ഡോക്ടരുടെ ജാതിയും മതവും
ആരും നോക്കാറില്ല
ഒരു ഡോക്ടരുടെ ജാതിയും മതവും ആരും
നോക്കാറില്ല.മുസ്ലീമെന്നോ, ഹിന്ദുവെന്നോ ക്രിസ്ത്യാസ്നി എന്നോ ഡോക്ടർക്ക് സാധാരണ വേർ തിരുവുണ്ടാവില്ല. ഡോക്ടർക്ക് മതമുണ്ടെങ്കിലും
ആ മതം അവരെ ഭരിക്കില്ല.ഈ കമ്പ്യൂട്ടർ യുഗത്തിലും ചിലർക്ക് മതഭ്രാന്ത്.
ഹോസ്പിറ്റലിൽ ഡോക്ടർക്ക് ഒരു ഡ്രസ്സ്കോഡ് ഉണ്ട്. അത് ധരിച്ചു വേണം ആശുപത്രി ഡ്യൂട്ടിക്ക് പോകാൻ.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മത വേഷമിട്ട് ഓപ്പറേഷൻ തിയറ്ററിൽ കയറണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. പല തരത്തിലുള്ള രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്.അപകടം സംഭവിച്ച് വരുന്ന മനുഷ്യർ രക്തത്തിൽ കുളിച്ചിട്ടുണ്ടാകും. രോഗിയുടെ മുഴുവൻ ഡ്രസ്സുകളും നഴ്സ് കട്ടു ചെയ്തു മാറ്റും. മുറിവുകൾ കണ്ടു പിടിച്ച് രക്തവാർച്ച തടയണം. രോഗി നഗ്നനാണോ? ജാതി ഏതാണ്? മതമേതാണ്? കറുത്തവനാണോ? വെളുത്തവനാണോ? ഒരു വേർതിരിവും ഡോക്ടറുടെ മുന്നിലില്ല. രോഗിയെ രക്ഷിക്കണം അതാണ് ഡോക്ടറുടേയും നഴ്സിൻ്റേയും മുമ്പിലുള്ള ദൗത്യം. ചിലപ്പോൾ മലമൂത്ര വിസർജ്ജനത്തിൽ കുളിച്ചു കിടക്കുന്ന രോഗിയാകാം.അറപ്പും വെറുപ്പും അവർ കാണിക്കില്ല. അതാണ് ഡോക്ടറെയും, നഴ്സിനെയും ദൈവതുല്യരായി ഭൂമിയിലെ
മാലാഖമാരായി കാണുന്നത്.ഡോക്ടർ ,നേഴ്സ് പദവികൾ ദൈവീക വരദാനമാണ്. അതിൽ കളങ്കിതരുണ്ടാകാം.പക്ഷേ കളങ്കിതരാകാൻ വേണ്ടി കച്ചകെട്ടി വരുന്നവരെ സൂക്ഷിക്കണം.രോഗിക്ക് ഡോക്ടറുടെ മുഖം കാണണം വേദന പറയാനും വിഷമം പറയാനും കഴിയണം.രോഗിക്ക് ദൈവത്തിൻ്റെ
/ മാലാഖയുടെ മുഖം കാണാനാണ് ഇഷ്ടം.ഡോക്ടർ, നേഴ്സ് ജോലി ദൈവീകവിളിയാണ്.
യഥാർത്ഥ മനുഷ്യനെ കാണാൻ കഴിയുന്നവർ മാത്രം
ആരോഗ്യ രംഗത്തെക്ക് പോകുക.അതിനോട് പൊരുത്തപ്പെടാൻ കഴിയാത്തവർ ദയവായി ആ ജോലിക്ക് പോകരുത്.
പ്രൊഫ. ജോൺ കുരാക്കാർ
മുംബൈ
No comments:
Post a Comment