ലഹരിയും മദ്യവും യുവാക്കളിൽ നിന്ന് വഴിമാറുമോ ?
ലഹരിയും മദ്യപാനവും ദുശ്ശീലത്തേക്കാളുപരി
ഇതൊരു രോഗമാണ്. ആദ്യം തമാശയായും പിന്നീട് മാന്യതയായും കരുതി ഒരു
വ്യക്തി തുടങ്ങുന്ന ലഹരി ഉപയോഗശീലങ്ങള്‍ പല സന്ദര്‍ഭങ്ങളിലൂടെ
തുടരുകയും പിന്നീട് മോചനമില്ലാത്തവിധം അതിന് അടിമയാകുകയും ചെയ്യുന്നു. ചില ഭവനങ്ങളിൽ
മാതാപിതാക്കൾ മക്കളോടൊപ്പം
ഒരുമിച്ചിരുന്ന് മദ്യപിക്കുന്നു .മദ്യപാനം പൗരുഷ്യത്തിന്റെ ലക്ഷണമായി
കാണുന്ന സ്ത്രീകളും നമ്മുടെ കൂട്ടത്തിലുണ്ട് .തുടര്‍ച്ചയായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യക്തിയുടെ മാനസിക-ശാരീരിക അവസ്ഥയെ രോഗാതുരമാക്കുന്നതോടെ ആ വ്യക്തി കുടുംബത്തിലും
വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലും പ്രശ്നക്കാരനായി മാറുന്നു.
.കൗമാരക്കാരിലും വിദ്യാര്‍ഥികളിലും ഇന്ന് മുമ്പില്ലാത്ത വിധം ലഹരി ഉപയോഗം കൂടിവരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിതം തുടങ്ങുംമുമ്പുതന്നെ പാന്‍മസാലകളുടെയും മദ്യത്തിന്‍െറയും പിടിയില്‍പെടുന്ന നമ്മുടെ തലമുറ സമൂഹത്തിനും രാഷ്ട്രത്തിനു തന്നെയും ഭീഷണിയായിത്തീരുന്നു. ലഹരിവസ്തുക്കളുടെ കൂട്ടത്തില്‍ മദ്യത്തിന്‍െറ ഉപയോഗം ഇന്ന്
സാര്‍വത്രികമായിട്ടുണ്ട്. ലഹരിയുടെ
പിടിയില്‍ അടിപ്പെടുന്ന പുതിയ തലമുറ കടുത്ത മത്സരം നേരിടുന്ന സമൂഹ യാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ പതറുമ്പോള്‍ അതിനെ നേരിടുന്നതിന് പകരം ഇത്തരം ലഹരിവസ്തുക്കളില്‍ അഭയം പ്രാപിക്കുന്നു. മാനസിക സംഘര്‍ഷത്തില്‍നിന്ന് തല്‍ക്കാലം മോചനം നേടാനും സാമ്പത്തിക പ്രയാസങ്ങള്‍ മറക്കാനും സന്തോഷങ്ങള്‍ പങ്കുവെക്കാനും സങ്കടമുണ്ടാകുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാനുമൊക്കെ ഇക്കൂട്ടര്‍ ലഹരിയുടെ ലോകത്തേക്ക് യാത്രയാവുന്നു. യഥാര്‍ഥ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ധൈര്യവും തന്‍േറടവും നഷ്ടമായവരാണ് ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നത്.
മദ്യവും ലഹരിയും
ഉപയോഗിക്കുന്നവരിൽ മറവി, ആക്രമണോത്സുകത, സംശയരോഗം, വിഷാദരോഗം തുടങ്ങിയവ പിടികൂടാന്‍
സാധ്യതയുണ്ട് .മദ്യപാനികളിൽ ഹൃദയം,
കരള്‍, വൃക്ക, ആമാശയം, തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ പിടിപെടാൻ
സാധ്യതയുണ്ട് .ഒരാള്‍ ലഹരിക്കടിമയാവുന്നത് പലഘട്ടങ്ങളിലൂടെയാണ്. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ മദ്യപാനത്തിൽ
നിന്ന് അകറ്റാൻ കഴിയണം . വീട്ടിൽ മദ്യത്തിന് മാന്യത കൽപ്പിക്കരുത് .ആദ്യഘട്ടങ്ങളില്‍ ലഹരിവസ്തുക്കളോട് മാനസികവും ശാരീരികവുമായ അടിമത്തം കുറവായതിനാല്‍ ചികിത്സ എളുപ്പവും ഫലപ്രദവുമാണ്. എന്നാല്‍, ഇത് പലപ്പോഴും നടക്കാറില്ല. ഒരാള്‍ ലഹരിയുടെ പിടിയിലകപ്പെട്ട് അവസാനഘട്ടങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് ബന്ധുക്കളും മറ്റും ചികിത്സയെപ്പറ്റി ആലോചിക്കുന്ന്. ഈ ഘട്ടത്തില്‍ രോഗിയെ
പൂര്‍ണമായി രോഗമുക്തമാക്കല്‍ എളുപ്പമല്ല.
അവസാനഘട്ടത്തിൽ പിതാവിൻറെ
ഉപദേശം കൊണ്ട് യാതൊരു പ്രയോജനവുമില്ല ,. മറിച്ച് ചികിത്സയാണ് ഏകവഴി. കൂടാതെ ഒരു മനോരോഗ വിദഗ്ധന്‍െറ സഹായത്താല്‍ രോഗിയുടെ
മാനസികാവസ്ഥ വിശകലനം ചെയ്ത് ലഹരി ഉപയോഗത്തിലേക്ക് രോഗിയെ നയിക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് .ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനേക്കാള്‍
നല്ലത് രോഗംവരാതെ നോക്കുന്നതാണ് എന്നുപറയുന്നത് ലഹരി ഉപയോഗത്തിന്‍െറ കാര്യത്തില്‍ 100 ശതമാനം ശരിയാണ്.ചെറുപ്പത്തിൽ കുട്ടികൾ പിതാവിനെയാണ്
മാതൃകയാക്കുന്നത് .പിന്നീട് സിനിമകളിലും മറ്റുമുള്ള ഇഷ്ടനായകര്‍ മദ്യപിച്ച് ചെയ്യുന്ന വീരകൃത്യങ്ങളും ഇളംതലമുറയെ മദ്യപാനത്തിലേക്ക് നയിക്കുന്നുണ്ട്.
ആരോഗ്യത്തിന്റേയും യൗവ്വനത്തിന്റേയും വില നാം മനസ്സിലാക്കുന്നത് പലപ്പോഴും
അത് നഷ്ടപ്പെട്ടതിനുശേഷമാണ്.ആഗ്രഹങ്ങളും വികാരങ്ങളും നിയന്ത്രിക്കാനോ, ഇച്ഛാഭംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തതോ, വീട്ടില്‍ മാതാപിതാക്കളുടെ സ്‌നേഹം കിട്ടാത്തതുകൊണ്ടോ,
ബന്ധങ്ങളുടെ ഉലച്ചില്‍ കൊണ്ടോ, കാര്‍ക്കശ്യം നിറഞ്ഞ ശിക്ഷണ രീതികള്‍ കൊണ്ടോ , വീട്ടിലെ വളർത്തുദോഷം കൊണ്ടോ യുവജനങ്ങള്‍ മദ്യത്തിനും
മയക്കു മരുന്നുകള്‍ക്ക് അടിമകളാകുന്നു.യുവത്വം മനുഷ്യ മഹത്വത്തിന്റെ ചവിട്ടുപടിയാണ്. അത് കാത്തുസൂക്ഷിക്കുവാന്‍ മദ്യവും മയക്കു മരുന്നും പുകവലിയും ഇല്ലാത്ത ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment