Pages

Thursday, March 23, 2023

WORLD MTREROLOGICAL DAY ലോക കാലാവസ്ഥ ദിനം MARCH --23

 

WORLD MTREROLOGICAL DAY

ലോക  കാലാവസ്ഥ ദിനം

MARCH --23



The World Meteorological Day is celebrated on March 23 every year to commemorate the creation of the World Meteorological Organisation (WMO). This day marks the significance of the interconnectedness between human behaviour and the Earth’s atmosphere.This day has been celebrated since 1961 with different themes. It reflects the important contribution of the meteorological department to the safety and welfare of the countries.

The World Meteorological Organisation was established on March 23, 1950. It became the UN’s specialised agency for meteorology and operational hydrology.The WMO originated in 1873 from the International Meteorological Organisation after the Vienna International Meteorological Congress. It is headquartered in Geneva, Switzerland.This organisation contributes to the safety and welfare of society.

World Meteorological Day takes place every year on 23 March and commemorates the coming into force on 23 March 1950 of the Convention establishing the World Meteorological Organization. It showcases the essential contribution of National Meteorological and Hydrological Services to the safety and wellbeing of society and is celebrated with activities around the world.  The themes chosen for World Meteorological Day reflect topical weather, climate or water-related issues.

ഇന്ന് മാർച്ച്‌ 23,ലോക  കാലാവസ്ഥ ദിന മാണ് ആഗോളതാപനത്തിന്റെ തീച്ചൂളയിൽപെട്ട് വംശമറ്റുപോയ കോസ്റ്റാറിക്കൻ സ്വർണതവളകൾ മനവാരശിക്കുള്ള മുന്നറിയിപ്പാണ് .

കർക്കിടകത്തിലെ ഇടമുറിയാത്ത മഴ ചിങ്ങത്തിലെ പൊൻവെയിലിനു വഴിമാറുന്നതോടെ കേരളം ഒരു പൂങ്കാവനമായി മാറും.

പിന്നെ കടലുവറ്റിക്കുന്ന കന്നി വെയിൽ. നാനാ വർണശോഭയാർന്ന പുഷപങ്ങളുടെ സൗരഭമാർന്ന പുഞ്ചിരിയിൽ കാർമേഘങ്ങൾ പടർത്തികൊണ്ട്, ഇടിമിന്നലിന്റെ അകമ്പടിയോടെ തുലാവർഷം. മഞ്ഞും, കുളിരുമായി പതുങ്ങി വരുന്ന ധനു, മകരങ്ങൾ. ഉരുകി തിളച്ചാർത്തെത്തുന്ന   മീനവെയിൽ. മേട ചൂടിൽ പൂവിടാൻ മടിച്ചു നിൽക്കുന്ന പൂമരങ്ങളും പൂച്ചെടികളും. മേടസൂര്യനോട്   നീരസം പ്രകടിപ്പിച്ചുകൊണ്ട്  തന്റെ ഇലകളെല്ലാം പൊഴിച്ചുകളഞ്ഞിട്ട്, പൂത്തുലയുന്ന കണിക്കൊന്നകൾ. ചൂടേറ്റു  തളർന്ന ജീവജാലങ്ങൾക്ക് ചെറുകുളിരുമായി കുംഭത്തിലെ വേനൽ മഴ. വർഷങ്ങളായി നാം പരിചയിച്ചു  പോന്ന പ്രകൃതിയുടെ കൃത്യതയാർന്ന  കലണ്ടറാണിത്.

മകയിരം ഞാറ്റുവേലയിൽ മതിമറന്നു പെയ്യുന്ന മഴയും, തിരുവാതിരയിലെ തിരിമുറിയാത്ത മഴയും ഇന്ന് പഴഞ്ചൊല്ലുകളിൽ മാത്രം.പ്രകൃതിയിന്നു വിള്ളൽ വീണ നാഴികമണിപോലെ വിലപിക്കുന്നു...

ആഗോള താപനം നാശം വിതച്ചു തുടങ്ങി. പർവ്വതങ്ങളും, ധ്രുവങ്ങളും വിയർത്തൊഴുകുന്നു. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു..ഭൗമകവചമായ ഓസോൺ പാളികൾ അർബുദ ബാധിതരായി. പ്രകൃതിയോടു പടവെട്ടാതെ, മുറിവേൽപ്പിക്കാതെ, സമരസപെട്ടു, സൗഹൃദമായി, മണ്ണിന്റെ മക്കളായി നാം മാറണം.

പ്രോഫ. ജോൺ  കുരാക്കാർ

No comments: