Pages

Monday, July 8, 2019

മലങ്കര പള്ളിക്കേസിൽ ജയിച്ചവർ കാര്യം പറയുന്നു.തോറ്റവർ മുട്ടാപ്പോക്കുകൾ പറയുന്നു.


മലങ്കര  പള്ളിക്കേസിൽ ജയിച്ചവർ കാര്യം പറയുന്നു.തോറ്റവർ മുട്ടാപ്പോക്കുകൾ പറയുന്നു.

അറിവും, ബോധവും, വിവരവുംകൂടിച്ചേരുമ്പോഴാണ്  വിദ്യാഭ്യാസമുണ്ടാകുന്നത് .പാത്രിയർക്കീസ് വിഭാഗം .സമാധാനപ്രേമികളായി വേഷം കെട്ടുകയും  അക്രമത്തിൻറെ പാത പിന്തുടരുകയും ചെയ്യുകയാണ് .അവരെ  പൊതുസമൂഹം  തിരിച്ചറിയണം .കേരളത്തിലെ അതിപുരാതന ക്രൈസ്തവ സഭയിലെ ,മലങ്കര സഭയുടെ  രണ്ടുവിഭാഗം തമ്മിലുള്ള കലഹം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി .ചിലപ്പോൾ അവർ ഒന്നിക്കും  മറ്റുചിലപ്പോൾ കലഹിക്കും .അടുത്തകാലത്തായി  ഇനി ഒന്നിക്കാൻ കഴിയാത്തവിധം  അവർ അകലുകയാണ് . ഒരേ വിശ്വാസം ,ഒരേ വേഷം , ഒരേ രൂപം . രണ്ടുവിഭാഗവും സഹോദരങ്ങളാണ് ,അടുത്തബന്ധുക്കളാണ് .ആരാണ് ഇവരെ അകറ്റിയത് ? പള്ളിത്തർക്കം  കേരളത്തിൻറെ  പൊതു ക്രമസമാധാന പ്രശ്‌നമായി  മാറിയിരിക്കുകയാണ് .

ഭാരതത്തിലെ പരമോന്നത കോടതിയുടെ അന്തിമ വിധി ഓർത്തഡോൿസ് സഭക്ക് അനുകൂലമാണ് . വരിക്കോലി: ബഹു. സുപ്രീംകോടതി വിധി ലംഘിച്ച് പോലീസ് റവന്യു ഉന്നത അധികാരികളെയും കൂട്ടി  അനധികൃതമായി മൃതശരീരം സംസ്കരിക്കുകയും  ചെയ്തിരിക്കുന്നു . ശവസംസ്ക്കാരം  നടത്താൻ  അവകാശമുള്ള ,അംഗീകാരമുള്ള  വാരിക്കോലി പള്ളി വികാരിയെ  ഒരു വിഭാഗം ആക്രമിച്ച്  ഗുരുതരാവസ്ഥയിൽ  മെഡിക്കൽകോളേജിലുമായി .രാജ്യത്തിന്റെ പരമോന്നത നീതി ന്യായന്യായ കോടതിയെ വെല്ലു വിളിച്ചു കൊണ്ട് അക്രമം  നടത്തുന്നവരെ  സഹായിക്കുന്ന നിലപാടാണ് കേരളസർക്കാരിനുള്ളത് . ഇതിനകം പതിനഞ്ചിലധികം പള്ളികളിൽ വിധി നടപ്പിലാക്കി കഴിഞ്ഞു .പാത്രിയർക്കീസ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള പള്ളികളായിരുന്നു ഇതെല്ലാം. കട്ടച്ചിറ പള്ളി ,.നെച്ചൂർ പള്ളി,വാരിക്കോലി പള്ളി ഇവിടെയൊക്കെ വിധി നടപ്പിലായി കഴിഞ്ഞു.

വിധി നടപ്പിലാക്കി സമാധാനത്തിലേക്ക് വരികയാണ് ഇരുകൂട്ടരും ചെയ്യേണ്. സത്യത്തിൽ  കേരള സർക്കാർ പ്രതിസന്ധിലാണ് . രാജ്യത്തെ ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടാണ്  സർക്കാരിന് പ്രതിബദ്ധത ഉണ്ടാകേണ്ടത് .ദീർഘകാലമായി നിലനിന്ന പള്ളിത്തർക്കത്തിനാണ് 2017 ജൂലൈ 3 ന്  തീർപ്പായത് .സമവായചർച്ചകൾക്ക്  ഇനി അവസരമില്ല , അത് ആവശ്യപ്പെടുന്നതും ശരിയല്ല .1958 ൽ  ഇതുപോലെ പരമോന്നതകോടതിയുടെ വിധി ഉണ്ടായതാണ് . അന്ന് വിധി നടപ്പാക്കാതെ ഓർത്തഡോൿസ് സഭ യോജിപ്പിനു തയാറായി . ഇരുവിഭാഗവും യോജിച്ച് സഭാഭരണ ഘടന ഭേദഗതി ചെയ്തു .1970 ആയപ്പോഴേക്കും യാക്കോബായ വിഭാഗം  വി.മാർത്തോമ്മാശ്ലീഹായെ തള്ളി പറഞ്ഞതോടെ  ഇരുവിഭാഗവും തമ്മിലുള്ള ബന്ധം ഉലഞ്ഞു .1973  മലങ്കര അസോസിയേഷൻ തെരഞ്ഞെടുക്കാത്ത  3 പേരെ പാത്രിയർക്കീസ് അന്ത്യോക്യ യിൽ വരുത്തി മെത്രാന്മാരായി വാഴിച്ച് മലങ്കരയിൽ അയച്ചതോടെ വീണ്ടും തകർച്ചയുണ്ടായി . പള്ളി വഴക്കിനെ തുടർന്ന് യാക്കോബായ വിഭാഗത്തിൻറെ ആക്രമണത്തെ തുടർന്ന് മലങ്കര ഓർത്തഡോൿസ് സഭയിലെ  ഉതുപ്പാൻ കുര്യാക്കോസും മലങ്കര വർഗ്ഗീസും മരിച്ചു

.കോടതികളിൽ ഇരുവിഭാഗവും  നൂറുകണക്കിന് കേസ് കൊടുത്തു .എല്ലാ കേസുകളിലും ഓർത്തഡോൿസ് വിഭാഗം ജയിക്കുന്നു .വെറുതെ ലോറിയുടെ മുമ്പിൽ തവള മസിലുപിടിച്ചിരിക്കുന്നതു പോലെ വിഘടിത ഇരുന്നിട്ട് എന്തുകാര്യം ? കോടതി വിധി നടപ്പിലാക്കുന്നത്ഭൂരിപക്ഷം ന്യൂനപക്ഷം നോക്കിയല്ല . 4000 ഇടവകാംഗങ്ങൾ ഉള്ള കോലഞ്ചേരിയിൽ കോടതി വിധി നടപ്പിലായി. തൃക്കുന്നത്ത് സെമിനാരിയിൽ വിധി നടപ്പായി .അറിവും, ബോധവും, വിവരവുംഉള്ളവർ പരമോന്നത കോടതിയുടെ വിധിയെ  അനുസരിക്കും ,അംഗീകരിക്കും ..മതസൗഹാർദ്ധത്തിന്റെ ഈറ്റില്ലമായി ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരുമയോടെ ജീവിക്കുന്ന  ഒരുനാടാണ് കേരളം .

കേരളത്തിൻറെ ക്രമസമാധാനനില തകർക്കാൻ ആരും ശ്രമിക്കരുത് .കോടതി പറയുന്നതുപോലെ ഒരുമിച്ച്  പോകാൻ കഴിയില്ലെങ്കിൽ  വിധി പ്രതികൂലമായവർ  പുതിയ പള്ളി നിർമ്മിച്ച് മാറി സമാധാനത്തിന്റെ വഴി തെരെഞ്ഞെടുക്കണം .പൊതുസമൂഹത്തെ ബുദ്ധിമുട്ടിക്കരുത് .ഓർത്തഡോൿസ് വികാരിമാർക്കാണ് പള്ളികളിൽ ശുശ്രുഷകൾ അനുവാദം .ഓർത്തഡോൿസ്‌ പള്ളയിൽ മരണപ്പെട്ട യാക്കോബായ വിശ്വാസിക്ക് ഓർത്തഡോൿസ്‌ വികാരി ശുശ്രുഷകൾ നടത്തി കൊടുക്കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞു . എല്ലാവരും കോടതിവിധി അംഗീകരിച്ച്  സമാധാനത്തിലേക്ക് വരിക .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: