കേരളം എങ്ങോട്ട്
KERALA POLICE WOMAN BURNT ALIVE
നടുറോഡില് വനിതാ പൊലീസ്ഉദ്യോഗസ്ഥയെ വെട്ടി വിഴ്ത്തി ചുട്ടുകൊന്നു.
A 34-year-old woman police
constable died after she was allegedly hacked and set ablaze in broad daylight
by another policeman in Mavelikkara in Kerala on 15Th june,2019,Saturday. The victim
has been identified as Soumya Pushpakaran. She was posted as the Civil Police
Officer (COP) at Vallikkunnam station in Mavelikkara.According to police, the
attack took place when the victim was on her way back home after work in the
evening. The accused, identified as Ajas, a policeman attached to the Aluva
traffic station, allegedly followed the woman in a car.
He knocked her two-wheeler down
and allegedly hacked her with a sharp weapon. As she tried to seek refuge at a
nearby house, chased, poured petrol over her and set her ablaze, police,
quoting eyewitnesses, said.She died on the spot while the policeman was taken
into custody, a police official told news agency PTI. The accused also suffered
40 per cent burn injuries in the incident, the officer said.The accused has
been admitted to the government medical college hospital at Alappuzha and the
reason for the attack can be ascertained only after interrogation, police
official added.A native of Vallikkunnam, Soumya is survived by three children
and husband.The reason for the attack is yet to be ascertained, the police
said.മാവേലിക്കര വള്ളിക്കുന്നത്തിനടുത്ത്
കാഞ്ഞിരപ്പുഴയില്‍ വനിതാ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ സിവില്‍
പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ യുവാവ് സൗമ്യയെ ഇടിച്ചിട്ട ശേഷം വെട്ടുകയും പിന്നാലെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പ്രതിയും പോലീസുകാരനാണ്.
സംഭവത്തില്‍ അജാസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്‌കൂട്ടറില്‍ പോവുകയായിരുന്ന
സൗമ്യയെ കാര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വാളുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും തീ കൊളുത്തുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൗമ്യയുടെ വീടിനടുത്തു വെച്ചാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് സൗമ്യ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഗുരുതരമായിപൊള്ളലേറ്റ സൗമ്യ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചെന്ന് പോലീസ് അറിയിച്ചു. പൊള്ളലേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൃത്യം ചെയ്തയാള്‍ അജാസ് എന്ന പോലീസുകാരനാണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനുപയോഗിച്ച വാളും ഇയാള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലുണ്ട്. സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
പോലീസ് അക്കാദമിയിലെ പരിചയമാണ് പ്രതി അജാസും കൊല്ലപ്പെട്ട സൗമ്യയും തമ്മിലുള്ളത്. നാലുവർഷം മുമ്പാണ് സൗമ്യ തൃശ്ശൂർ, പോലീസ് അക്കാദമിയിലെത്തുന്നത്. അന്ന് അജാസ് അവിടെ ഹവിൽദാറാണ്.സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായി ജോലിചെയ്തിരുന്നു. പരിശീലനകാലത്തെ സൗഹൃദം ഇരുവരും തുടർന്നിരിക്കാമെന്നാണ് ഇപ്പോൾ സഹപ്രവർത്തകർ സംശയിക്കുന്നത്. ഈ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് ദാരുണകൊലപാതകത്തിൽ
കലാശിച്ചതെന്നുവേണം കരുതാൻ.
ഒരു പോലീസ് ഉദ്യോഗസ്ഥൻ സൗമ്യയെ നിരന്തരം ഫോൺ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി സംഭവമറിഞ്ഞ് വീട്ടിലെത്തിയവരോട് ബന്ധുക്കൾ പറഞ്ഞു. ഇത് പ്രതിയാകാമെന്ന് സംശയിക്കുന്നു. എങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.പോലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയതിനു പിന്നാലെയാണ് സൗമ്യയ്‌ക്ക് വള്ളികുന്നം സ്റ്റേഷനിൽ നിയമനംകിട്ടുന്നത്. അജാസ് പിന്നീട് ആലുവയിലേക്കും. തുടർന്ന് ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി സഹപ്രവർത്തകർക്ക് അറിവില്ല.ഏൽപ്പിക്കുന്ന ജോലികളെല്ലാം ആത്മാർഥതയോടെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യയെന്നാണ് മേലുദ്യോഗസ്ഥരെല്ലാം പറയുന്നത്. ആർക്കും ഇവരെപ്പറ്റി പരാതിയില്ല. സ്റ്റേഷനിൽ പരാതികളുമായെത്തുന്നവരോടെല്ലാം
നല്ലരീതിയിൽ ഇടപെടുന്ന ഉദ്യോഗസ്ഥകൂടിയായിരുന്നു. പിന്നെ, എന്താണ് സംഭവിച്ചതെന്ന് ആർക്കും നിശ്ചയമില്ല.
സൗമ്യയുടെയും അജാസിന്റെയും മൊബൈൽഫോണുകൾ പോലീസ് പരിശോധിക്കും. സംഭവത്തിലെ ദുരൂഹതനീക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് അക്കാദമിയിൽ സൗമ്യയ്‌ക്കൊപ്പം പരിശീലനം നേടിയവരിൽനിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്.കൊലപാതകത്തിൽ കലാശിക്കത്തക്ക വിധത്തിലെ തർക്കം ഇവർ തമ്മിലുണ്ടായിരിന്നിരിക്കാം
എന്നതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സംശയമില്ല. സൗമ്യയുടെ മരണംതന്നെയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്.
സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയതിനു പിന്നാലെ ക്രൂരമായി വെട്ടിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച് മരണം ഉറപ്പാക്കുകകൂടി ചെയ്തു. ഇതിനാലാണ് തീരുമാനിച്ചുറപ്പിച്ച കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്.അജാസ് കൊലപാതകം നടത്തിയത് ഞെട്ടലോടെയാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. വിവാഹംകഴിക്കാൻ നിർബന്ധിക്കുമ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന്
വീട്ടുകാർ പറയുന്നു
Prof. John Kurakar
No comments:
Post a Comment