Pages

Wednesday, July 3, 2019

യാക്കോബായ വിഭാഗം കേസുമായി ഇനി മുന്നോട്ടു പോകരുത് ,ഇനിയും വിശ്വാസികളെ വഞ്ചിക്കരുത് .



യാക്കോബായ  വിഭാഗം  കേസുമായി  ഇനി മുന്നോട്ടു പോകരുത് ,ഇനിയും വിശ്വാസികളെ വഞ്ചിക്കരുത് .

സഹോദരങ്ങളെ  തമ്മിലടിപ്പിക്കുന്ന കേസുമായി യാക്കോബായ  വിഭാഗം ഇനി കോടതികളിൽ പോകരുത് .നിങ്ങളുടെ പ്രശ്നങ്ങൾ സഭാതലവൻ പരിശുദ്ധ കാതോലിക്കാബാവയുമായി മാത്രം ചർച്ച ചെയ്യുക , മറ്റാർക്കും ഒന്നും ചെയ്യാനില്ല . ആദ്യം പരമോന്നത കോടതിയുടെ വിധി അംഗീകരിക്കുക ,പിന്നാലെ സഭാഭരണഘടനയും .കോടതി വിഭാഗം നോട്ടീസിൽ നിന്ന് തലനാരിഴയ്ക്കാണ്  ചീഫ്  സെക്രട്ടറി.രക്ഷപെട്ടത് .കോടതിയുടെ വാക്കുകൾ  പാത്രിയർക്കീസ് വിഭാഗം ശ്രദ്ധിച്ചു മനസ്സിലാക്കണം  "ഇത് സുപ്രീം കോടതി ആണ്. ബീഹാർ ചീഫ് സെക്രട്ടറിക്ക് ഉണ്ടായ അനുഭവം ആരെങ്കിലും കേരള ചീഫ് സെക്രട്ടറിക്ക് പറഞ്ഞു കൊടുക്കു. കോടതിയെ കളിയാക്കുന്നതിനും അതിര് ഉണ്ട്" ജസ്റ്റിസ് അരുൺ മിശ്ര. പറഞ്ഞു  കട്ടച്ചിറ, വരിക്കോലി പള്ളിയുടെ  തർക്ക കേസിലാണ്  സുപ്രീം കോടതിയുടെ ശക്തമായ താക്കീത് .
ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിച്ച 22 മത്തെ ഹർജി ആണ് ഓർത്തോഡോക്സ് - യാക്കോബായ സഭാ തർക്കവും ആയി ബന്ധപ്പെട്ട ഹർജി..കേസിന്റെ പശ്ചാത്തലം : കട്ടച്ചിറ, വരിക്കോലി പള്ളികളിൽ പ്രാർത്ഥന നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ക്രമസാധന പ്രശ്നങ്ങൾ ഉണ്ടെകിൽ മാത്രം പോലീസ് സുരക്ഷ നൽകണമെന്ന് ഉത്തരവ് ഇട്ട് ഹൈകോടതി ഹർജി തീർപ്പാക്കി. പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജി. വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്നും പരാതി പരിശോധിച്ച് പോലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിട്ടു. എന്നാൽ സ്ഥിരം പോലീസ് സുരക്ഷ നൽകാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. പള്ളിയിൽ നടത്തുന്ന സംസ്കാര ചടങ്ങുകളെ സംബന്ധിച്ചും ഹൈകോടതി ഉത്തരവിൽ വിശദീകരിച്ചിരുന്നു. ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഓർത്തോഡോക്സ് വിഭാഗം ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു കോടതിക്കും വിഷയത്തിൽ ഇടപെടാൻ കഴിയില്ല.എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി
കോടതിയുടെ വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. നിങ്ങളുടെ ചീഫ് സെക്രട്ടറിയെ ഞങ്ങൾ ഇവിടെ വിളിച്ച് വരുത്തും. ഇവിടുന്ന് നേരെ ജയിലിലേക്ക് അയക്കും.കേരളം നിയമത്തിന് മുകളിൽ ആണോ?അദ്ദേഹത്തിനോട് ആരെങ്കിലും ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണ് എന്ന് പറഞ്ഞു കൊടുക്കുമൊ? 1959 മുതൽ തുടങ്ങിയ നിയമ വിഷയം ആണിത്. ദീർഘകാലം കേട്ടതിന് ശേഷം ആണ് സുപ്രീം കോടതി രണ്ടു വിധികൾ പ്രസ്താവിച്ചത്. ഞങ്ങളുടെ രണ്ടാമത്തെ വിധിയിൽ എല്ലാം വ്യക്തമാണ്. വിധി വന്നതിന് ശേഷം 10 ഓളം റിട്ട് പെറ്റിഷനുകൾ ആണ് സുപ്രീം കോടതിയിൽ എത്തിയത്. ഇവിടെ എന്താണ് സംഭവിക്കുന്നത്കോടതിയെ കളിയാക്കുക ആണോ ? കേരളം നിയമത്തിനും മുകളിൽ ആണോ ? ഇത് സുപ്രീം കോടതി ആണ്. വിഷയത്തിന്റെ ഗൗരവ്വം നിങ്ങൾ മനസിലാക്കണം. ഇതിലും അപ്പുറം ക്ഷമിക്കാനും സഹിക്കാനും ഞങ്ങൾക്ക് കഴിയില്ല.പാത്രിയർക്കീസ് വിഭാഗം വിശ്വാസികൾ  സത്യം മനസ്സിലാക്കി ഇനിയും വഞ്ചിതരാകാതെ ശാശ്വത സമാധാനത്തിലേക്ക് മടങ്ങി വരിക . പരിശുദ്ധ പാത്രിയർക്കീസിന്  ഒന്നും ചെയ്യാനാവില്ല .അദ്ദേഹം അന്ത്യോക്യ സഭയുടെ അധിപനാണ് . ഇന്ത്യൻ ഭരണ ഘടന അനുസരിക്കാതെ  ഭാരതത്തിൽ ആർക്കും ജീവിക്കാനാവില്ല .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: