Pages

Thursday, March 23, 2023

രാഷ്ട്രീയ പിന്തുണയല്ല, കര്‍ഷകരുടെ ഉന്നമനമാണ് ലക്ഷ്യം; അവഗണനയ്ക്ക് പരിഹാരം വേണം- ബിഷപ്പ് പാംപ്ലാനി

 

രാഷ്ട്രീയ പിന്തുണയല്ല, കര്‍ഷകരുടെ ഉന്നമനമാണ് ലക്ഷ്യം; അവഗണനയ്ക്ക് പരിഹാരം വേണം- ബിഷപ്പ് പാംപ്ലാനി


റബ്ബറിന്റെ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ സഹായിക്കാമെന്ന പരാമര്‍ശം വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ പിന്തുണയല്ല, കര്‍ഷകരുടെ ഉന്നമനമാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് പാംപ്ലാനി പറഞ്ഞു. പ്രസ്താവന കത്തോലിക്കാ സഭയുടെ പ്രഖ്യാപനമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ഒത്തുതീര്‍പ്പ് പ്രഖ്യാപനമായിട്ടോ വ്യാഖ്യാനിക്കേണ്ടതില്ല. ഇത് കര്‍ഷകരുടെ പൊതുവികാരമാണ്. കര്‍ഷകര്‍ നേരിടുന്ന അവഗണനയ്ക്ക് രാഷ്ട്രീയമായ ഒരു പരിഹാരം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരെ പരിഗണിക്കുന്നവര്‍ക്ക് വോട്ടുനല്‍കുമെന്ന് പറഞ്ഞത്. ഇത് കര്‍ഷക സംഘടനകളുടെ പൊതുതീരുമാനമാണ്. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ ഭരണ, പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്തിന് ? ഭരണ  പ്രതിപക്ഷങ്ങൾക്ക്  വില കൂട്ടാനോ  കർഷകരെ സഹായിക്കാനോ  കഴിഞ്ഞില്ലല്ലോ ? കര്‍ഷകര്‍ ബി.ജെ.പിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ ഇത്ര അസ്വസ്ഥതകാണിക്കേണ്ട ആവശ്യമില്ല .വസ്തുതകൾ പറയുന്ന ക്രൈസ്തവ മതപുരോഹിതരെ വളഞ്ഞിട്ടാക്രമിക്കരുത് .റബ്ബറിന്റെ വില എന്നു പറയുന്നത് ചിലർക്ക്  ഒരു നിസാര വിഷയമായിരിക്കാം   പക്ഷേ അത് മലയോര കര്‍ഷകര്‍ക്ക് ഒരു നിസാര വിഷയമായല്ലെന്ന് ബിഷപ്പ്  പറഞ്ഞു

പ്രൊഫ . ജോൺ കുരാക്കാർ

 

.

No comments: