മലങ്കര സഭയുടെ പള്ളികൾ അക്രമകേന്ദ്രങ്ങളും കൊലകളവുമാക്കി മാറ്റരുത്
ഓര്ത്തഡോക്സ്–യാക്കോബായ സഭാതര്‍ക്കം
അവസാനിപ്പിക്കേണ്ട സമയമായി .സുപ്രീം കോടതിയുടെ
അവസാനത്തെ താക്കിതും പുറത്തുവന്നു . സുപ്രീം
കോടതി. തീര്‍പ്പാക്കിയ വിഷയം
ഇനി രാജ്യത്തെ ഒരു
കോടതിയും പരിഗണിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
1934ലെ മലങ്കര സഭ ഭരണഘടനയിലെ വിധി
അന്തിമമാണ്. വീണ്ടും വീണ്ടും ഹര്‍ജികള്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്നും
കോടതി വ്യക്തമാക്കി. അതിവേഗം കോടതിവിധി നടപ്പിലാക്കിവരികയാണ്
. യാക്കോബായ വിഭാഗത്തിൻറെ ഭരണത്തിലിരുന്ന വലുതും ചെറുതുമായ 35 ലധികം
പള്ളികളിൽ വിധി നടപ്പിലായിക്കഴിഞ്ഞു. ഭരണക്രമത്തിൽ മാത്രമാണ് മാറ്റമുള്ളത്.
1934 ലെ
സഭാഭരണഘടനാ അനുസരിച്ച് ഭരണം നടത്തണമെന്നുമാത്രം
. മലങ്കര ഓത്തഡോക്സ് സഭയുടെ മേപ്രാല്
പള്ളിയില് ബഹു.കോടതി
വിധി നടപ്പിലാക്കി കിട്ടുന്നതിനു
വേണ്ടി ശ്രമിക്കുന്ന ഓര്ത്തഡോക്സ്
സഭാ അംഗങ്ങളെ വിഘടിത വിഭാഗം അക്രമിക്കുവാനായി വന്നത് സമാധാന
അന്തരീക്ഷം തകർക്കാനെ
ഉപകരിക്കൂ .. വിധി നടപ്പിലാക്കാതിരിക്കാൻ കഴിയില്ല.
യാക്കോബായ വിഭാഗത്തിൻറെ തിരുമേനിമാർ വിധിയുടെ
അന്തസത്ത മനസ്സിലാക്കി തങ്ങളുടെ
വിശ്വാസികളെ അക്രമത്തിൽ
നിന്ന് പിന്തിരിപ്പിക്കണം . ചെറുപ്പക്കാരെ കേസുകളിൽ അകപെടുത്തി അവരുടെ
ഭാവി തകർക്കരുത് . എല്ലാ
ഒരു വിശ്വാസം തന്നെയാണ്
എന്നോർക്കണം .
മേപ്രാല് പള്ളിയില് കൊലകത്തിയുമായി വന്ന
ഒരു യാക്കോബായ ചെറുപ്പക്കാരൻ പോലീസ്
കസ്റ്റഡിയിൽ ആയതായി വാർത്തയിൽ
കണ്ടു .സമാധാന പരമായി ബഹു.കോടതി വിധിനടത്തിപ്പിലൂടെ സമാന്തര
ഭരണം അവസാനിപ്പിപ്പിക്കാന് ഉള്ള
അധികാരികളുടെ ശ്രമത്തെ കലാപത്തിലൂ ടെ
ഇല്ലാതാക്കാൻ കഴിയുമോ
? കോടതികളെയും സഭാനേതൃത്വത്തെയും
അവഹേളിക്കാതെ പരമോന്നതകോടതിയുടെ അന്തിമ വിധി അംഗീകരിച്ച ശേഷം യാക്കോബായ
വിഭാഗത്തിലെ വൈദീകരും മേൽപട്ടക്കാരും മലങ്കരസഭാനേതൃത്വവുമായി
ചർച്ചചെയ്ത് ഒരുമിച്ച്
പോകാവുന്നതേയുള്ളൂ .അതുമാത്രമാണ് സഭാസമാധാനത്തിനുള്ള ഏകമാർഗ്ഗം .
പ്രൊഫ്. ജോൺ കുരാക്കാർ .

No comments:
Post a Comment