Pages

Tuesday, July 9, 2019

കലങ്ങിമറിയുന്ന മലങ്കര സഭ



കലങ്ങിമറിയുന്ന മലങ്കര സഭ

മലങ്കര സഭയിൽ സമാധാനം ഉണ്ടാകണമെങ്കിൽ ആദ്യം വേണ്ടത് ഭാരതത്തിലെ പരമോന്നത കോടതിയുടെ വിധി ഇരുകൂട്ടരും അനുസരിക്കുകയെന്നുള്ളതാണ് .വിധി നടപ്പിലാക്കാൻ വൈകുന്നതാണ്  പ്രശ്‍നങ്ങൾ  വഷളാകാൻ കാരണം . സർക്കാർ  ആരെയാണ് ഭയപ്പെടുന്നത് ?അല്ലെങ്കിൽ  വിധി വൈകിപ്പിക്കുന്നത് ആർക്കുവേണ്ടിയാണ് ?  വിധി എങ്ങനെ നടപ്പാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് അറിയാം .വിശ്വാസികളെ പള്ളിയിൽ വരുത്തി  പള്ളിക്കു മുകളിൽ ആത്‌മഹത്യാ ഭീഷണി മുഴക്കാൻ അവസരം കൊടുത്തിട്ടില്ല വിധി നടപ്പിലാക്കൻ ശ്രമിക്കേണ്ടത് .പതിനഞ്ചിലധികം പള്ളികളിൽ വിധി നടപ്പിലാക്കിയില്ലേ ? കോലഞ്ചേരി പള്ളിയിലും തൃക്കുന്നത്ത് സെമിനാരിയിലും  വിധി നടപ്പിലാക്കമെങ്കിൽ  മറ്റ് പള്ളികളിൽ എന്തുകൊണ്ട്  നടപ്പിലാക്കിക്കൂടാ ? 30 തോളം ഭദ്രാസനങ്ങളും ലക്ഷകണക്കിന് വിശ്വാസികളുമുള്ള  മലങ്കര സഭയിൽ  ഒന്നോ രണ്ടോ ഭദ്രാസനങ്ങളിൽ  ഉള്ള ഏതാനം  വലിയപള്ളികളിൽ മാത്രമാണ് പ്രശ്‌ന മുള്ളത് . കോടതി വിധി അനുസരിക്കാൻ  പരിശുദ്ധ പാത്രിയർക്കീസ് ബാവ  തൻറെ  അണികളോട് പറഞ്ഞാൽ  സഭയിലും സമൂഹത്തിലും സമാധാനം ഉണ്ടാകും .മതില് ചാടി കടന്ന്  മൃതദേഹം അടക്കേണ്ട സ്ഥിതി   ഇവിടെ ഉണ്ടാവില്ല.

പ്രൊഫ്. ജോൺ കുരാക്കാർ 

No comments: