Pages

Tuesday, March 28, 2023

പള്ളികളും ഇടവക ജനങ്ങളും

 

പള്ളികളും ഇടവക  ജനങ്ങളും

പ്രോഫ. ജോൺ കുരാക്കാർ

കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരീക്ഷണ  പാഠവത്തോടെ  ഒന്നു യാത്രചെയ്താൽ  വലിയ പള്ളികളും പാരീഷ് ഹാളും നമുക്ക് കാണാൻ  കഴിയും. സഭകൾ  മത്സരിച്ചാണ്  പള്ളികൾ പണിയുന്നത്. കോടികളാണ്  പള്ളികൾക്ക് ചെലവാകുന്നത്. ചില

ഇടവകകൾ 60 കോടി,70 കോടി അതിന് മുകളിൽ  കോടികൾ ചെലവഴിച്ച് അതിമനോഹരമായ  പള്ളികൾ  പണിയുന്നു. അതേസമയം കേരളത്തിലെ ചെറുപ്പക്കാർ കൂട്ടത്തോടെ നടുവിടുന്നു. ബഹു ഭൂരിപക്ഷം  ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പോകുന്നത്. അവർ കേരളത്തിൽ  മടങ്ങി വരാൻ ആഗ്രഹിക്കുന്നില്ല.    മാറിയ സാഹചര്യത്തിൽ  എന്തിന് ഇത്ര  പള്ളികളും  പാരീഷ്ഹാളുകളും  പണിയുന്നു. പാവപെട്ട  ഇടവക അംഗങ്ങളെ  കുറിച്ച് ആരും  ചിന്തിക്കുന്നില്ല. ഇടവകളിൽ  തൊഴിൽ ഇല്ലാത്തവരാണ്  ബഹു ഭൂരിപക്ഷവും. കൃഷിക്കാരുടെ  സ്ഥിതി  അതിദയനീയം.കർഷകരുടെ  ഉത്പന്നങ്ങൾക്ക് വിലയില്ല. അഭിമാനികളായ  ഇടവക്കാർ  എങ്ങനെയെങ്കിലും പള്ളിക്ക് കൊടുക്കാനുള്ളതെല്ലാം കൊടുക്കുന്നു.  ഒരു നൂറ്റാണ്ടായി നടക്കുന്ന മലങ്കര സഭയുടെ  പള്ളിതർക്കം  പരമോന്നത കോടതിയുടെ  വിധി വന്നിട്ടും അവസാനിപ്പിക്കാൻ അന്ത്യോക്യൻ ആധിപത്യം  ആഗ്രഹിക്കുന്നവർ  തയാറല്ല. രാഷ്ട്രീയക്കാർക്കും തർക്കം  അവസാനിപ്പിക്കാൻ  താല്പര്യമില്ല. ഇപ്പോഴും കേസിൽ ജയിച്ചവരും  തോറ്റവരും  കോടികൾ   വേണ്ടി ചെലവഴിക്കുന്നു.

അനേകം  അവിവിഹാതരായ  പൂർഷമാരും  സ്ത്രീകളും  നമ്മുടെ ഇടവകളിൽ ഉണ്ട്. പല പെൺകുട്ടികളും മിശ്രവിവാഹത്തിലും പെട്ട് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരെയും  കാണാം.

വിവാഹം,സമയത്ത് നടക്കാതെ അവിവാഹിതരായി തുടരേണ്ടി വരുന്ന യുവാക്കൻമാർ ഇടവകളിൽ ഉണ്ട്.  വിവാഹമോചനങ്ങൾ വർദ്ധിക്കുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കാണാതിരിക്കാൻ കഴിയില്ല. ക്രൈസ്തവർ പ്രതികരണ ശേഷിയില്ലാത്ത ഒരു വിഭാഗമായി പോയോ എന്ന് ഞാൻ  സംശയിക്കുന്നു.

ഇടവക ജനങ്ങൾക്ക് ശരിയായ നേതൃത്വം  നൽകാൻ  പല  വൈദീകർക്കും  കഴിയുന്നില്ല 3 വർഷത്തേയ്ക്ക് ഇടവക ഭരിയ്ക്കാൻ വരുന്ന പല വൈദികർക്കും താൽപര്യം ഇടവകയിലെ പള്ളിയോ പാരീഷ് ഹാളോ പുതുക്കി പണിത് തങ്ങളുടെ കഴിവ് തെളിയിക്കാനാണ് ആഗ്രഹം.

പള്ളിയും പാരീഷ് ഹാളും ആവശ്യമാണ്. പക്ഷേ അതിനെക്കാൾ ആവശ്യം സഭയിലെ കുടുംബങ്ങളുടെ നിലനിൽപ്പ് ആണ്.കോൺക്രീറ്റ് സൗധങ്ങളുടെ നിർമ്മാണം പൂർത്തിയാക്കൽ ആവരുത് ഒരു ഇടവക വൈദികന്റെ ഭരണത്തിന്റെ ലക്ഷ്യം.

നല്ല രീതിയിൽ ഇടവകക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ധാരാളം വൈദികർ മലങ്കര  സഭയിലുണ്ട്. പള്ളികളിൽ  PSC പരീക്ഷക്കുള്ള  സൗജന്യ പരിശീലന പരിപാടി  സംഘടിപ്പിക്കുന്ന വൈദീകരുമുണ്ട്. ചിലരുടെ  ഇടവക  ഭരണത്തിന്റെ ലക്ഷ്യം കോൺക്രീറ്റ് സൗധം പണിയൽ മാത്രമാണോ എന്ന് നാം സംശയിച്ച് പോകും.നമ്മുടെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് എങ്ങനെ തൊഴിൽ നൽകാം  എന്നുകൂടി ഇടവകവികാരിയും  പള്ളി കമ്മറ്റിയും ആലോചിക്കണം. കുറെ ചെറുപ്പക്കാർ എങ്കിലും നാട്ടിൽ വേണമല്ലോ. അല്ലെങ്കിൽ   പള്ളികളൊക്കെ ആര്  നടത്തികൊണ്ട്  പോകും?

പ്രോഫ. ജോൺ കുരാക്കാർ


No comments: