Pages

Saturday, July 6, 2019

വരിക്കോലി പള്ളി വികാരിക്ക് നേരെ ആക്രമണം.

വരിക്കോലി പള്ളി വികാരിക്ക് നേരെ  ആക്രമണം.

യ‌ാക്കോബായ വിഭാഗത്തി൯െറ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് വരിക്കോലി പളളിയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് ശേഷംഓർത്തഡോക്സ് സെന്ററിലോട് പോകുകയായീരുന്ന പള്ളി വികാരിക്കുനേരെ   ഒരു സംഘം ക്രീമിനൽസ് പാഞ്ഞടുക്കുകയും മർദ്ദിക്കുകയും ചെയ്‌തു .ഗുരുതരമായി പരിക്കേറ്റ അച്ചനെ കോലഞ്ചേരി മെഡിക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റി.കോടതിയിൽ നിരന്തര തോൽവി ആയിരിക്കാം .കലാപം അഴിച്ചു വിടാൻ  അവരെ  പ്രേരിപ്പിക്കുന്നത് എന്ന് വേണം കരുതാൻ .പള്ളി വികാരി ഫാ.വിജു ഏലിയാസിനെ ആക്രമിച്ച കേസിലെ പ്രതികളെ  തിരിച്ചറിഞിട്ടുണ്ട് ,പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു .ശവസംസ്ക്കാരത്തിന്റെ പേരിൽ പലയിടത്തും അക്രമം അരങ്ങേറിക്കൊണ്ടിരിക്കുന്നു .കട്ടച്ചിറ പള്ളിയിലും, മാന്ദാമംഗലം പള്ളിയിലും ഇന്ന് ബഹു.ഹൈ കോടതി അസന്നിഗ്ദമായി വിധി പുറപ്പെടുവിച്ചു കഴിഞ്ഞു .1934 ഭരണഘടനാ പ്രകാരം ഉള്ള വൈദീകർ നടത്തി തരുന്ന സംസ്കാര ചടങ്ങുകൾ എതിർക്കുന്നവർ ആ പള്ളിയിൽ മൃതശരീരവുമായി പോകുവാൻ പാടില്ല എന്നതാണ്  ഉത്തരവ് .വരും ദിവസങ്ങളിൽ എല്ലാ പള്ളികളിലും ഇത് ബാധകം ആകും. കലഹം  അവസാനിപ്പിക്കാൻ  കോടതിവിധി അനുസരിക്കുകമാത്രമാണ് ഏക പോംവഴി .കോടതി വിധി മറികടക്കാൻ മറ്റൊരു വഴിയുമില്ല .
ഒരു സമൂഹം  നീതിക്കും സത്യത്തിനും വേണ്ടി പതിറ്റാണ്ടുകളായി  പോരാടുന്നത്  പൊതുസമൂഹം  കാണാതെ പോകരുത് . നിയമം കയ്യിലെടുക്കാതെ  നിയമത്തിൻറെ വഴിയിലൂടെ സഞ്ചരിക്കുകയാണ് .മറുവിഭാഗം  സമാധാനം സമാധാനം എന്നുപറയുകയും  കോടതികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു . അന്ത്യോക്യൻ മേൽക്കോയ്മക്കുവേണ്ടി സ്വന്തം  സമൂഹത്തിൽ  ചിലരെ ചവിട്ടി അരയ്ക്കപ്പെടുമ്പോൾ പൊതുസമൂഹവും  സ്വന്തം സമൂഹവും മൗനം വെടിഞ്ഞ്  പ്രതികരിക്കണം . വൈദീകർ പരക്കെ  ആക്രമിക്കപ്പെട്ടിട്ടും  സ്വന്തം സമൂഹവും പൊതുസമൂഹവും  ഉണരുന്നില്ല . മൗനം വെടിഞ്ഞു സമാധാനപരമായ പ്രതിഷേധം ഉയർത്താതിരിക്കുന്നത് എങ്ങനെ?  അനീതിയെ അനീതിയെന്നും അസത്യത്തെ അസത്യമെന്നും വിളിച്ചു പറയുവാൻ കഴിയാത്തത് എന്തുകൊണ്ട് ? വൈദീകരും  സാമൂഹ്യ പ്രവർത്തകരും  സാഹിത്യകാരന്മാരും  പ്രതികരിക്കാത്തത് എന്തുകൊണ്ട് ?കേരള സർക്കാരും നീതിനിഷേധത്തിന്  കൂട്ടു നിൽക്കുകയാണ് .
പോലീസ് മേധാവികൾക്ക്  പരമോന്നത കോടതിയുടെ  വിധിയെക്കുറിച്ച്  ഒന്നും അറിയില്ലേ ? എല്ലാവരും  ഉറക്കം നടിക്കുന്നു .പള്ളി തീവ്രവാദം അവസാനിപ്പിക്കാൻ  സർക്കാരിന്  താല്പര്യമുണ്ടോ ?മലങ്കര  സഭയുടെ സുഗമമായ പ്രവർത്തനത്തിന് സാഹചര്യം ഇല്ലാത്ത ഈ അവസരത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിരമായ ഇടപെടൽ തേടണം. കേരളത്തിന്റെ ക്രമസമാധാനനില തകരാറിലായിരിക്കുന്നതും ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും, കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉത്തരവാദിത്വപ്പെട്ടവർ സന്ദർശിച്ചു വിവരം ധരിപ്പിച്ചു വേണ്ട നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകണം.വരിക്കോലി പള്ളിയിൽ ഇന്ന് നടന്ന സംഭവങ്ങൾ ബഹു. സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. തിന്മയുടെ നടനം അഴിഞ്ഞാടുവാൻ സഹായം ചെയ്തുകൊടുത്തത് സത്യത്തിന്റെയും നീതിയുടെയും സംരക്ഷകർ ആയിരിക്കേണ്ട അധികാരവർഗ്ഗം തന്നെയാണ് എന്നുള്ളതു ഏറ്റം ഖേദകരം. നീതിയുടെ ലഭ്യതയ്ക്കു ജനങ്ങളുടെ ഏറ്റവും അവസാന ആശ്രയം കോടതിയാണ്. കോടതി വിധികൾ പാലിക്കുന്നതിനുള്ള കെൽപ്പ് സർവ്വാധികാരം കയ്യാളുന്നവർക്കു ഇല്ലാതെ പോകുന്നത്  ജനാധിപത്യത്തിൻറെ  തകർച്ചയെയാണ് സൂചിപ്പിക്കുന്നത്

പ്രൊഫ്. ജോൺ കുരാക്കാർ

No comments: