Pages

Sunday, July 7, 2019

സമാധാനപ്രേമികളായി വേഷം കെട്ടുകയുംഅക്രമത്തിൻറെ പാത പിന്തുടരുകയും ചെയ്യുന്നവർ

സമാധാനപ്രേമികളായി വേഷം കെട്ടുകയുംഅക്രമത്തിൻറെ പാത പിന്തുടരുകയും  ചെയ്യുന്നവർ

പൊതുസമൂഹത്തിന്റെ മുന്നില്‍ യാക്കോബായ വിഭാഗം  സമാധാനപ്രേമികളായി വേഷം കെട്ടുകയും  അക്രമത്തിൻറെ പാത പിന്തുടരുകയും ചെയ്യുന്നു. വരിക്കോലി: ബഹു. സുപ്രീംകോടതി വിധി ലംഘിച്ച് പോലീസ് റവന്യു ഉന്നത അധികാരികളെയും കൂട്ടി  അനധികൃതമായി മൃതശരീരം സംസ്കരിക്കുകയും  ചെയ്തിരിക്കുന്നു . ശവസംസ്ക്കാരം  നടത്താൻ  അവകാശമുള്ള ,അംഗീകാരമുള്ള  വാരിക്കോലി പള്ളി വികാരിയെ  ഒരു വിഭാഗം ആക്രമിച്ച്  ഗുരുതരാവസ്ഥയിൽ  മെഡിക്കൽകോളേജിലുമായി .രാജ്യത്തിന്റെ പരമോന്നത നീതി ന്യായന്യായ കോടതിയെ വെല്ലു വിളിച്ചു കൊണ്ട് അക്രമം  നടത്തുന്നവരെ  സഹായിക്കുന്ന നിലപാടാണ് കേരളസർക്കാരിനുള്ളത് .

 നീതി നിഷേധിക്കപ്പെട്ട ഓർത്തഡോക്സ് സഭയെ സഹായിക്കാൻ ഇവിടെ ഒരു രാഷ്ട്രീയപാർട്ടി പോലും ഇല്ലാത്ത സ്ഥിതിയാണ്.സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കുന്ന ഈ അവസ്ഥയിൽ പ്രതിപക്ഷം പോലും  ഒന്നും മിണ്ടാതെ നിഷ്ക്രിയരായിരിക്കുകയാണ് . പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാൻ  ഇനിയും  കാലതാമസം ഉണ്ടാക്കരുത് .സമവായത്തിൻറെയും ചർച്ചയുടെയും  സമയം കഴിഞ്ഞു .സമവായത്തിന്  ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു.

വിധി നടപ്പാക്കിലാക്കിയാൽ   ഏതാനം അച്ചന്‍മാര്‍ക്കും മെത്രാന്‍മാര്‍ക്കും പണിയില്ലാതാകും. അതാണ് അവരുടെ പ്രശ്‌നം. ഒരു വിശ്വാസിക്ക് പോലും ഒരു പ്രശ്‌നവും ഉണ്ടാകില്ല. വിശ്വാസികള്‍ ആരും എങ്ങോടും പോകേണ്ടി വരില്ല. ഒരു വിശ്വാസിയേയും ഒരു പള്ളിയില്‍ നിന്നും ഇറക്കിവിടില്ല. ആരുടേയും മൃതദേഹം അടക്കുന്നതിന് പ്രശ്‌നമുണ്ടാകില്ല. ഭരണഘടനാപ്രകാരം നിയോഗിക്കപ്പെടുന്ന വികാരി തന്നെ ശുശ്രൂഷ നടത്തും എന്നതുമാത്രമാണ് നിബന്ധന..ഈ രാജ്യത്തെ ജുഡീഷ്യറിക്ക് വിലകല്പിക്കാതെ നോക്കുകുത്തിയാക്കുന്നത് നീതിന്യായവ്യവസ്ഥയോട് കൂറുപുലർത്തുന്ന പൗരനോട്  ചെയ്യുന്ന വഞ്ചനയാണിത്.



പ്രൊഫ്. ജോൺ കുരാക്കാർ


No comments: