Pages

Sunday, June 30, 2019

കേരളത്തിലെ ജയിലുകൾ സുരക്ഷിതമാണോ ?



കേരളത്തിലെ ജയിലുകൾ  സുരക്ഷിതമാണോ ?

കുറ്റവാളികളുടെയും വിചാരണയില് കഴിയുന്നവരുടെയും കുറ്റംതെളിയിക്കപ്പെടാത്തവരുടെയുംതാല്ക്കാലിക ഭവനമാണ് ജയിലുകൾ .പരിഷ്കൃത സമൂഹത്തിന് ചേര്ന്നതാകണം നമ്മുടെ  ജയിലുകൾ . കുറ്റവാളികൾ കൂടിയ ഈകാലഘട്ടത്തിൽ നമ്മുടെ ജയിലുകളില് ഉള്ക്കൊളളാന് കഴിയുന്നതിലധികം തടവുകാരുണ്ട്. കാലാനുസൃതമായ മാറ്റം  നമ്മുടെ ജയിലുകളിലുണ്ടാകണം .ജയിലുകളിലുളള സിസിടിവികള് പ്രവര്ത്തനക്ഷമമെന്ന് ഉറപ്പുവരുത്തണം.
ഒരുതരത്തിലുളള അഴിമതിയും ജയിലുകളില് ഉണ്ടാകാൻ പാടില്ല .കണ്ണൂര് സെന്ട്രല് ജയിലിലെ അതീവ സുരക്ഷയുള്ള ബ്ലോക്കുകളില് നിന്ന് അടുത്തിടെ തടവുകാർ ചാടിയതോടുകൂടിയാണ് കേരളത്തിലെ ജയിലുകളുടെ സുരക്ഷ സംബന്ധിച്ച്  സംശയങ്ങൾ  ഉയർന്നത്.മൂന്ന് സെന്ട്രല് ജയിലുകളും രണ്ട് തുറന്ന ജയിലുകളും ആറ് ജില്ലാ ജയിലുകളുമടക്കം 47 ജയിലുകളാണ് കേരളത്തിലുള്ളത്..ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് സംസ്ഥാനത്തെ ജയിലുകള് നേരിടുന്ന പ്രധാന ഭീഷണി. സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് തടവുകാർ  പുറത്തുചാടുന്നത്  ഒരു പതിവ് സംഭവമായിരിക്കുകയാണ് . സംസ്ഥാനത്ത് അടുത്തിടെ രണ്ട് പേര് തടവുചാടിയത് വലിയ വാര്ത്താ പ്രാധാന്യം നേടിയെന്നത് ശരിതന്നെ. എന്നാല് ഇത് ആദ്യത്തേതാണെന്ന് കരുതി ഞെട്ടേണ്ടതൊന്നുമില്ല. പരോളില് പോയ 40 ൽ  പരം  ക്രിമിനലുകള് ഇതുവരെ ജയിലുകളില് തിരികെയെത്തിയിട്ടില്ല. ഇതിനുപുറമെ ജയില്ചാടിയ നിരവധി കൊടും കുറ്റവാളികളെ ഇനിയും പിടികൂടാനുമായിട്ടില്ല. 25 വര്ഷം മുമ്പ് തിരുവനന്തപുരം സെന്ട്രല് ജയിലില് നിന്ന് ചാടിയ മൂന്ന് കൊലക്കേസുകളിലെ പ്രതിയായ റിപ്പര് സുനിലിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഒരു കേസില് മാത്രമാണ് സുനിലിനെ ശിക്ഷിച്ചിരുന്നത്.
ജയിലുകളിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ കേട്ടാൽ തടവറതന്നെയല്ലേ അതെന്നു പൊതുസമൂഹം സംശയിച്ചുപോകും. കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ പിടിച്ചെടുത്തത് 11 മൊബൈൽ ഫോണുകളാണ്. ഇതിൽ വിയ്യൂരിൽനിന്ന് പിടിച്ചെടുത്ത രണ്ടെണ്ണം സ്മാർട്ട് ഫോണുകളാണ്. സിമ്മുകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ  കഞ്ചാവ്, ലഹരിഗുളികകൾ, കത്തിപോലുള്ള മാരകായുധങ്ങൾ എന്നിവയും തടവുകാരിൽനിന്ന് പിടിച്ചെടുത്തു. പുതുതായി അധികാരമേറ്റ ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലായിരുന്നു ഇത്. കേരളത്തിലെ ജയിലുകളിലെ സുരക്ഷയെ ചോദ്യമുനയിൽ നിർത്തുന്ന കാര്യമാണിത് .
രാഷ്ട്രീയക്കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നവരെ ഉദ്യോഗസ്ഥർ  പലപ്പോഴും പേടിക്കുന്ന സാഹചര്യമുണ്ടാവരുത്. അവർക്ക് ആത്മവിശ്വാസം ഉണ്ടാക്കാൻ സർക്കാരിനു കഴിയണം.
എണ്ണായിരത്തോളം പേരാണ് കേരളത്തിലെ ജയിലുകളിൽ കഴിയുന്നത്. ഇതിൽ പകുതിയോളം പേരും വിചാരണത്തടവുകാരാണ്. ഇത്രയധികം പേരെ ഉൾക്കൊള്ളാനുള്ള ശേഷി ജയിലുകൾക്കില്ല. എല്ലാ ജയിലുകളും നിറഞ്ഞുകവിഞ്ഞ സ്ഥിതിയിലാണ്. ഉദാഹരണത്തിന് വിയ്യൂരിൽ 523 തടവുകാരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. ഇവിടെയിപ്പോൾ 850 പേരുണ്ട്.പതിനായിരം തടവുകാർക്ക് 222 ഉദ്യോഗസ്ഥർ വേണമെന്നതാണ് ഐക്യരാഷ്ട്രസഭയുടെ നിർദേശം. ഇന്ത്യയിൽ അത് 134 മാത്രമാണ്. കേരളത്തിൽ അതിലേറെ കഷ്ടവും. ജയിലുകളുടെ സുരക്ഷയിൽ  സർക്കാർ കൂടുതൽ പ്രാധാന്യം കല്പിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: