കാരുണ്യം വാക്കുകളിലല്ല ,പ്രവർത്തിയിലാണ് എന്ന്
സമൂഹത്തെ മനസ്സിലാക്കി കൊണ്ടിരിക്കുന്ന
ചിന്നമ്മ ജോൺ അമ്മച്ചി
കേരളത്തിലെ മദർതെരേസാ എന്നറിയപ്പെടുന്ന ചിന്നമ്മ അമ്മച്ചിഎൺപതുകൾ പിന്നിട്ടിട്ടും ഇന്നും അനേകർക്ക് നന്മ ചെയ്യാൻ ഓടിനടക്കുന്ന കാഴ്ച്ച കൊട്ടാരക്കരക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .പുനലൂർ ഗാന്ധിഭവൻ , കാലയപുരം സങ്കേതം , വിളക്കുടി സ്നേഹതീരം ,സ്നേഹഭവൻ ,ആശ്രയ തുടങ്ങിനിരവധി
ജീവകാരുണ്യകേന്ദ്രങ്ങളിലെ അശരണരും ആലംബഹീനരും ,മനോനിലതെറ്റിയവരുമായ
നാലായിരത്തിലധികം
സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ കരുതി സഹായിക്കുകയും
അവരെ നിരന്തരം സന്ദർശിക്കുകയും ചെയ്യുന്ന ചിന്നമ്മ അമ്മച്ചി മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നു .
അദ്ധ്യാത്മീക കാര്യങ്ങളിൽ നിഷ്ഠപുലർത്തുന്ന ഈ അമ്മച്ചി നന്മയുടെ
ഈശ്വര രൂപമാണ് . എല്ലാവർഷത്തെയും പോലെ ഈ വർഷവും സ്കൂൾ തുറക്കുന്നതിനു മുൻപേ ജീവകാരുണ്യകേന്ദ്രങ്ങളിൽ എത്തി അവിടെ എല്ലാ കുഞ്ഞുങ്ങൾക്കുമുള്ള ബുക്കും പേനയും മറ്റ് സാധനങ്ങളും
എത്തിച്ചുകഴിഞ്ഞു .എസ് .എസ് .എൽ .സി ,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്ക്
വാച്ചും വാങ്ങികൊടുത്തുകഴിഞ്ഞു .നിരവധി കേന്ദ്രങ്ങളിൽ
അമ്മച്ചി പഠനോപകാരണങ്ങളുമായി ഈ വർഷവും പോയിക്കഴിഞ്ഞു .ഓണത്തിന് എല്ലാവർക്കുമുള്ള ഉപ്പേരിയും ക്രിസ്തുമസ്സിനു
എല്ലാവര്ക്കും കേക്കും എത്തിക്കുക
പതിവാണ്
ആഴ്ച്ചതോറും തൻറെ മക്കളെ കാണാൻ കയ്യിൽ കിട്ടുന്നതൊക്കെയുമായി
ഈ അമ്മ എല്ലായിടവും ഓടിയെത്തും . ബന്ധുക്കളിൽ നിന്നും ,നന്മയുള്ളവരിൽ നിന്നും ശേഖരിക്കുന്ന പണവും ,വസ്ത്രങ്ങളും പലഹാരങ്ങളും കൂട്ടത്തിലുണ്ടാവും .സ്വന്തമായുള്ളതും മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങിയുമൊക്കെയാണ്
ഈ പ്രിയപ്പെട്ട മാലാഖ അമ്മച്ചി ഇങ്ങനെ അനേകം അശരണർക്ക് നൽകുന്നത് .തൂവെളള വസ്ത്രധാരിയായ ഈ
അമ്മച്ചിയെ പുതിയ തലമുറയ്ക്ക് ഒരുപക്ഷേ അമ്മച്ചിയെ അറിയില്ലായിരിക്കും . അമ്മച്ചിയെ പോലെയുള്ളവരുടെ നന്മയാണ് ഇന്നത്തെ ലോകത്തിന്റ വെളിച്ചം .
ലിപിൻ പുന്നൻ അമ്മച്ചിയെ കുറിച്ച്
തയാറാക്കിയ കുറിപ്പ്
പുതുതലമുറക്ക് വെളിച്ചം പകരട്ടെ .വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് -എന്നാണ് ചിന്നമ്മ അമ്മച്ചി ആഗ്രഹിക്കുന്നത് . നൂറുകണക്കിന് ജീവകാരുണ്യ അവാർഡുകളാണ് കൊട്ടാരക്കര
നീലവിള പുത്തൻവീട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത് .ആദിവാസികളുടെയിടയിൽ പ്രവർത്തിക്കുന്ന
ദയാഭായിയും ഈ അമ്മച്ചിയും സുഹൃത്തുക്കളാണ് . ഗാന്ധിഭവൻ പുരസ്ക്കാരവും ഈ കേരളത്തിലെ മദർതെരേസക്ക് ലഭിച്ചിട്ടുണ്ട് . കുരാക്കാരൻ വിമൻസ് അസ്സോസിയേഷൻ്റെ
പ്രസിഡന്റ് അന്ന് ചിന്നമ്മജോൺ .അസ്സോസിയേഷൻറെ
ചാരിറ്റി പ്രവർത്തങ്ങളിലൂടെയാണ്
അമ്മച്ചി ജീവകാരുണ്യ പ്രവർത്തനരംഗത്തിറങ്ങുന്നത് .
.ലിപിൻ പുന്നൻ പറഞ്ഞതുപോലെ അമ്മച്ചി ഇപ്പോഴും പറയുന്ന ഒരു വാചകമാണ് ": സമയം തക്കത്തിൽ ഉപയോഗിക്കണം ആർക്കേലും വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്ക് ഇല്ലേൽ മുകളിൽ ചെല്ലുമ്പോ കണക്കു കൊടുക്കേണ്ടി വരും "എന്ന് .വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് - എന്ന മഹത് വാക്യം പാലിക്കാൻ നമുക്ക്
കഴിയുമോ ?
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment