Pages

Sunday, June 30, 2019

TRIBUTE PAID TO POET PAZHAVILA RAMESAN കവി പഴവിള രമേശന്‍ അന്തരിച്ചു


TRIBUTE PAID TO POET PAZHAVILA RAMESAN
കവി പഴവിള രമേശന്‍ അന്തരിച്ചു

Poet and lyricist Pazhavila Ramesan passed away on 27th June,2019,Thursday morning. He was 83.Ramesan had received the 2017 Kerala Sahithya Akademi award for overall contributions. A popular lyricist, he had penned songs for Malayalam movies such as Njattadi, Aashamsakalode, Uncle Bun, Malootty, and Vasudha. A native of Perinad, Kollam, he was co-editor of K. Balakrishnan’s Kaumudi Weekly in the sixties. He worked at the State Institute of Languages in various capacities till 1993.
A recipient of various awards, Ramesan brought out poetry collections such as Mazhayude Jalakam, Njan Ente Kadukalelikku, and Pazhavila Ramesante Kavithakal, besides collections of his writings such as Ormayude Varthamanam, Mayatha Varakal, and Nervara. The body will be kept for public viewing at Vyloppilly Samskrithi Bhavan here before being taken for cremation at Santhikavadam on Friday.Chief Minister Pinarayi Vijayan, in his condolence message, said Ramesan had upheld secular values and modernism through his writings.
കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ നടക്കും. ഭാര്യ- സി.രാധ.മക്കള്‍- സൂര്യ സന്തോഷ്, സൗമ്യ
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
2017-ല്‍ സാഹിത്യരംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയിരുന്നു. മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാരങ്ങള്‍), എന്നിവയാണ് പഴവിള രമേശന്‍ രചിച്ച പുസ്തകങ്ങള്‍. ഞാറ്റടി, ആംശസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍. വസുധ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Prof. John Kurakar

No comments: