Pages

Tuesday, July 2, 2019

സഭാ കേസിൽ വിധി നടപ്പാക്കാത്ത സർക്കാരിന്പരമോന്നത കോടതിയുടെ ശക്തമായ താക്കീത്.

സഭാ കേസിൽ വിധി നടപ്പാക്കാത്ത സർക്കാരിന്പരമോന്നത കോടതിയുടെ ശക്തമായ താക്കീത്.

മലങ്കര സഭാ കേസിൽ വിധി നടപ്പാക്കാത്ത സർക്കാരിന് ശക്തമായ താകീതുമായി സുപ്രീം കോടതി. കേരളം വേറെ രാജ്യം അല്ലെന്നും ഇന്ത്യയുടെ തന്നെ ഭാഗമാണെന്ന് മറന്നു പോകരുതെന്നും സുപ്രീം കോടതി. സ്ഥിതി തുടർന്നാൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടക്കും എന്നും കോടതി. യാക്കോബായ അഭിഭാഷകരെ കോടതിയിൽ നിന്ന് ഇറക്കി വിട്ടു. കേരള  സർക്കാരിന്  വിധി നടപ്പിലാക്കാൻ  ഇനി എന്താണ്  പ്രയാസം .കോടതി വിധി അട്ടിമറിയ്ക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം രൂക്ഷം. വരിക്കോലി, കട്ടച്ചിറ എന്നീ പള്ളികളുടെ കേസ് പരിഗണിക്കവേയാണ്  പരമോന്നത കോടതിയുടെ വിമർശനം.ഓർത്തഡോക്സ്സഭക്ക് അനുകൂലമായ 1958,1995 വിധികൾ 2017 ജൂലൈ 3 നും തുടർന്ന് 2018 ലും സുപ്രീം കോടതി ശരി  വെച്ചിരുന്നു.

വിധി നടപ്പിലാക്കാൻ  വൈകുന്നതിൽ  ഇനിയും  ക്ഷമിക്കാന്കഴിയില്ല. കോടതിയെ മറികടക്കാനാണ് സംസ്ഥാന സര്ക്കാരിന്റെ ശ്രമംസർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം . കോടതിയുടെ വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അയക്കും എന്ന് ജസ്റ്റിസ് അരുൺ മിശ്രബീഹാർ പറഞ്ഞു.ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത്വിഭാഗം കേരള സർക്കാർ നിയമത്തിനു മുകളിൽ ആണോ എന്ന് കോടതി ചോദിച്ചു.1934 ലെ മലങ്കര സഭാ ഭരണഘടനാ പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ജസ്റ്റിസ് അരുൺ മിശ്ര കേരള സർക്കാർ നിയമത്തിനു മുകളിലാണോയെന്ന് ചോദിച്ചു.

വിധി ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയാണ് കോടതിയെ സമീപിച്ചത്. സഭാതർക്കവുമായി ബന്ധപ്പെട്ട് അന്തിമവിധി പറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ ഒരു കോടതിയും സമാനവിഷയം പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ ഉത്തരവിട്ടിരുന്നു. പരമോന്നത കോടതിയുടെ വിധി ഇനിയെങ്കിലും  അംഗീകരിച്ച് യാക്കോബായ വിഭാഗം ശാശ്വത  സമാധാനത്തിലേക്ക്  വരണം .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: