Pages

Wednesday, July 3, 2019

കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കരുണയുടെ ആൾരൂപം


കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കരുണയുടെ ആൾരൂപം

രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി  നിർത്തലാക്കരുത് . ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി കൊണ്ടു വന്ന പദ്ധതിയായിരുന്നു ഇത്. കാരുണ്യ എന്ന പേരില്‍ ലോട്ടറി ആരംഭിക്കുകയും അതിന്റെ വരുമാനം പാവപ്പെട്ടവരുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരണക്കിടക്കയില്‍ വെച്ച് പോലും ഈ പദ്ധതി അവസാനിപ്പിക്കരുതെന്ന് കെ.എം മാണി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിഹാസ തുല്യമായ പൊതുജീവിതത്തില്‍ തനിക്കേറ്റവും സംതൃപ്തി നല്‍കിയ പദ്ധതിയെന്ന് പലവട്ടം അദ്ദേഹം ആവര്‍ത്തിച്ച പദ്ധതിയാണ് ഇത് .കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കപ്പെടുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം മൂന്നു ലക്ഷം വരെയുള്ള എ.പി.എല്ലുകാര്‍ക്കുമായിരുന്നു ഇതിന്റെ ആനുകൂല്യം. സര്‍ക്കാരിനു ഒരു ബാധ്യതയും വരാതെ ലോട്ടറിയില്‍ നിന്നുള്ള ലാഭം മാത്രമായിരുന്നു ഇതിനു വേണ്ടി ഉപയോഗിച്ചിരുന്നത്.ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമായി കാരുണ്യയെ മാറ്റുന്നതോടെ ആ പദ്ധതിയുടെ എല്ലാ സവിശേഷതകളും ഇല്ലാതാക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിച്ചിരുന്ന അവസ്ഥ ഇനി സ്വപനം മാത്രമായി അവശേഷിക്കാന്‍ പോവുകയാണ്.കാരുണ്യ പദ്ധതി നിർത്തലാക്കരുത്  പാവപ്പെട്ട രോഗികളുടെ ഒരു ആശ്രയമാണ്
കാരുണ്യപദ്ധതി .ചികിത്സയ്‌ക്കുള്ള പണത്തിന്റെ കുറവുകൊണ്ടു മാത്രം ലക്ഷക്കണക്കിനുപേർ മരിക്കുമ്പോഴും ആധുനിക ചികിത്സാസൗകര്യങ്ങൾ ധനികർക്കു മാത്രം പ്രാപ്യമാകുന്ന സാഹചര്യമാണു പൊതുവേ കേരളത്തിലുള്ളത്. പാവപ്പെട്ട രോഗികൾക്കെല്ലാം അത്താണിയാകുന്ന ആരോഗ്യപദ്ധതികളെ സർക്കാർ ഇല്ലാതാക്കരുത് .കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിക്ക് പകരമാവില്ല  കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ .ചുവപ്പുനാടകളില്ലാതെ ആശുപത്രികൾക്കു തുക അനുവദിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് നിരാലംബ രോഗികൾക്കു വലിയൊരു കൈത്താങ്ങായിരുന്നു.ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ടനുസരിച്ച് ജില്ലാതല സമിതിയുടെ ശുപാർശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്ത് കാരുണ്യ ബനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയാൽ തുക ബന്ധപ്പെട്ട ആശുപത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ എത്തുന്ന തരത്തിൽ സുതാര്യമായിരുന്നു പദ്ധതി..അത്യാവശ്യ ഘട്ടങ്ങളിൽ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപവരെ ചികിത്സാനുകൂല്യം ലഭിച്ചതും നേട്ടമായിരുന്നു.  കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ മതി ഇനി ചികിത്സാനുകൂല്യങ്ങൾ എന്നാണു തീരുമാനം. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ചേർന്ന്, കേരളത്തിലെ സമാനപദ്ധതികളും ചേർത്തുള്ള ആരോഗ്യ ഇൻഷുറൻസാണിത്. കാരുണ്യ ബനവലന്റ് ഫണ്ടിനെ പുതിയ പദ്ധതിയിൽ ലയിപ്പിച്ചിട്ടുണ്ട്. ഇനി വർഷം അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. കാരുണ്യ ബനവലന്റ് പദ്ധതിയെക്കാൾ ഉപയോക്താക്കൾക്കു പ്രയോജനം കിട്ടുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതിയെന്നാണു സർക്കാരിന്റെ വാദം. വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കുന്നതു നല്ലതുതന്നെ. എങ്കിലും, കാരുണ്യ ബനവലന്റ് ഫണ്ടിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന പ്രയോജനം തുടർന്നും ജനങ്ങൾക്കു കിട്ടുമെന്നു സർക്കാർ ഉറപ്പുവരുത്തണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: