Pages

Friday, July 5, 2019

ഇനി സഭാസമാധാനത്തിനുള്ള ഏക വഴി പരമോന്നത കോടതിയുടെ അന്തിമവിധി ഇരുകൂട്ടരും അംഗീകരിക്കുക മാത്രമാണ് .



ഇനി സഭാസമാധാനത്തിനുള്ള ഏക വഴി പരമോന്നത കോടതിയുടെ അന്തിമവിധി ഇരുകൂട്ടരും അംഗീകരിക്കുക മാത്രമാണ് .

കേരളത്തിലെ ആദിക്രൈസ്തവരായ മാർത്തോമാ ക്രിസ്ത്യാനികൾ  നൂറ്റാണ്ടുകളായി നടത്തുന്ന കലഹം ഭാരതത്തിലെ പരമോന്നത കോടതിയുടെ അന്തിമ വിധി ഇരുകൂട്ടരും അംഗീകരിച്ച് സമാധാനത്തിലേക്ക് വരണം മലങ്കര സഭ {ഇന്ത്യൻ ഓർത്തഡോൿസ് സഭ }ഒറിയന്റൽ ഒർത്തഡോക്സ് സഭയിലെ സ്വയശീർഷക  സഭയാണ് . അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുംസ്വയശീർഷക  സഭയാണ് . ഒന്ന് മറ്റൊന്നിൻറെ കീഴിലല്ല .യാക്കോബായ സുറിയാനി സഭ എന്നും ഈ സഭയെ  വിളിയ്ക്കാറുണ്ടെങ്കിലും അപ്പോസ്തലിക സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പേരായതിനാൽ തെറ്റായ പേരാണതെന്നു്  കരുതുന്നു..
ഒരു നൂറ്റാണ്ടോളമായി തര്‍ക്കത്തില്‍ തുടരുന്ന ഓര്‍ത്തഡോക്‌സ് -യാക്കോബായവിഭാഗങ്ങൾ  തമ്മില്‍ സമാധാനം ഉണ്ടാകണമെന്ന് വിശ്വാസികളില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നു  ചിലർ ഭയക്കുന്നു.മലബാര്‍ ഭദ്രാസനത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചത് ഓര്‍ത്തഡോക്‌സ് കാതോലിക്കാ ബാവ മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ആയിരുന്നപ്പോഴാണ്. ഏതാനം മാസം മുൻപ് കേരളത്തില്‍ ശ്ലൈഹിക സന്ദര്‍ശനത്തിനെത്തിയ അന്ത്യോക്യ സുറിയാനി സഭാ തലവന്‍ മാര്‍ അപ്രേം കരീം രണ്ടാമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ സന്ദര്‍ശനത്തിലുടനീളം ഊന്നിപ്പറഞ്ഞത് സഭാ തര്‍ക്കം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. " we  are  for  peace , we are  for  harmony,we  are  for  reconciliation " എന്ന് പരിശുദ്ധ പാത്രയയർക്കീസു പറയുകയും  ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി  അംഗീകരിക്കാതിരിക്കുകയും ചെയ്‌താൽ എങ്ങനെ സമാധാനം ഉണ്ടാകും .കോടതിവിധിക്ക് സമാധാനം ഉണ്ടാക്കാൻ കഴിയില്ല എന്നാണ്  പരിശുദ്ധ കരുതുന്നത് .ജനങ്ങളെല്ലാം ഒരുമിച്ച തീരുമാനമെടുക്കണമെന്നാണ് പാത്രിയർക്കീസ് ബാവ പറയുന്നത് .അന്ത്യോക്യ സിംഹാസനത്തോട് മലങ്കരയിൽ ഒരാൾക്കെങ്കിലും കൂറ് ഉള്ളിടത്തോളം കാലം പാത്രിയർക്കീസ്  കൂടെയുണ്ടാകും . 
ഓർത്തഡോൿസ് സഭ ശാശ്വത സമാധാനമാണ് ലക്ഷ്യമിടുന്നത് .1934-ലെ സഭാ ഭരണഘടനയും 1995-ലെ സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാന ചര്‍ച്ചകള്‍ക്കാണു ഓര്‍ത്തഡോക്‌സ സഭ മുന്‍ഗണന നല്‍കുന്നത്. 2002-ല്‍ യാക്കോബായ സഭ സ്വന്തമായി ഭരണഘടനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ അതുമായി മുന്നോട്ടു പോകട്ടെ, അതിനു ശേഷമുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും മാത്രമാണ് ആ ഭരണഘടനയില്‍ വരുന്നത്. കോടതിവിധികളെയും നീതിന്യായ വ്യവസ്ഥകളെയും അംഗീകരിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി എങ്ങനെ സമാധാന ചര്‍ച്ചകള്‍ നടത്താനാവും. യാക്കോബായ സഭയിലെ ഭൂരിഭാഗം വിശ്വാസികള്‍ക്കും സഭാ തര്‍ക്കം പരിഹരിക്കപ്പടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ചിലരാണ് സഭാ സമാധാന നീക്കങ്ങള്‍ തടയുന്നതിനു പിന്നില്‍ ഓർത്തഡോൿസ് സഭ പൂര്‍ണമായും ഭാരതീയ സഭ തന്നെയാണ്.  ചർച്ചകൾക്കും സമവായത്തിനുമുള്ള  അവസരങ്ങളൊക്കെ  പാഴാക്കിക്കളഞ്ഞു .ഇനി സഭാസമാധാനത്തിനുള്ള ഏക വഴി പരമോന്നത കോടതിയുടെഅന്തിമവിധി ഇരുകൂട്ടരും അംഗീകരിക്കുക മാത്രമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: