Pages

Friday, July 5, 2019

ഭാരതത്തിലെ പരമോന്നത കോടതി സംരക്ഷണം കൊടുത്ത ഒരു പുരോഹിതന്റെ കേരളത്തിലെ അവസ്ഥ.


ഭാരതത്തിലെ പരമോന്നത കോടതി സംരക്ഷണം കൊടുത്ത ഒരു പുരോഹിതന്റെ കേരളത്തിലെ അവസ്ഥ.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വരിക്കോലി പളളിയിൽ .സുപ്രീം കോടതി ഉത്തരവ് ലംഘിക്കാ൯ ഒത്താശ ചെയ്ത് സർക്കാർ.പോലീസ് അകബടിയോടെ യാക്കോബായക്കാർ പരമോന്നത നീതി പീഠത്തി൯െറ ഉത്തരവിനെ ാറ്റിൽ പറത്തി മൃതദേഹം മറവ് ചെയ്തു.നിയമപരമായി വരിക്കോലി പളളി വികാരി റവ.ഫാ.വിജു ഏലിയാസ് അച്ച൯െറ കാർമ്മികത്വത്തിൽ സംസ്ക്കാര ശുശ്രൂഷ നടത്തിയാണ് കബറടക്കേണ്ടത്.എന്നാൽ സർക്കാർ സംവിധാനങ്ങൾ പണത്തിന് മുന്നിൽ നടു വളക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത് .
ാക്കോബായ വിഭാഗത്തി൯െറ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് പളളിയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് ശേഷം ഓർത്തഡോൿസ്  സെന്ററിലോട് പോകുകയായീരുന്ന  വിജു അച്ചന് നേരെ ഒരു സംഘം ക്രീമിനൽസ് പാഞ്ഞടുക്കുകയും മർദ്ദിക്കുകയും ചെയ്തു .. ഗുരുതരമായി പരിക്കേറ്റ അച്ചനെ കോലഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. പള്ളികൾ എല്ലാം നഷ്ട്പെടുന്നു എന്ന ഭീതിയാകാം  വിഘടിതവിഭാഗത്തെ അക്രമത്തിലേക്ക് നയിക്കുന്നത് .നീതി വൈകിയാലും അതേ സ്ഥാപിതമാകൂ. യാക്കോബായ നേതൃത്വത്തിന്റെ ശവം വച്ച് വിലപേശാനുള്ള തന്ത്രം  ഒരു താൽക്കാലിക വിജയം മാത്രമാണ് .രേഖാമൂലം കുടുംബം ആവശ്യപ്പെടുന്ന മുറക്ക് എല്ലാ ബഹുമതികളോടും കൂടെ ശവ സംസ്കാരം നടത്താൻ തയ്യാറാണെന്ന് വരിക്കോലി പള്ളി ഫാ.വിജു ഏലിയാസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചതാണ് .വികാരിയുടേയും പള്ളി മാനേജിംഗ് കമ്മിറ്റിയുടേയും അറിവോടെ ആയിരിക്കണം ശവ സംസ്കാരം എന്നത് യാക്കോബായ ഇടവകകളിൽ ഉൾപ്പെടെ പാലിച്ചു വരുന്ന കീഴ് വഴക്കമാണ്
 യാക്കോബായ വിഭാഗത്തിൻറെ പതനം തുടങ്ങിയിട്ട്  വർഷങ്ങൾ ഒത്തിരികഴിഞ്ഞു .ഭാരതത്തിൽ ക്രിസ്തുമതം സ്ഥാപിച്ച തോമാസ്ലീഹായെ  അവഹേളിക്കാൻ തുടങ്ങിയതോടെയാണ്  അവരുടെ തകർച്ച  തുടങ്ങിയത് .പത്രോസിൻറെ പിൻഗാമിയായി അറിയപ്പെടുന്നത്  പരിശുദ്ധ  പോപ്പാണ് . മാർത്തോമ്മാ ശ്ലീഹായുടെ  പിൻഗാമിയായി അറിയപ്പെടുന്നത് ഇന്ത്യൻ  ഓർത്തഡോൿസ് സഭയുടെ  അധിപൻ  പരിശുദ്ധ കാതോലിക്കാ ബാവയാണ് .യേശുക്രിസ്തുവിൻറെ  ശിഷ്യന്മാരോക്കെ   സുവിശേഷം അറിയിക്കുവാനായി ഓരോ ദേശങ്ങൾ തെരഞ്ഞെടുത്തു .തോമാസ്ലീഹ  ഭാരത്തിലേക്ക് വന്നു .ഭാരതത്തിൽ ക്രിസ്തു മതം സ്ഥാപിച്ചത്  തോമസ് ശ്ലീഹയാണ് .വ്യക്തമായ ഭരണഘടനയും  വർഷാ വർഷം വരവും ,ചെലവും ഓഡിറ്റ് ചെയ്യുന്ന രീതിമുള്ളഒരു സഭക്ക് മാത്രമേ നിലനിൽപ്പുള്ളൂ .  ഇന്ത്യയുടെ പരമോന്നത നീതി ന്യായ കോടതി വിധി അനുസരിക്കുക. വിഘടിതവിഭാഗത്തെ  രക്ഷിക്കാൻ  അന്ത്യോക്യക്ക്   കഴിയില്ല് , നിങ്ങൾ തന്നെ വിചാരിക്കുക .വിഘടിത വിഭാഗത്തിനുവേണ്ടി  പോലീസ് ഏകപക്ഷീയ നിലപാട് എടുക്കുന്നത് .  കോടതിയെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: