Pages

Saturday, July 6, 2019

ബഹു.സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്നവർ

ബഹു.സുപ്രീം കോടതി വിധിയെ  വെല്ലുവിളിക്കുന്നവർ

കേരളത്തിൽ ഇപ്പോൾ  കോളിളക്കം  സൃഷ്ടിച്ചിരിക്കുന്ന  സംഭവം  പതിറ്റാണ്ടുകളായി  നടക്കുന്ന മലങ്കര സഭയുടെ കേസും പരമോന്നത കൊടതിയുടെ വിധിയുമാണ് .കോടതികളിൽ  നൂറുകണക്കിന് കേസുകൊടുത്തു  വിധികൾ എല്ലാം എതിരായപ്പോൾ  ഒരു വിഭാഗം ഭീകരത സൃഷ്ടിക്കുന്നു , പരമോന്നതകോടതിയുടെ വിധി അംഗീകരിക്കാൻ അവർ തയാറാകുന്നില്ല .അന്ത്യോക്യൻ നിയമങ്ങളാണ് ബാധകമെന്നു പറയുന്നു ,കോടതിയെ ബഹുമാനിക്കുന്നു എന്ന് പറയുന്നു ,പക്ഷെ വിധി അംഗീകരിക്കാൻ തയാറല്ല .സമവായ ചർച്ചയിലാണ് താൽപര്യമെന്ന്  ചിലപ്പോൾ പറയുന്നു ,എന്ത് പറയുന്നു ,എന്ത് പ്രവർത്തിക്കുന്നവെന്ന്  പലപ്പോഴും അവർക്കു തന്നെ നിശ്ചമില്ല .വിശ്വാസികളും വൈദീകരും ആക്രമിക്കപെടുന്നു. വരിക്കോലി പള്ളിയിൽ , ബഹു.സുപ്രീം കോടതി വിധി വന്നു മണിക്കൂറുകൾക്കുളിൽ നിയമം കാറ്റിൽ പറത്തി .
വിധി മറികടന്നു അനധികൃതമായി വിഘടിത  വിഭാഗത്തിന് മൃതദേഹം അടക്കാൻ പോലീസ് അധികാരികൾ കൂട്ടുനിന്നു.ബഹു. സുപ്രീം കോടതി വിധി ലംഘിച്ചതിന് നിയമനടപടികൾ ഉണ്ടാക്കുമെന്ന് മേലധികാരികളില്നിന്ന് മനസിലാക്കി പ്രതിരോധത്തിലായ പോലീസ് ,ഓർത്തഡോക്സ്പള്ളിയിൽ നിന്ന വികാരി റവ : ഫാ : വിജു ഏലിയാസ് അച്ചനെയും മലങ്കര സഭാ വിശ്വാസികൾക്കെതിരെയും കേസ് എടുത്തിരിക്കുകയാണ് . സംഭവങ്ങളൊക്ക ചാനൽ പ്രവർത്തകരുംനിരവധി മീഡിയ പ്രവർത്തകരും റെക്കോർഡ് ചെയ്തിട്ടുള്ളതുകൊണ്ട്  കോടതിക്ക്  നിജസ്ഥിതി അറിയാൻ പ്രയാസമുണ്ടാവില്ല ..1934 ഭരണഘടനാ പ്രകാരം ഉള്ള വൈദീകർ നടത്തി തരുന്ന സംസ്കാര ചടങ്ങുകൾ എതിർക്കുന്നവർ പള്ളിയിൽ മൃതശരീരവുമായി പോകുവാൻ പാടില്ല എന്നതാണ്  ഉത്തരവ് .വരും ദിവസങ്ങളിൽ എല്ലാ പള്ളികളിലും ഇത് ബാധകം ആകും.ഒരു സമൂഹം  നീതിക്കും സത്യത്തിനും വേണ്ടി പതിറ്റാണ്ടുകളായി  പോരാടുന്നത്  പൊതുസമൂഹം  കാണാതെ പോകരുത് .വിഘടിതവിഭാഗം അക്രമത്തിൻറെ പാത ഉപേക്ഷിക്കണം .പരമോന്നത കോടതിയുടെ  വിധി അംഗീകരിച്ച്  സഭയിലും സമൂഹത്തിലും  സമാധാനം ഉണ്ടാക്കണം .കോടതിയെ വെല്ലുവിളിക്കരുത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: