Pages

Saturday, July 6, 2019

ആയുധമെടുത്തു നിൽക്കുന്ന സഭാവിഭാഗത്തിൻറെ മുന്നിൽ നീതിന്യായകോടതികളിൽ വിശ്വാസമർപ്പിച്ച് ഓർത്തഡോൿസ് വൈദീകർ .


ആയുധമെടുത്തു നിൽക്കുന്ന  സഭാവിഭാഗത്തിൻറെ  മുന്നിൽ നീതിന്യായകോടതികളിൽ  വിശ്വാസമർപ്പിച്ച്  ഓർത്തഡോൿസ് വൈദീകർ .

കേരളത്തിലെ ക്രൈസ്തവരിൽ  ഒരു ചെറിയവിഭാഗം  ഇന്നും വിദേശ മേൽക്കോയ് ആഗ്രഹിക്കുന്നവരാണ് . ഭാരതത്തിലെ പരമോന്നത കോടതിയുടെ വിധിയേക്കാൾ അവർ മാനിക്കുന്നത് അന്ത്യോക്യൻ കാനോൻ നിയമങ്ങളാണ് .അമ്മയെമറന്നാലും അന്ത്യോക്യയെ മറക്കില്ല എന്നാണു അവരുടെ മുദ്രാവാക്യം .കോടതിയെ ബഹുമാനിക്കുന്നു എന്ന് പറയുന്നു ,പക്ഷെ വിധി അംഗീകരിക്കാൻ തയാറല്ല .അന്തിമ വിധി വന്നശേഷവും  സമവായ ചർച്ചയിലാണ് താൽപര്യമെന്ന്  ചിലപ്പോൾ പറയുന്നു. വിധി അനുകൂലമായ  ഓർത്തഡോൿസ് വിഭാഗത്തിലെ  .വിശ്വാസികളും വൈദീകരും ആക്രമിക്കപെടുന്നു.വരിക്കോലി പള്ളിയിൽ , ബഹു.സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകൾക്കുളിൽ നിയമം കാറ്റിൽ പറത്തി .വിധി മറികടന്നു അനധികൃതമായി വിഘടിത  വിഭാഗത്തിന് മൃതദേഹം അടക്കാൻ പോലീസ് അധികാരികൾ കൂട്ടുനിന്നു.ഓർത്തഡോൿസ് വൈദീകൻ ഗുരുതരമായ പരുക്കുകളോടെ  കോലഞ്ചേരി
മെഡിക്കൽകോളേജ് ആശുപത്രിയിലുമായി .1934 ഭരണഘടനാ പ്രകാരം ഉള്ള വൈദീകർ നടത്തി തരുന്ന സംസ്കാര ചടങ്ങുകൾ എതിർക്കുന്നവർ പള്ളിയിൽ മൃതശരീരവുമായി പോകുവാൻ പാടില്ല എന്നതാണ്  ഉത്തരവ് . 2017ജൂലൈ 3ലെ വിധി മറികടന്ന് പ്രശ്നം പരിഹരിക്കാന്ശ്രമം പാടില്ലെന്ന് ബഹു. സുപ്രീം കോടതി. വിധി മറികടക്കാന്സമാന്തരവ്യവസ്ഥകള്പാടില്ലെന്ന് മുന്നറിയിപ്പ് സര്ക്കാരിന് കോടതി നല്കി. വിധി നടപ്പാക്കേണ്ടത് സര്ക്കാരിന്റെ കടമയാണ്. എല്ലാ കക്ഷികളും വിധി അംഗീകരിക്കണം. വിധിക്ക് വിരുദ്ധമായ ഹൈക്കോടതി നിരീക്ഷണങ്ങള്ബഹു.സുപ്രീംകോടതി ദുര്ബലപ്പെടുത്തി. 1934 ലെ ഭരണ ഘടന പ്രകാരം മലങ്കരസഭയിലെ എല്ലാ പള്ളികളും ഭരിക്കപ്പെടണം എന്ന 2017ജൂലൈ3 ലെ വിധിയില്ഒരു വിട്ടുവീഴ്ച്ചയും ഇല്ലായെന്നും ബഹു.സുപ്രീംകോടതി വ്യക്തമാക്കി .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: