Pages

Monday, March 25, 2019

മലങ്കരസഭയിലെ പള്ളിത്തർക്കത്തിൽ കോടതിവിധികൾ അംഗീകരിക്കും എന്ന് പറയുകയും കോടതിവിധികളെ ലംഘിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്


മലങ്കരസഭയിലെ പള്ളിത്തർക്കത്തിൽ  കോടതിവിധികൾ അംഗീകരിക്കും  എന്ന് പറയുകയും കോടതിവിധികളെ ലംഘിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്

മലങ്കര സഭയിലെ പള്ളിത്തർക്കം കേരളത്തിലെ ക്രമസമാധാനനില തകർത്തിരിക്കുകയാണ്.വിഘടിതവിഭാഗം തീവ്രവാദത്തിലേക്കും നീങ്ങുകയാണ് പെരുമ്പാവൂരപ്പള്ളിപരിസരത്ത് മാറ്റൊലികൊണ്ട  ഒരു മുദ്രാവാക്യം ഇങ്ങനെയാണ് "കയ്യുംവെട്ടും കാലുംവെട്ടും വേണ്ടിവന്നാൽ തലയും വെട്ടും " കൊലവിളിമുഴക്കിയവരുടെ കൂട്ടത്തിൽ  വെള്ളകുപ്പായവും കറുത്ത തൊപ്പിയും ധരിച്ച പുരോഹിതൻമാരേയും കാണാമായിരുന്നു .അമ്മയെ മറന്നാലും അന്ത്യോക്കയെ മറക്കില്ല എന്ന വിളികളും കേൾക്കാമായിരുന്നു . കോടതിവിധികളെ നോക്കുകുത്തിയാക്കുന്ന ആൾക്കൂട്ട ജനാധിപത്യവും നീതിനിഷേധങ്ങളും പൊതുസമൂഹം തിരിച്ചറിയണം കോടതിവിധികൾ അംഗീകരിക്കും  എന്ന് പറയുകയും കോടതിവിധികളെ ലംഘിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത് .കോടതിവിധി നീട്ടിക്കൊണ്ടുപോകാൻ ആൾക്കൂട്ടത്തെ  രംഗത്തിറക്കുന്ന ഹീനതന്ത്രം വിഘടിത വിഭാഗം  പയറ്റികൊണ്ടിരിക്കുന്നു .പിറവത്ത് ലൈവായി കണ്ടകാഴ്ച അതാണ് .

ആൾക്കൂട്ടവും കുറെഗുണ്ടകളും ഉണ്ടെങ്കിൽ ഇന്ത്യൻ നിയമങ്ങൾ കാറ്റിൽ പറത്താം എന്ന സ്ഥിതിയാണിന്ന് . ഹീന തന്ത്രത്തിന്  ഇരുമുന്നണികളും കൂട്ടുനിൽക്കുന്നു .ഒരു വിഭാഗം വിശ്വാസികൾക്ക് ഇന്ത്യൻ നിയമങ്ങളെക്കാൾ പ്രധാനം അന്ത്യോക്യൻ നിയമങ്ങളാണ് .2017 ജൂലൈ 3 ന് ഭാരതത്തിൻറെ പരമോന്നതകോടതി മലങ്കരയിൽ  ഒരു സഭയെ ഉള്ളുവെന്നും അതിനു ഒരു കാതോലിക്കയും  ഒരു മലങ്കര മെത്രാപ്പോലീത്തായും മാത്രമാണെന്നും വ്യക്തമാക്കിയിട്ടും ' ഒരു സാത്താന്യശക്തിക്കും വിഘടിത സഭയെ തകർക്കാനാവില്ല എന്നാണ്അവർ പറയുന്നത് . അന്ത്യോക്യൻ വിശ്വാസം  തകർക്കാൻ ഒരു കോടതിയും പറയുന്നില്ല . പള്ളിയുടെ യഥാർത്ഥ അവകാശി ഓർത്തഡോക്സ്കാർ മാത്രമാണ് എന്നാണു കോടതി കണ്ടെത്തിയിരിക്കുന്നത് . നിയമം കയ്യിലെടുക്കാൻ ആരും തുനിയരുത് . നൊയമ്പു കാലത്ത്  തിരുമേനിമാരും വൈദീകരും വിശ്വാസികളും ഉപവസിക്കുന്നത് നല്ലതാണ് . പക്ഷെ പൊതുസ്ഥലത്തെ  ഉപവാസം ക്രമസമാധാനം തകർക്കുന്ന രീതിയിലാകരുത് വിഘടിതവിഭാഗം  ഭാരതത്തിലെ പരമോന്നതവിധിയേക്കാൾ അന്ത്യോക്യയിലെ കല്പനകളാണ് അനുസരിക്കുന്നത് . ഇലക്ഷൻ  ബഹിഷ്ക്കരിക്കാനും വോട്ടിൽ നിന്ന് വിട്ടുനിൽക്കാനും വിഘടിത വിഭാഗത്തിലെ നേതാക്കൾ അവരുടെ വിശ്വാസികളോട് ആലോചിക്കുകപോലും ചെയ്യാതെ പ്രഖ്യാപിച്ചിരിക്കുകയാണ് .



പ്രൊഫ്. ജോൺ കുരാക്കാർ`

No comments: