Pages

Tuesday, July 9, 2019

പുരാതന സഭാവിഭാഗങ്ങൾ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് കേരളത്തിൽ തുടർക്കഥയാകുന്നു .

പുരാതന സഭാവിഭാഗങ്ങൾ  മൃതദേഹത്തോട് കാണിക്കുന്ന  അനാദരവ്  കേരളത്തിൽ തുടർക്കഥയാകുന്നു .

പുരാതന സഭാവിഭാഗങ്ങൾ   മൃതദേഹത്തോട്   കാണിക്കുന്ന അനാദരവ് കണ്ട് കേരളം ലജ്ജിക്കുന്നു .മൃതദേഹം  അടക്കാൻ കഴിയാത്തതിൽ യാക്കോബായ വിഭാഗത്തിലെ  ഒരു തിരുമേനി മാധ്യമങ്ങൾക്കു മുന്നിൽ കണ്ണുനീർ പൊഴിച്ചു .വരിക്കോലി , നെച്ചൂർ , കായംകുളം  എന്നീവിടങ്ങളിലെ  ഓർത്തോഡോസ്‌പള്ളികളിൽ  യാക്കോബായ  വിശ്വാസിയുടെ മൃതദേഹം  ഒളിപ്പിച്ച് അടക്കുന്നതും നെച്ചൂർ പള്ളിയിൽ അടക്കാനാവാതെ തിരിച്ചുകൊണ്ടുപോകുന്നതും കേരളം കണ്ടു .

സുപ്രീം കോടതി വിധിയെ മറികടന്നു മതില് ചാടി കടന്ന്  മൃതദേഹം അടക്കേണ്ട സ്ഥിതി എങ്ങനെ  ഇവിടെ ഉണ്ടായി . ഇവിടെ ചരിത്രം ആവർത്തിക്കുകയാണ് . ഓർത്തഡോൿസ്  വൈദീകനായിരുന്ന വെണ്ട്രപ്പള്ളിൽ അച്ഛന്റെ ശവ സംസ്കാരം വടവുകോട് പള്ളിയിൽ കൂവി അലങ്കോലപ്പെടുത്തിയ ചരിത്രം ഇന്ന് തിരിച്ചടിക്കുകയാണ് .കൂടാതെ 45 വർഷക്കാലം ഓടക്കാലി പള്ളിയിൽ മൃതദേഹവുമായിഓർത്തഡോൿസ് കാർ  വന്നപ്പോൾ  ഗേറ്റ് പൂട്ടി സ്ഥലം വിടുന്ന പാത്രിയർക്കീസ് പക്ഷം ഇന്ന് സഹതാപം തരംഗം സൃഷ്ടിച്ചിട്ട് എന്തുകാര്യം ?ഓർത്തഡോക്സുകാരൻറെ മൃതദേഹം അടക്കം ചെയ്യണമെങ്കിൽ  അന്ന് പൂട്ടിയിട്ട് ഗേറ്റും മതിലും ചാടി കടക്കണമായിരുന്നു..

പരമോന്നത കോടതിയുടെ ഉത്തരവ് ഓർത്തഡോൿസ് സഭക്ക് അനുകൂലമാണ് . വിധിക്കെതിരെ പരാതിയുണ്ടെങ്കിൽ അത് കോടതിയിൽ പറയണം .കോടതി വിധിയനുസരിച്ച് .മലങ്കരയിൽ ഒരേ ഒരു സഭയെ ഉള്ളു, ആ സഭക്ക് ഒരു ഭരണഘടനയും, നിയമപ്രകാരമുള്ള വികാരിയോട് സംസാരിച്ചാൽ ഒരു മൃതദേഹവും പെരുവഴിയിൽ അടക്കേണ്ടി വരില്ല. സെമിത്തേരി എന്നല്ല മലങ്കര സഭയിലെ ഒരു മെഴുകുതിരികാലു പോലും വീതം വയ്ക്കാൻ പരമോന്നത നീതിപീഠം അനുവദിക്കുന്നില്ല. ഓർത്തഡോൿസ്  സഭ അതിനൊട്ടു ഒരുക്കവും അല്ല. സാധാരണവിശ്വാസിബുദ്ധി പൂർവം   ചിന്തിക്കുക,ബുദ്ധിപൂർവം പ്രവർത്തിക്കുക.സഭാതർക്കം പരിഹരിക്കാന്‍ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സർക്കാരിന്‍റെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്ന്  വിധി പ്രതികൂലമായ യാക്കോബായ വിഭാഗം  അറിയിച്ചു. എന്നാൽ ചർച്ചയിൽ  ഓർത്ത‍ഡോക്സ് സഭ പങ്കെടുക്കില്ല .കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയശേഷമേ ചര്‍ച്ചയ്ക്കുള്ളെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭക്കുള്ളത് . തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയ ശേഷം സര്‍ക്കാരുമായി എന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: