Pages

Tuesday, March 28, 2023

നാടുവിട്ടോടുന്ന മലയാളി ചെറുപ്പക്കാർ

 

നാടുവിട്ടോടുന്ന 

  മലയാളി ചെറുപ്പക്കാർ


 

കേരളത്തിലെ  80  ശതമാനം  ചെറുപ്പക്കാർ  നാടുവിടുവാൻ  ആഗ്രഹിക്കുന്നതായി  ഒരു പഠനം വ്യക്തമാക്കുന്നു .കേരളത്തിനു വെളിയിൽ നമ്മുടെ  പഠിക്കാൻ പോകുന്നതും ജോലി ചെയ്യാൻ പോകുന്നതും  മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയാണ്. കേരളത്തിൽ ജീവിക്കാൻ  ആഗ്രഹമില്ലാഞ്ഞിട്ടല്ല .കേരളത്തിലെ  രാഷ്ട്രീയ വടംവലിയും  അഴിമതികളും , പിടിച്ചുപറിയും  കൊലപാതകങ്ങളും  അവരെ ഭയപ്പെടുത്തുന്നു .

"പച്ചയായ പുൽപ്പുറങ്ങളും സ്വസ്ഥതയുള്ള വെള്ളവും തേടി" അവർ നാടുവിടുകയാണ് . യൂറോപ്യൻ  രാജ്യങ്ങളിലേക്കുള്ള  ചെറുപ്പക്കാരുടെ   അനിതാവിദൂരഭാവിയിൽ  കേരളത്തെ തകർക്കും .യൂറോപ്യൻ  രാജ്യങ്ങളിലേക്ക്  മലയാളികൾ  അവിടെ സ്ഥിരം  താമസിക്കാനാണ്  പോകുന്നത് .അവിടെ നിന്നും  കറൻസി  ഇന്ത്യയിൽ  വരണമെന്നില്ല . പലരും മാതാപിതാക്കളെ  ഓൾഡ് ഏജ്  ഹോമുകളിലാക്കിയിട്ട്  നാട്ടിലുള്ളതെല്ലാം  വിറ്റ്  മറുനാട്ടിൽ  താമസിക്കുകയാണ് .കേരളത്തിൽ  ഇപ്പോൾ കൃഷിയില്ല  കൃഷി ചെയ്യാൻ ആളില്ല , വ്യവസായം വേണ്ട , തൊഴിൽ തേടി  മലയാളി  നാടുവിടുന്നു .പാടശേഖരങ്ങൾ   വേണ്ട

നമുക്ക്  വേണ്ടത് വിമാനത്താവളം ഹൈസ്പീഡ് റെയിൽവേ അംബരചുംബികളായ കെട്ടിടങ്ങൾ, വലിയ മാളുകൾ  ഇവയൊക്കെ മതി , കയറ്റുമതി  ചെയ്യാൻ ഒന്നുമില്ല .ഇറക്കുമതി മാത്രം മതി എന്ന അവസ്ഥയിലായി .മണ്ണിനെ  സ്നേഹിക്കുന്ന മനുഷ്യർ ഇല്ലാതെയായി . പാർട്ടി ആശയങ്ങളൊക്കെ  ആമാശയത്തിലേക്ക്  പോയി .നേതാക്കൾ  സുഖലോലുപരായി. ചികിത്സ  അമേരിക്കയിൽ മതി ,തൊഴുതു നിൽക്കാനും സ്തുതി പാടാനും ആൾക്കാർ വേണം , പോലീസ് വേണം ആഡംബരകാറുകൾ  വേണം. വേദശാ കൂടെ കൂടെ  വിദേശ യാത്രകൾ വേണം , ഗൾഫിൽ  പോകണം , അവിടെനിന്നും  പണം വരണം . ശമ്പളം  കൊടുക്കണമെങ്കിൽ  കടം തരാൻ  ആളുണ്ടാകണം . കേരളത്തിൻറെ  സ്ഥിതി ഏറെ ദയനീയം . മറുനാട്ടിൽ  കഷ്ടപ്പെടുന്ന  ജനങ്ങളുടെ അധ്വാനത്തിൻറെ ഫലം പറ്റി മാത്രം ജീവിക്കുന്ന രാഷ്ട്രീയ ഭരണകർത്താക്കളെ ജനം ബഹിഷ്കരിക്കുന്ന  കാലം  വിദൂരമല്ല   രാഷ്രീയക്കാരും ഭരണകൂടവും വരുവാനിരിക്കുന്ന സമത്വ സുന്ദര  കാലത്തെ  കുറിച്ച്  വാതോരാതെ  സംസാരിക്കുകയാണ് .ജനങ്ങൾക്കല്പം ആശ്വാസം നൽകുന്ന  ഒന്നും  ചെയ്യാൻ  അവർക്ക്  കഴിയുന്നതുമില്ല .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: