Pages

Friday, July 5, 2019

വരിക്കോലി പളളിയിൽ ബ.സുപ്രീം കോടതി ഉത്തരവ് ലംഘിക്കാ൯ ഒത്താശ ചെയ്ത് സർക്കാർ


വരിക്കോലി പളളിയിൽ .സുപ്രീം കോടതി ഉത്തരവ് ലംഘിക്കാ൯ ഒത്താശ ചെയ്ത് സർക്കാർ

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വരിക്കോലി പളളിയിൽ ബ.സുപ്രീം കോടതി ഉത്തരവ് ലംഘിക്കാ൯ ഒത്താശ ചെയ്ത് സർക്കാർ.പോലീസ് അകബടിയോടെ യാക്കോബായക്കാർ പരമോന്നത നീതി പീഠത്തി൯െറ ഉത്തരവിനെ ക‌ാറ്റിൽ പറത്തി മൃതദേഹം മറവ് ചെയ്തു.നിയമപരമായി വരിക്കോലി പളളി വികാരി റവ.ഫാ.വിജു ഏലിയാസ് അച്ച൯െറ കാർമ്മികത്വത്തിൽ സംസ്ക്കാര ശുശ്രൂഷ നടത്തിയാണ് കബറടക്കേണ്ടത്.എന്നാൽ സർക്കാർ സംവിധാനങ്ങൾ പണത്തിന് മുന്നിൽ നടു വളക്കുന്ന കാഴ്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
മലങ്കര ഓർത്തഡോൿസ്  സുറിയാനി സഭ മാനേജിഗ് കമ്മിറ്റി അംഗം ശ്രീ.റോണി വർഗീസ് ഉന്നത പോലീസ് ഉദൃോഗസ്ഥർക്ക് കാരൃങ്ങൾ വിശദീകരിച്ച് കൊടുക്കാ൯ ശ്രമിച്ചു എങ്കിലും.പോലീസ് ഏകപക്ഷീയ നിലപാട് എടുക്കുകയായിരുന്നു. ഇത് കോടതിയെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് .

Prof. John Kurakar

No comments: