറ്റ്
സഹോദരി
സഭകൾ പോയതു
പോലെ പ്രത്യക സഭയായി പോകുക.
പാരമ്പര്യം
എല്ലാവർക്കും
ഒന്നുതന്നെ.
കുറെ കഴിയുമ്പോൾ അധികാരമോഹി എന്നൊന്നും
ആരും വിളിക്കില്ല.
ഒന്നായി
പോകണമെന്നാണ് എന്റെ ആഗ്രഹം.
പ്രോഫ.
ജോൺ കുരാക്കാർ
No comments:
Post a Comment