Pages

Thursday, July 4, 2019

നിയമം കയ്യിലെടുക്കാൻ മടിക്കുന്നവർക്ക് ,കഴിവില്ലാത്തവർക്ക്കേരളത്തിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥ.


നിയമം കയ്യിലെടുക്കാൻ മടിക്കുന്നവർക്ക് ,കഴിവില്ലാത്തവർക്ക്കേരളത്തിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥ.

കേരളത്തിൽ  സഭാക്കേസിനു വേണ്ടി  ഓർത്തഡോൿസ് -യാക്കോബായ വിശ്വാസികളുടെ നേർച്ചപണം പതിറ്റാണ്ടുകളായി ചെലവഴിച്ചുകൊണ്ടിരിക്കയാണ് .കോടാനുകോടി രൂപയാണ്  ഇതിനകം കേസ് നടത്തിപ്പിനായി വിനിയോഗിച്ചത് .2017 ൽ പരമോന്നത കോടതിയുടെ അന്തിമ വിധിയും ലഭിച്ചു .സമവായ ചർച്ചകൾ നിരവധി നടത്തി .ഒന്നും ഫലംകണ്ടില്ല .1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995ല്‍ സുപ്രീം കോടതി വിധിയുണ്ടായി . എന്നാല്‍ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ 1913ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയില്‍ ഭരണം നടത്തി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയെ സമീപിച്ചു.  ഈ കേസിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 1934ലെ ഭരണഘടയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി തയാറായില്ല
. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അമാന്തിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ കോടതിയിൽ ക്ഷുഭിതനായിരുന്നു.കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര, ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണെന്ന് ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈ മൂന്നിനാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി ഉണ്ടായത്.എന്ത് വിലകൊടുത്തും വിധി നടപ്പാക്കുമെന്ന്  കൂടെകൂടെ പറയുന്ന സര്‍ക്കാര്‍ പറയുന്നതല്ലാതെ  പ്രവർത്തിക്കുന്നില്ല .
നിയമം കയ്യിലെടുക്കാൻ മടിക്കുന്നവർക്കു/ കഴിവില്ലാത്തവർക്കു ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ്  ഇവിടെയുള്ളത് .വീട് കയ്യേറിയവരെ ഇറക്കിവിടാൻ കഴിയാത്ത അവസ്ഥ  ദയനീയം തന്നെ .കയ്യേറ്റക്കാരും വീടിൻറെ ഉടമസ്ഥാവകാശം പറയുകയാണ് .പരമോന്നത കോടതി  ശരിയായ ഉടമസ്ഥരെ കണ്ടെത്തിയിട്ടും കയ്യേറ്റക്കാർ  കയ്യൂക്കുകൊണ്ടും ആൾശേഷികൊണ്ടും നിയമം അവിടെ കഴിയുകയാണ് . കയ്യേറ്റക്കാരെ ആര് ഇറക്കിവിടും ? പോലീസിനെ വിളിച്ചാൽ കോടതി ഉത്തരവ്  ആവശ്യപ്പെടും .ഉത്തരവ് ലഭിച്ചിട്ടും ഇറക്കിവിടാൻ അവർക്കു കഴിയുന്നില്ല .പോലീസ് അവരുടെ അടിസ്ഥാന ഉത്തരവാദിത്വം നിറവേറ്റണം എന്നു ആവശ്യപ്പെടുമ്പോൾ അതു നിഷേധിക്കുവാൻ വേണ്ടി ദിവസം ലക്ഷങ്ങൾ ഫീസ് കൊടുത്തു മുന്തിയ വക്കീലിനെ നമ്മുടെ നികുതിപ്പണം കൊണ്ട് യഥാർത്ഥ ഉടമസ്ഥർക്കെതിരെ  വാദിപ്പിക്കുന്ന ഒരു സർക്കാരും ഇവിടെയുണ്ട്
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. പിറവം പള്ളിയിൽ  വിധിനടപ്പിലാക്കാൻ  വന്ന  പോലീസ് നാടകം  കേരളം ലൈവ് ആയി കണ്ടതാണ് .വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പരിശുദ്ധ  ബസേലിയോട് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ  പല ആവശ്യപെടുകയുണ്ടായി .മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി അംഗീകരിക്കുക മാത്രമാണ്  ശാശ്വത സമാധാനത്തിനുള്ള ഏകപോംവഴി.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: