Pages

Tuesday, July 9, 2019

യാക്കോബായ വിഭാഗത്തിലെ അംഗത്തിന്റെ കബറടക്ക ശുശ്രുഷ ഏറ്റവും ഭംഗിയായി ഓർത്തഡോൿസ് വിഭാഗം നിർവഹിച്ച് സഭ മാതൃകയായി.


യാക്കോബായ വിഭാഗത്തിലെ അംഗത്തിന്റെ കബറടക്ക ശുശ്രുഷ ഏറ്റവും ഭംഗിയായി  ഓർത്തഡോൿസ് വിഭാഗം നിർവഹിച്ച്   സഭ മാതൃകയായി.

യാക്കോബായ വിഭാഗം പൊതു സമൂഹത്തെ ധരിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ കള്ളങ്ങൾക്കും ഉള്ള മറുപടിയാണ് ഈ സംഭവം.സുപ്രീം കോടതി വിധി അംഗീകരിച്ചാൽ മാനം ഇടിഞ്ഞു വീഴും എന്ന്പറയുന്നവർ ഇത് വായിക്കുക .മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് പള്ളിയിൽ പരേതനായ പാർവേലിക്കുടിയിൽ വർക്കിയുടെ ഭാര്യ മറിയം (86) ന്റെ കുടുംബം വിഘടിത യാക്കോബായ വിഭാഗത്തോട് സഹകരിച്ചിരുന്നു എങ്കിലും.മൃതദേഹത്തോട് അനാദരവ് കാണിക്കാൻ ആ കുടുംബം തയാറായില്ല. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ വിധി അംഗീകരിച്ചു മലങ്കര സഭാ ഭരണഘടനാപ്രകാരം ഇടവകയുടെ സഹവികാരിയായി ശുശ്രുഷ നിർവഹിക്കുന്ന റവ.ഫാ.ബാബു എബ്രഹാം കാക്കയാനിക്കൽ അച്ഛന്റെ കാർമികത്വത്തിൽ കബറടക്കം ഏറ്റവും ഭംഗിയായി നിർവഹിക്കപ്പെട്ടു.
മരണം ഉണ്ടായപ്പോൾ തന്നെ ഇടവക വികാരി റെവ. ഫാ. ജോസ് വെട്ടികുഴിയെയും ട്രസ്റ്റി മാരായ എൻ. എ. ഏലിയാസിനെയും റോബിൻ എബ്രഹാം മ്യാലിൽ നേയും സമീപിക്കുകയും, ആവശ്യം അറിയുക്കുകയും ചെയ്തു. ഇടവക ഏറ്റവും സന്തോഷത്തോടെ പരേതയുടെ കബറടക്ക ശുശ്രുഷക്കുള്ള അനുമതി നൽകുകയും.എറ്റവും ഭംഗിയായി ശുശ്രുഷ നിർവ്വഹിച്ചു നൽകുകയും ചെയ്തു..അനാവശ്യ വാശിയും വൈരാഗ്യവും ഉപേക്ഷിക്കുക .പരമോന്നത കോടതിയുടെ വിധി അംഗീകരിക്കുക . വിശ്വാസം രണ്ടാണെന്ന് വെറുതെ പറയാതിരിക്കുക .അന്ത്യോക്യൻ സഭയും മലങ്കര സഭയും  രണ്ട് സ്വതന്ത്ര സഭകളാണ് എന്ന സത്യം അംഗീകരിക്കുക .മലങ്കര സഭയെ ആദ്യ കാലത്ത് സഹായിച്ച പാത്രിയർക്കീസിനെ മറക്കാതിരിക്കുക .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: