Pages

Tuesday, July 2, 2019

മഹാനഗരത്തിന്റെ ദുരിതം--ചെന്നൈ ഉയിരു വറ്റിയ നഗരം


മഹാനഗരത്തിന്റെ ദുരിതം--ചെന്നൈ ഉയിരു വറ്റിയ നഗരം
  രൂക്ഷമായ ശുദ്ധജല ക്ഷാമത്താൽ വലയുകയാണ് മഹാനഗരമായ ചെന്നൈ.. അവിടെ ജീവിതമാകെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് കടുത്ത വേനലിൽപോലും ചെന്നൈ നഗരത്തിൽ പല സ്ഥലത്തായി കിടക്കുന്ന, ചെറുതും വലുതുമായ നീല നിറമുള്ള ജലാശയങ്ങൾ. ചുറ്റും മരങ്ങളുമായി കുറെ ചതുപ്പുനിലങ്ങൾ.  ഇന്ന് സ്ഥിതിയൊക്കെ മാറി വെള്ളമില്ല . തണ്ണീർ തണ്ണീർ  എന്ന മുറവിളി മാത്രം .
മരുഭൂമിയുടെ നടുവിൽ നിൽക്കുന്നതുപോലെയുള്ള പ്രതീതി .തടാകങ്ങളിൽ പമ്പിങ് നിർത്തിയിരിക്കുന്നു. പമ്പിങ് സ്റ്റേഷനിലേക്കു വെട്ടിയ നീർച്ചാലിൽ ഇന്നലെ പെയ്ത മഴയുടെ വെള്ളം നൂലുപോലെ കെട്ടിക്കിടക്കുന്നു. 3800 ഏക്കർതടാകമാണു വരണ്ടുകിടക്കുന്നത്. 80 അടി ഉയരത്തിൽ പ്രദേശത്തത്രയും വെള്ളം നിൽക്കേണ്ടതായിരുന്നു! ചെന്നൈ നഗരത്തിലേക്കു വെള്ളമെടുത്തിരുന്ന ഇതുപോലുള്ള നാലു തടാകങ്ങളും വറ്റിവരണ്ടിരിക്കുന്നു. ചിലയിടത്തു ഒരു ശതമാനം വെള്ളം ബാക്കിയുണ്ട്. ചെന്നൈയിൽ മൺസൂൺ എത്താൻ 65 ദിവസമെങ്കിലും ബാക്കിയുണ്ടെന്ന കാര്യം ഓർക്കുമ്പോൾ അറിയാതെ ഞെട്ടിപ്പോകും. മഴ പെയ്താലും ഇവ നിറയുമെന്നും കുടിക്കാനായി വെള്ളം ബാക്കിവയ്ക്കുമെന്നും ഇനി പറയാനാകില്ല. കഴിഞ്ഞ പ്രളയത്തിനു നിറഞ്ഞൊഴുകിയ തടാകങ്ങളാണിവയെല്ലാം. കേരളത്തിലും ഇതേ സ്ഥിതി വരാം.

Prof. John Kurakar

No comments: