ജനപ്രതിനിധിയും രാഷ്ട്രീയ നേതാവും സത്യസന്ധനും നിർഭയനും ആയിരിക്കണം
ഓർത്തഡോൿസ് യുവജന പ്രസ്ഥാനത്തിന്റെ ക്ഷണം സ്വീകരിച്ചു എത്തിച്ചേരാം എന്നു അറിയിച്ച
പ്രതിപക്ഷ നേതാവ് സമയത്തു വരാതിരുന്നത്
തെറ്റായി പോയി.പാത്രിയാർക്കീസ് വിഭാഗത്തെ
ഭയം ഉണ്ടായിരുവെങ്കിൽ ക്ഷണിക്കുന്ന സമയത്തു തന്നെ ക്ഷണം
നിരസിച്ചാൽ മതിയായിരുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ ആദ്യം വേണ്ടത് സ്വന്തം വാക്കിനു വില കല്പിക്കുക എന്നതാണ്. നിഭയമായി
ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എത്രയോ
ജനപ്രതിനിധികൾ
കേരളത്തിലുണ്ട്. സത്യം എവിടെയും തുറന്നു പറയുന്ന ശ്രി. ഗണേഷ്കുമാർ എം. എം. എ ഒരു മാതൃകയാണ്.സ്വന്തം വാക്കിനു വില കല്പിക്കാത്തവരെ എങ്ങനെ വിശ്വസിക്കും.
ഒരു ന്യൂനപക്ഷത്തിന്റെ ഭീഷണിക്ക്
വഴങ്ങി പോയാൽ
ഭൂരിപക്ഷം നിങ്ങളിൽ നിന്ന് അകന്നു പോകും. മലങ്കര സഭയുടെ
ചരിത്രവും നീതി ന്യായ കോടതികളുടെ വിധിയും കേരളത്തിലെ
ജനപ്രതിനിധികൾ
പഠിക്കേണ്ടിയിക്കുന്നു.മാർച്ച് 26 ന് മലങ്കര ഓർത്തഡോൿസ് പള്ളികളിൽ കാതോലിക്ക ദിനാഘോഷമായിരുന്നു.യുവജന
പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ്മുളന്തുരുത്തി
മാർത്തോമൻ ഒത്തുകൂടിയത്. അവരാണ്
പ്രതിപക്ഷ നേതാവിനെ
ക്ഷണിച്ചത്.
അനാവശ്യ ഭയം കളഞ്
സത്യത്തോടും നീതിയോടും
ചേരുക. സത്യവും നീതിയും എവിടെയാണെന്ന് ആദ്യം തിരിച്ചറിയുക.
പ്രോഫ. ജോൺ കുരാക്കാർ
No comments:
Post a Comment