Pages

Sunday, April 28, 2019

യാത്രക്കാരെ തല്ലുന്ന കല്ലട ബസ്സ് -കാശ് കൊടുത്ത് തല്ല് വാങ്ങുന്ന പാവം യാത്രക്കാർ


യാത്രക്കാരെ തല്ലുന്ന കല്ലട ബസ്സ് -കാശ് കൊടുത്ത് തല്ല് വാങ്ങുന്ന പാവം യാത്രക്കാർ

കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി  കല്ലട ബസ്സിലെ യാത്ര  തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കല്ലട  ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു. ബസ്സ് ജീവനക്കാരുടെ അഹങ്കാരം യാത്രക്കാരെ തള്ളുന്ന സ്ഥിതിയിലെത്തിച്ചു .യാത്രക്കാരെ ആക്രമിച്ച സംഭവം: ബസ് ഉടമ സുരേഷ് കല്ലട പൊലീസിൽ ഹാജരായി.സുഖമില്ലാത്തതിനാൽ തനിക്ക് ഹാജരാകാൻ കഴിയില്ലെന്ന് ഇയാൾ അറിയിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. തുടർന്നാണ്  ഇയാൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകതന്നെവേണം .
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.കല്ലട ട്രാവല്‍സിന്റെ ബസ്സില്‍ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാര്‍ക്ക് ബസ്സുടമയുടെ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. യാത്രാമധ്യേ ബസ്സ് വഴിയില്‍ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ബസ്സ് വഴിയരികില്‍ രാത്രിയില്‍ ദീര്‍ഘനേരം പിടിച്ചിടുകയും അതിന്റെ കാരണം വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കള്‍ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിച്ചത് .യാത്രക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കല്ലട ബസ് ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു. കൂടുതൽ പണം കൊടുത്ത്, സൗകര്യപ്രദമായും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്തെത്താൻ ബസിൽ കയറുന്നവർക്ക് പകരം മർദനം നൽകുന്ന പ്രാകൃതമനോഭാവം വച്ചുപൊറുപ്പിക്കാൻ  അനുവദിക്കരുത്
യാത്രയ്ക്കിടെ അർധരാത്രി നടുറോഡിൽ കേടായ ബസിനു പകരം സംവിധാനമൊരുക്കാൻ ആവശ്യപ്പെട്ട യുവാക്കളെയാണു ജീവനക്കാർ ക്രൂരമായി മർദിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്ന ബസ് തടഞ്ഞ് ഇരച്ചുകയറിയ സംഘം യുവാക്കളെ വലിച്ചിഴച്ച് പുറത്തിറക്കിയും മർദനം തുടർന്നു. കരിങ്കല്ലുകൊണ്ടു തലയ്ക്കടിച്ചും ബീയർ കുപ്പിയെറിഞ്ഞും വസ്ത്രങ്ങൾ വലിച്ചുകീറിയും നരനായാട്ടാണു നടന്നതെന്നാണു യാത്രക്കാരുടെ പരാതി. സംഭവത്തിൽ സർക്കാർ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വധശ്രമം, പിടിച്ചുപറി, സംഘംചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തുകഴിഞ്ഞു. അറസ്റ്റുകളും ഉണ്ടായി. കല്ലട ബസ് സർവീസിൽ യാത്രക്കാർക്കുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ചില സ്വകാര്യ ബസ് ഓപ്പറേറ്റർമാർ സ്ത്രീയാത്രക്കാർക്കു ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താഞ്ഞതിനെക്കുറിച്ചും മറ്റുമുള്ള പരാതികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.യാത്രക്കാരോട് കയ്യൂക്കു കാണിക്കാനുള്ള ധൈര്യം ജീവനക്കാർക്ക് എവിടെനിന്നാണ് ഉണ്ടായത്?
അധികാരികളുടെ നിയന്ത്രണം ഇല്ലാത്തതാണ്  ഇതിനു കാരണം .ഇത്രയും നാൾ ചിലരെങ്കിലും തുടർന്നുപോന്ന മനുഷ്യത്വരഹിതവും ചട്ടവിരുദ്ധവുമായ കാര്യങ്ങളെല്ലാം കണ്ടെത്തുകയും അതിന്മേൽ ഉചിതവും മാതൃകാപരവുമായ നടപടികൾ ഉണ്ടാവുകയും വേണം. സംസ്ഥാനാന്തര, ദീർഘദൂര ബസ് സർവീസുകളെല്ലാം കൃത്യമായി ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ കൂടി ഈ സംഭവം കാരണമാകുന്നു. ദിവസേന ആയിരക്കണക്കിനു യാത്രക്കാരുണ്ടെങ്കിലും ബെംഗളൂരുവിൽനിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ട്രെയിനുകളും കെഎസ്ആർടിസി ബസുകളും കുറവാണ്. കൂടുതൽ ട്രെയിനുകൾ വേണമെന്ന ദീർഘകാലാവശ്യത്തിന് ഇനിയെങ്കിലും പരിഹാരമുണ്ടാകണം.കെ .എസ് .ആർ .ടി .സി  കൂടുതൽ  ദീർഘദൂരബസ്സുകൾ  ബസ്സുകൾ  ഇറക്കേണ്ടിയിരിക്കുന്നു . സ്വകാര്യ ബസ്സുകളെ  നീരിക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാർ ജാഗ്രരത കാട്ടേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: