Pages

Thursday, March 16, 2023

ലഹരി വസ്തുക്കൾ ഒഴുകുന്നു . കുടുംബങ്ങൾ തകരുന്നു.

 

ലഹരി വസ്തുക്കൾ ഒഴുകുന്നു .

കുടുംബങ്ങൾ തകരുന്നു.



കേരളം ലഹരിയുടെ സംസ്ഥാനമായി മാറികൊണ്ടിരിക്കുയാണ്. നമ്മുടെ കുട്ടികളും  യുവജനങ്ങളും മദ്യത്തിനും മയക്കമരുന്നിനും അടിമകൾ ആയതോടെ  ലക്ഷകണക്കിന് കുടുംബങ്ങൾ തകർന്നു .

കുറ്റവാളികൾ പെരുകുന്നു.ലഹരിയുടെ വേരുകൾ കണ്ടൂ പിടിക്കാൻ നമുക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങുന്ന കുട്ടിക്കുറ്റവാളികൾ പിന്നീട് എവിടെ പോകുന്നു എന്നതു സംബന്ധിച്ച് അന്വേഷണം വേണം. ഇവരെ ക്വട്ടേഷൻ സംഘങ്ങളും ലഹരി മാഫിയയും ഉപയോഗിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിലും ഗുജറാത്തിലും വൻ ലഹരി വേട്ടയാണ് നടന്നത് .ദക്ഷിണാഫ്രിക്കയിൽ നിന്നും പാകിസ്താനിൽനിന്നും ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് മുംബൈയിലും ഗുജറാത്തിലുമായി പിടികൂടിയത്.

ദക്ഷിണാഫ്രിക്കയിൽനിന്ന് ഗ്രീൻ ആപ്പിൾ ഇറക്കുമതിയെന്ന വ്യാജേന കൊണ്ടുവരികയായിരുന്ന 502 കോടി രൂപ വിലവരുന്ന 50.2 കിലോ കൊക്കെയ്നാണ് മുംബൈയിൽ റവന്യു ഇൻറലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് 1476 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയതിന് മലയാളി യുവാവ് അറസ്റ്റിലായി.ഹെറോയിനുമായാണ് പാകിസ്താൻബോട്ട് ഗുജറാത്ത് തീരത്ത്  എത്തിയത്.

അന്താരാഷ്ട്രതലത്തിൽ മയക്കുമരുന്ന് കയറ്റിയയയ്ക്കുന്ന

വൻ സംഘങ്ങൾ ഉണ്ട്.കേരളം മുഴുവൻ

ലഹരി മാഫിയ വീണ്ടും പിടിമുറുക്കി യിരിക്കുകയാണ്.വിദ്യാർഥികള്‍ മുതല്‍ വലിയവര്‍ വരെ പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇവരുടെ കെണിയില്‍ പെടുകയാണ്. ചെറിയ ബൈക്കില്‍ മുതല്‍ വലിയ ആഡംബര വാഹനങ്ങളില്‍വരെയാണ് ഇവർ എത്തുന്നത്.കുട്ടികള്‍ കളിക്കുന്ന സ്ഥലങ്ങള്‍, വിദ്യാലയങ്ങളുടെ പരിസരത്ത് നില്‍ക്കുകയും സ്കൂളിലെ വിശ്രമസമയങ്ങളില്‍ ഇവര്‍ വിദ്യാര്‍ഥികളെ സ്വാധീനിച്ച് വില്‍പന നടത്തുകയും ചെയ്യുന്നു.

അധ്യാപകർക്ക് കുട്ടികളെ രക്ഷിക്കാൻ കഴിയും." എന്റെ ശിഷ്യർ ലഹരി ഉപയോഗിക്കില്ലെന്ന് ഓരോ അധ്യാപകനും പറയാൻ കഴിയണം."സര്ക്കാർ മുക്കിനു മുക്കിനു മദ്യ വിൽപന ശാല നടത്തുന്നുണ്ടെങ്കിലും ലഹരി വിരുദ്ധ പോരാട്ടത്തിലാണ്. വിദ്യാർഥി ഹോസ്റ്റലുകൾ ലഹരി ഉപയോഗത്തിന്റെയും വിപണനത്തിന്റെയും കേന്ദ്രങ്ങളായി മാറുകയാണ്. ഇതിൽ നിന്നു കോളജ് ഹോസ്റ്റലുകളെ മോചിപ്പിക്കാൻ കഴിയണം.

സിനിമയിൽ ലഹരി ഉപയോഗിക്കുന്നതായി കാണിക്കുന്ന നായകൻ യഥാർഥ ജീവിതത്തിൽ താൻ അങ്ങനെയുള്ള ആളല്ലെന്നു വിദ്യാർഥികളോടു പറയണം.വിദ്യാർഥികളെയും യുവാക്കളെയും ബോധവൽക്കരിക്കാൻ സര്ക്കാര് തയാറകണം. വിദ്യാർത്ഥി സംഘടനകൾജാഗ്രത  കാണിക്കണം. നമുക്കു ലഹരിവിമുക്ത ക്യാംപസുകൾ വേണം.  ക്യാംപസുകളിൽ ലഹരിക്കെതിരെയുള്ള മിന്നൽ പരിശോധനകൾക്കു സംഘടനകൾ സഹകരിക്കണം.’നാട്ടിലും വീട്ടിലും ക്യാംപസിലും ലഹരിക്കെതിരെ കണ്ണുകൾ തുറന്നുവയ്ക്കാൻ ജനങ്ങൾ തയാറാകണം.

ജ്വീടുകളില്‍ നടക്കുന്ന മദ്യപാര്‍ട്ടികളില്‍ കുട്ടികള്‍ പങ്കെടുപ്പിക്കുമ്പോഴും , മദ്യപിക്കുന്നതിനുള്ള മൗനാനുവാദം കൊടുക്കുമ്പോഴും അവരിലുണ്ടാക്കുന്ന ഉത്തേജനം ചെറുതല്ല. വാതിലിനു പുറകില്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന കുട്ടിയുടെ മനസ്സില്‍ അവന്‍ പോലുമറിയാതെ രൂപപ്പെടുന്ന ലഹരിയോടുള്ള ഒരുതരം താല്‍പ്പര്യം അയാളുടെ മുന്നില്‍ കുടുംബാംഗങ്ങള്‍ തുറന്നിടുന്ന വലിയ വാതിലുകള്‍ തന്നെയാണെന്ന് നാമറിയുന്നില്ല.

പ്രൊഫ.ജോൺ കുരാക്കാർ

No comments: