Pages

Thursday, July 4, 2019

സഭാതര്‍ക്കക്കേസിലെ വിധി സമവായത്തിലൂടെ നടപ്പാക്കുമെന്ന് പിണറായി


സഭാതര്ക്കക്കേസിലെ വിധി സമവായത്തിലൂടെ നടപ്പാക്കുമെന്ന് പിണറായി

ഓര്‍ത്തഡോക്സ് - യാക്കോബായ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട കോടതിവിധി സമവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് ഒരേ സമീപനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.  ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.



സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.



വിധി നടപ്പാക്കുമ്പോള്‍ പള്ളി പൂട്ടാനോ ക്രമസമാധാന പ്രശ്നമുണ്ടാകാനോ പാടില്ലെന്ന് വിധിയില്‍ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടുസഭയും പിന്തുടരുന്ന വിശുദ്ധ മതത്തിന്റെ പാവനതയ്ക്ക് വേണ്ടിയും സ്ഥാപനത്തിന്റെ ജീര്‍ണത ഒഴിവാക്കാനായി തര്‍ക്കവും അനിഷ്ട സംഭവങ്ങളും തുടരാതിരിക്കാനായും ഒരു പൊതു വേദിയില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു.



ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ കാട്ടിയ തിടുക്കം പള്ളിത്തര്‍ക്ക കേസുകളില്‍ അത് കാലതാമസവും വരുത്തുന്നതിനെതിരെ എറെ വിമര്‍ശനം ഉയര്‍ന്നിരുന്നു

Prof. John Kurakar 

No comments: