Pages

Saturday, June 22, 2019

വെല്ലുവിളികൾ നേരിടുന്ന ഭാരതത്തിലെനീതിന്യായസംവിധാനം


വെല്ലുവിളികൾ നേരിടുന്ന ഭാരതത്തിലെനീതിന്യായസംവിധാനം.

ഇന്ത്യയിലെ നീതിന്യായസംവിധാനം ഒട്ടേറെ വെല്ലുവിളികൾ
  നേരിടുകയാണ്‌ .കോടതിവിധികളെയും ന്യായാധിപരെയും  അനാവശ്യമായി വിമർശിക്കുന്ന  ഒരു  രീതി അടുത്തകാലത്തായി കാണുന്നു .ഇത്   ന്യായാധിപരുടെ ആത്മവീര്യം ചോർത്തിക്കളയാൻ  മാത്രമേ ഉപകരിക്കൂ .ഇപ്പോൾ  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ കോടതിയിലെ ഒരു മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡനപരാതിയാണ് നിയമനിർമാണ സംവിധാനത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ് .ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.
പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കണം നിയമം എല്ലാ ഇന്ത്യൻ പൗരന്മാർക്കും  ഒരുപോലെയാണ് .ജീവനക്കാരിയുടെ പരാതി  പരിശോധിക്കാൻ  ജഡ്ജിമാർ അടങ്ങിയ കമ്മിറ്റിയെ കോടതി നിയോഗിക്കുകയും  ആരോപണത്തിൽ കഴമ്പില്ലെന്ന നിഗമനത്തിൽ ആ സമിതി  എത്തിച്ചേരുകയും ചെയ്തു .സമിതിയുടെ പ്രവർത്തനമാകെ  നിയമവിരുദ്ധമായിരുന്നുവെന്ന  ശക്തമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ചീഫ് ജസ്റ്റിസിനും മേലെയാണ് നീതി എന്നതുതന്നെയാകണം ഇക്കാര്യത്തിലെ അടിസ്ഥാനതത്വം. പരാതി നീതിപൂർവകമായി തീർപ്പാക്കുന്നതുവരെ ചീഫ് ജസ്റ്റിസ് മാറിനിൽക്കേണ്ടതുണ്ടോ എന്നതും പരിശോധിക്കണം.
 എന്തുതന്നെയായാലും ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാൻ ഉന്നത നീതിപീഠം തയ്യാറാകണം.ഒരു ഗൂഡാലോചനയുടെ ഫലമായിട്ടാണ്  ഈ ലൈംഗീക ആരോപണം  ഉണ്ടായിരിക്കുന്നതെന്ന്ചീഫ് ജസ്റ്റിസ് പറയുന്നു .ഇതിന്റെ പേരിൽ രാജിവയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിയ്ക്കും വഴങ്ങില്ല- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.അദ്ദേഹം കോടതിയിൽ പറഞ്ഞത്. ‘‘ആരോപണങ്ങൾ വിശ്വാസയോഗ്യമല്ല. അവ നിഷേധിക്കാനായിപോലും എന്റെ നിലവാരം താഴ്ത്താൻ താൽപര്യപ്പെടുന്നില്ല. ഇതിന്റെ പിന്നിൽ വലിയ ശക്തിയുണ്ടാവണം; അവർക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫിസിനെ നിഷ്ക്രിയമാക്കണം. സുപ്രീം കോടതി അടുത്തയാഴ്ച ചില സുപ്രധാന കേസുകൾ പരിഗണിക്കാനിരിക്കുകയാണ്. ഞാൻ ഈ കസേരയിലിരുന്ന്, നിർഭയം ചുമതല നിർവഹിക്കും, കാലാവധി പൂർത്തിയാക്കും. ജുഡീഷ്യറിയെ ബലിയാടാക്കാൻ അനുവദിക്കില്ല. അഴിമതി ആരോപിക്കാൻ സാധിക്കാത്തതിനാൽ എനിക്കെതിരെ ചിലർക്ക് എന്തെങ്കിലും കണ്ടെത്തണം. അവർ ഇതാണ് കണ്ടെത്തിയിരിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിയെ ലൈംഗിക ആരോപണത്തില് കുടുക്കാന് ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്കിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന് സുപ്രീംകോടതി നിര്ദേശിച്ചിട്ടുണ്ട്. കോടതികളോടുള്ള  ജനങ്ങളുടെ
വിശ്വാസ്യത നഷ്‌ടപെടാൻ ഇടയാകരുത് .

പ്രൊഫ്. ജോൺ കുരാക്കാർ

















.

No comments: