Pages

Sunday, June 23, 2019

പൊലീസുകാരുടെ തമ്മിലടി കേരളത്തിന് നാണക്കേട്


പൊലീസുകാരുടെ തമ്മിലടി കേരളത്തിന് നാണക്കേട്


സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർ തമ്മിലടിച്ച സംഭവം  കേരളത്തിനുതന്നെ നാണക്കേടാണ്.സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു .ആദ്യ ഘട്ടമായി എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു.തിരിച്ചറിയൽ കാർഡ് വിതരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഇന്നലെ ,2019 ജൂൺ 22 ന്   ഇടതുവലതു സംഘടനകൾ ഏറ്റുമുട്ടിയത്. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസുകാർ പരസ്പരം ഏറ്റുമുട്ടിയത് വൻ വിവാദമാണ്  ഉണ്ടാക്കിയിരിക്കുന്നത് .

 സഹകരണ സംഘം തിരഞ്ഞെടുപ്പ് ജൂൺ 27നു നടക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും വോട്ടിങ്ങിന് അനുവാദം നൽകുന്ന തിരിച്ചറിയൽ കാർഡ് വിതരണം വൈകുന്നുവെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നാലായിരത്തോളം അപേക്ഷകരിൽ 600 പേർക്ക് മാത്രമാണ് കാർഡ് ലഭിച്ചത്. വിതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും ഭൂരിഭാഗം പേർക്കും കാർഡ് നൽകാത്തത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണെന്നും ആരോപിച്ചു. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എആർ ക്യാംപിൽ വച്ച് നേരിയ സംഘർഷമുണ്ടായത്.

മ്യൂസിയം സിഐയുടെ നേതൃത്വത്തിൽ പൊലീസെത്തി രംഗം ശാന്തമാക്കി. എന്നാൽ പിരിഞ്ഞു പോകണമെന്ന നിർദേശം അവഗണിച്ച് പിന്നീടും കോൺഗ്രസ് അനുകൂല പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തേ ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. അന്നു തിരുവനന്തപുരം പൊലീസ് കമ്മിഷണറെ രൂക്ഷമായി വിമർശിച്ച കോടതി ക്രമസമാധാനം ഉറപ്പാക്കൻ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു. ഇവയെല്ലാം മറികടന്നായിരുന്നു കയ്യാങ്കളി വരെ കാര്യങ്ങളെത്തിയത്.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: