Pages

Sunday, July 7, 2019

താങ്ങാനാവാത്ത മാനസികാവസ്ഥയിലേക്ക് നമ്മുടെ കുട്ടികളെ തള്ളിയിടരുത്


താങ്ങാനാവാത്ത മാനസികാവസ്ഥയിലേക്ക്  നമ്മുടെ കുട്ടികളെ  തള്ളിയിടരുത്
 
തങ്ങളുടെ കുട്ടികളെ ഒന്നനങ്ങാൻപോലും സമ്മതിക്കാതെ എപ്പോഴും അവരെ  നിയന്ത്രിക്കുന്നതും  ഉപദേശിക്കുന്നതും  ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക .കളിയും ചിരിയും മഴയും വെയിലുമറിയാതെ മനസ്സ് മടുത്ത് വളരുന്ന കുട്ടികളെയല്ല നമുക്കു വേണ്ടത്. അടിച്ചേൽപ്പിക്കപ്പെടുന്ന കർക്കശമായ വിദ്യാഭ്യാസ ക്രമങ്ങളിൽ ഹോമിക്കാനുള്ളതല്ല കൗമാരജീവിതങ്ങൾനമ്മുടെ കുട്ടികളുടെ ജീവിതം .കുട്ടികളുടെ കഴിവോ താത്പര്യമോ പരിഗണിക്കാതെ അവരുടെ കൗമാരത്തെ തളച്ചിടുന്ന രക്ഷിതാക്കൾ ചെയ്യുന്ന ദ്രോഹവും ക്രൂരതയുമാണ് ." വിൽക്കാണ്ട്  വിദ്യ " എന്ന  ഷോർട്ട് ഫിലിം  രക്ഷിതാക്കൾ കാണുന്നത് നല്ലതാണ് . ഈ ലേഖകൻ കഥയും തിരക്കഥയും എഴുതിയ  25 മിനിറ്റ് ദൈർഘ്യമുള്ള  ചലച്ചിത്രം താങ്ങാനാവാത്ത മാനസികാവസ്ഥയിലേക്ക് രക്ഷിതാക്കൾ തള്ളിയിടപെട്ട 12 വയസുള്ള മകൻ  യാചകനായ കരിമനുഷ്യൻ്റെ യാചകനായ പുത്രനോടൊപ്പം  വീട്ടിൽനിന്ന് ഒളിച്ചോടി പോകുകയാണ് .

 ഡോക്ടറായ അമ്മയും എഞ്ചിനിയറായ അച്ഛനും കൂടി മകൻറെ കഴിവോ താത്പര്യമോ നോക്കാതെ ഡോക്ടറാക്കാൻ  ശ്രമിക്കുന്നു . മകന്  ഡോക്ടറാകാൻ കഴിഞ്ഞല്ലെങ്കിൽ  തങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അവർ  മകനോട് പറയുന്നു .പുത്രന്  ട്യൂഷൺ കൊടുക്കാൻ  ട്യൂഷൺ മാസ്റ്ററെ നിയമിക്കുന്നു .മാർക്ക് കുറയുന്ന കുട്ടിക്ക് സ്കൂളിലും വീട്ടിലും ശകാരവർഷം തന്നെ . മാനസിക സമ്മർദ്ദം സഹിക്കനാവാതെ കുട്ടി യാചകബാലനോടൊപ്പം നാടുവിടുന്നു . കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ്  അവരുടെ താല്പര്യം കണക്കിലെടുക്കുക . ആത്മഹത്യക്കിരയാകുന്ന കൗമാരവും ഉപേക്ഷിക്കപ്പെടുന്ന വാർധക്യവും ഇന്ന് വർദ്ധിച്ചുവരികയാണ് .നന്നായി ജീവിക്കാനാണ്  നമ്മുടെ കുട്ടികളെ  പഠിപ്പിക്കേണ്ടത് .നമ്മുടെ വിദ്യാദ്യാസത്തിൽ ആവശ്യമുള്ളതുമല്ലാത്തതുമായ വിഷയങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. പക്ഷേ ജീവിതം എന്താണെന്ന് പഠിപ്പിക്കുന്നില്ല.വികാരശൂന്യരായ തലമുറ ഇവിടെ വളർന്നുവരുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് അവരെ വളർത്തി വലുതാക്കിയ രക്ഷിതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല.

അണുകുടുംബങ്ങളായി പരിണമിച്ച ആധുനിക കുടുംബസംവിധാനങ്ങൾക്കകത്ത് കുട്ടികൾക്കുമേൽ ചുമത്തപ്പെടുന്നത് പരിധിയില്ലാത്ത പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.   ഇഷ്ടമോ ആഗ്രഹമോ ഇല്ലാതെ  എം.ബി.ബി.എസ്. പരിശീലനപരീക്ഷയ്ക്ക് പഠിക്കാൻ വിധിക്കപ്പെട്ട കൊല്ലത്തെ കൗമാരക്കാരന്റെ മരണം കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്.  ദേഹമാസകലം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഈ വിദ്യാർഥി കൗൺസലിങ്ങിനിടെ ആശുപത്രിയുടെ നാലാം നിലയിൽനിന്ന് ചാടി മരിക്കുകയാണുണ്ടായത്. പ്ലസ്ടുവിന് 96 ശതമാനം മാർക്കുണ്ടായിരുന്ന ഈ കുട്ടിക്ക് എന്തു പഠിക്കാനായിരുന്നു താത്‌പര്യമെന്ന് ആർക്കുമറിയില്ല. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്എന്ന പഴഞ്ചൊല്ല്  രക്ഷിതാക്കൾ  ഓർക്കുന്നത് നല്ലതാണ് .കുട്ടികളുടെ അഭിരുചി മനസിലാക്കി പഠിക്കാൻ അവരെ അനുവദിക്കുക .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: