വിശുദ്ധ നൂറ്റി ഒന്നിന്മേല്‍
കുര്‍ബാന.
ആധുനിക യാക്കോബായ (പാത്രിയാർക്കീസ് വിഭാഗം
) വിഭാഗത്തിന്റെ
സ്ഥാപകൻ
ശ്രേഷ്ഠ കാതോലിക്കാ
ആബൂൻ മോർ ബസേലിയോസ്
തോമസ്
പ്രഥമന്‍
ബാവായുടെ
പൗരോഹിത്യ
സുവര്‍ണജൂബിലി
ആഘോഷങ്ങളുടെ
ഭാഗമായി
കോതമംഗലം
മാര്‍
തോമ ചെറിയ
പള്ളിയില്‍
12-ന്
വൈകിട്ട്
ആറിനു
നടത്തുന്ന
വിശുദ്ധ
നൂറ്റി
ഒന്നിന്മേല്‍
കുർബാന അപൂർവത്തിൽ
അപൂർവമാണ്.
ഇത്രയും
വലിയ ബലി നടത്താൻ ആരും ധൈര്യം കാണിക്കാറില്ല..പള്ളിയുടെ
മുറ്റത്ത്
പന്തലില്‍
പ്രത്യേകം
വിരിച്ചൊരുക്കി
101 വിശുദ്ധരുടെ
നാമത്തില്‍
കൂദാശ
ചെയ്ത് ശുദ്ധീകരിക്കുന്ന
മദ്ബഹാകളില്‍
(ത്രോണോസുകളില്‍)
ആണ് വിശുദ്ധ
നൂറ്റി
ഒന്നിന്മേല്‍
കുര്‍ബാന
അര്‍പ്പിക്കപ്പെടുക
എന്നാണ്
പറയുന്നത്.വിശുദ്ധ
കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്ക്
മടങ്ങിപ്പോകാനായി
യാത്രാ
സൗകര്യം
ഏര്‍പ്പെടുത്തുന്നതായും പറയുന്നുണ്ട്.
അന്ത്യോഖ്യായുടെ
പരിശുദ്ധ
പാത്രിയാര്‍ക്കീസ്
മോറാന്‍
മോര്‍
ഇഗ്നാത്തിയോസ്
യാക്കൂബ്
തൃതീയന്‍
ബാവായുടെ
കീഴിൽ
പ്രവർത്തിക്കുന്ന വ്യക്തിയാണ്
ശ്രേഷ്ഠ ബാവ.
2002
പാത്രിയാർക്കീസ്
വിഭാഗം
പുതിയ ഭരണ ഘടനയും പുതിയ യാക്കോബായ സൊസൈറ്റിയും ഉണ്ടാക്കിയിരുന്നു. കോടതി ഈ ഭരണഘടന അംഗീകരിച്ചിട്ടില്ല.
മലങ്കര സഭ ഒന്നേയുള്ളൂവെന്നും അതിന്റെഭരണഘടന 1934 ലെ യാണെന്നും
കോടതി
വ്യക്തമാക്കുകയും
ചെയ്തിട്ടുണ്ട്.
2002-ലാണ് ശ്രേഷ്ട ബാവ അന്ത്യോഖ്യായുടെ
ശ്രേഷ്ഠ കാതോലിക്കയായി
ചുമതലയേല്‍ക്കുന്നത്. 12 മെത്രാപ്പോലീത്തമാരെ വാഴിക്കുകയും
400-ല്‍
അധികം
വൈദികര്‍ക്ക്
പട്ടം
നല്‍കുകയും
ചെയ്തിട്ടുണ്ട്.
എ.ഡി. 1455-ല്‍ സ്ഥാപിക്കപ്പെട്ട
മാര്‍
തോമ ചെറിയ
പള്ളി
അനേകം
ചരിത്ര
സംഭവങ്ങള്‍ക്ക്
സാക്ഷ്യം
വഹിച്ചിട്ടുണ്ട്.
മലങ്കര
സഭക്ക് അന്ത്യോക്യൻ
സഭമായുള്ള
ബന്ധം ആരംഭിക്കുന്നത്
16 ആം
നൂറ്റാണ്ടിന്റെ
അവസാനം
ആണെന്നും
കോതമംഗലം പള്ളി മാർതൊമ്മൻ പള്ളിയാണെന്നും
പ്രത്യകം ഓർക്കണം.
മലങ്കര
സഭയിലെ
പരിശുദ്ധ
യല്‍ദോ
മാര്‍
ബസേലിയോസ്
ബാവായുടെ
കബറിടം
സ്ഥിതി ചെയ്യുന്നതിനാല്‍
പള്ളി തീര്‍ഥാടന കേന്ദ്രം കൂടിയാണ്.യല്‍ദോ
മാര്‍
ബസേലിയോസ്
ബാവായെ പരിശുദ്ധന്നയി
പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോൿസ്
സഭയാണ്.പരിശുദ്ധ
യല്‍ദോ
മാര്‍
ബസേലിയോസ്
ബാവായുടെ
നാമത്തിൽ മറ്റ് ഏതാനം പ്രസിദ്ധമായ പള്ളികൾ കൂടി മലങ്കര സഭക്കുണ്ട്.
മെയ് 12 വെള്ളിയാഴ്ച
നടക്കുന്ന
വി.നൂറ്റിഒന്നിന്മേൽ
കുർബ്ബാനയ്ക്ക്
മുന്നോടിയായി
നടക്കുന്ന
സ്നേഹ
സന്ദേശ
വിളംബര
വാഹന യാത്ര
നവീന യാക്കോബായ വിഭാഗത്തിന്റെ സ്ഥാപകൻ ശ്രേഷ്ഠ ബാവയുടെ
ജന്മവീടായ
വടയമ്പാടി
ചെറുവിളിൽ
ഭവനത്തിൽ
നിന്നാണ്
ആരംഭിക്കുന്നത്.
വിശുദ്ധ
കുർബാന
പാപപരിഹാരർഥമാണ്
അർപ്പിക്കുന്നത്.
നിന്റെ
സഹോദരനോട് നിരപ്പായത്തിന്
ശേഷമാണ് ബലി അർപ്പിക്കേണ്ടത്.
ഈ ബലി ഞങ്ങൾക്ക് ശിക്ഷക്കും
പ്രതികാരത്തിനും
ദോഷത്തിനും
ഇടയാക്കരുതേ എന്ന് മുട്ടിപ്പായിപ്രാർത്ഥിച്ചുകൊണ്ടാണ് കുർബാന ആരംഭിക്കുന്നത്.വിശുദ്ധ
നൂറ്റി
ഒന്നിന്മേല്‍
കുര്‍ബാന
ആകുമ്പോൾ
ഫലം നൂറ് ഇരട്ടിയിലധികം ആകും എന്ന്
ഓർമ്മിക്കുന്നത്
നല്ലത്.കുർബാന
കഴിയുമ്പോഴേക്കും നാം ഒന്നായി തീരുമെന്ന്
വിശ്വസിക്കുന്നു.ശ്രേഷ്ഠ തിരുമേനി സഭ പിളർത്തിയത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ
അതിന് പ്രായശ്ചിത്തമായി ഈ വിശുദ്ധ
നൂറ്റി
ഒന്നിന്മേല്‍
കുര്‍ബാന
ഉപകരിക്കും.
അന്ത്യോക്യൻ
പാരമ്പര്യംപിൻപറ്റുന്നു
എന്ന്
അവകാശപ്പെടുന്ന
ഒരു വിഭാഗം അതിന്ഘടകവിരുദ്ധമായി
അന്ത്യോക്യയിൽ കാണാത്ത പാരമ്പര്യമായ ബഹുമുഖകുർബാന
നടത്തുന്നത്
തെറ്റാണ്.
പരിശുദ്ധ
പാത്രിയാർക്കീസ്
സന്ദർശിക്കുന്ന
ബ്രിട്ടനിലൊക്കെ
വിശുദ്ധ മൂന്നിൽ മേൽ കുർബാന
മാത്രമാണ് നടത്തുന്നത്. ദയവു ചെയ്ത്
വിശുദ്ധ
നൂറ്റി
ഒന്നിന്മേല്‍
കുര്‍ബാന
ഒരു ശക്തി
പ്രകടനമോ,
വിസ്മയ
പ്രകടനമോ
ആക്കി
മാറ്റരുത്
പ്രോഫ.
ജോൺ കുരാക്കാർ
No comments:
Post a Comment