Pages

Sunday, June 9, 2019

മാനവരാശിയുടെ ഭാവി മരങ്ങളില്‍


മാനവരാശിയുടെ  ഭാവി മരങ്ങളില്
മരങ്ങള്‍ നട്ടു വളര്‍ത്തുന്നത്  ഏതൊരു രാജ്യത്തിൻറെയും  സമൃദ്ധി യുടെ ലക്ഷണമാണെന്ന് " ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്  ശരിയാണ് .മരം ഒരു വരം മരം ഒരു വരം തന്നെയാണ് എന്നുള്ള ബോധം ഓരോരുത്തരിലും  ഉണ്ടാകണം .ഇന്ന് പ്രകൃതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് . താളം തെറ്റുന്ന കാലാവസ്ഥ , ഉയർന്ന താപനില, കുറഞ്ഞു വരുന്ന ഭൂഗർഭജലം ഇവയൊക്കെത്തന്നെ  മനുഷ്യജീവിതം അവതാളത്തിലാക്കുകയാണ് .കാർബണ്‍ വ്യാപനത്തിന്റെ അതിപ്രസരവും ഓസോണ്പാളിക്ക് ഏറ്റ വിള്ളലും എല്ലാം കൂടി ജീവജാലങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലാകുകയാണ് .
പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നുചൂട്  കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം ചൂഷണം ചെയ്യുകയാണ് ..കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ചൂട് വർദ്ധിച്ചിട്ടും മരങ്ങൾ വച്ചുപിടിപ്പിക്കുവാൻ  നാം ശ്രമിക്കുന്നില്ല ,പകരം  എയര്കണ്ടീഷൻ  സ്ഥാപിക്കാനാണ് ആഗ്രഹം .നമ്മുടെനാട് ഇന്ന്   വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല,
മനുഷ്യന്റെ നിലനില്‍പ്പിനു  വൃക്ഷങ്ങളുടെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ആവശ്യകത എല്ലാ മതങ്ങളും ഊന്നിപ്പറയുന്നുണ്ട് .ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ഡയോക്സ്ഡ വാതകം വലിച്ചെടുക്കുകയും പകരമായി രണ്ടിരട്ടി ഓക്സിജെന്‍ വാതകം പുറത്തേക്ക് വിടുകയും ചെയ്യുന്നു. 
പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു മരങ്ങള്‍ വഹിക്കുന്നു..അടുക്കളയ്ക്ക് വേണ്ടി മരം മുറിക്കേണ്ടന്ന് തീരുമാനികുടുംബം  നമുക്ക്‌  ഒരു മാതൃകയാണ് .മരം ഒരു വരമാണന്ന് നന്നായി അറിയുന്നയാളാണ് തൃശൂർ നായരങ്ങാടി കരിപ്പാത്ര വീടിലെ ബാഹുലേയനും കുടംബവും. അത് കൊണ്ടാണ് പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും മുറ്റത്തെ മരം മുറിച്ച് അടുക്കള പണിയേണ്ട എന്ന് തീരുമാനിച്ചത്.വീട്ടിലെ അടുക്കളയിലെ സൗകര്യക്കുറവു കാരണം വിസ്തൃതമായി പണിയാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് മുറ്റത്തു നിന്ന ഇലഞ്ഞി മരമാണ്. 50 വർഷം പഴക്കമുള്ള ഈ മരം വെട്ടി അടുക്കള നിർമിക്കേണ്ടെന്ന് കുടുംബം ഒറ്റക്കെട്ടായി തീരുമാനിച്ചു.അങ്ങനെ മരം അകത്തു നിർത്തി തന്നെ അടുക്കള പണിതു. മരം വളർന്നയിടം മാറ്റിയിട്ടു മേൽക്കൂര പണിതു.  മഴവെള്ളം അകത്തു വീഴാതിരിക്കാൻ ഷീറ്റു കൊണ്ടു സുരക്ഷയൊരുക്കി.അങ്ങനെ ആ മരം മാനത്തേക്കു വളർന്നു കൊണ്ടിരിക്കുന്നു. മരത്തിനു ചൂറ്റും കെട്ടിയ തറയിൽ കുടുംബാംഗങ്ങൾ സൊറ പറഞ്ഞും ഇരുന്നു. ഇന്ന് ആ വീട്ടിൽ പാത്രങ്ങൾക്കും പലഹാരങ്ങൾക്കും മറ്റും ഉള്ളതിനേക്കാൾ സ്ഥാനമാണ് ഈ ഇലഞ്ഞി മരത്തിനുള്ളത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: