Pages

Sunday, March 24, 2019

ആൾക്കൂട്ട വിധിയും സുപ്രീംകോടതി വിധിയും

ആൾക്കൂട്ട വിധിയും 
സുപ്രീംകോടതി വിധിയും

മലങ്കരസഭയിലെ പള്ളിത്തർക്കം കേരളത്തിലെ ക്രമസമാധാനനില തകർക്കുന്നതോടൊപ്പം തീവ്രവാദത്തിലേക്കും നീങ്ങുകയാണ് പെരുമ്പാവൂരപ്പള്ളിപരിസരത്ത് മാറ്റൊലികൊണ്ട  ഒരു മുദ്രാവാക്യം ഇങ്ങനെയാണ് "കയ്യുംവെട്ടും കാലുംവെട്ടും വേണ്ടിവന്നാൽ തലയും വെട്ടും " ഈ കൊലവിളിമുഴക്കിയവരുടെ കൂട്ടത്തിൽ  വെള്ളകുപ്പായവും കറുത്ത തൊപ്പിയും ധരിച്ച പുരോഹിതൻമാരേയും കാണാമായിരുന്നു .അമ്മയെ മറന്നാലും അന്ത്യോക്കയെ മറക്കില്ല എന്ന വിളികളും കേൾക്കാമായിരുന്നു .മറ്റ് മതസ്ഥരാണ് ഇങ്ങനെ വിളിച്ചതെങ്കിൽ അവരെ തീവ്രവാദികളായി മുദ്രകുത്തും .

 കോടതി വിധിയുമായി പള്ളിയിലെത്തിയ മെത്രാപോലിത്ത ഉൾപ്പടയുള്ളവർക്കെതിരെ  കോടതി വിധി നടപ്പിലാക്കാൻ ബാധ്യതയുള്ള  പെരുമ്പാവൂർ  പൊലീസ് എസ് .ഐ  യുടെ ആക്രോശവും തെറിപറച്ചിലും  ലോകം മുഴുവനും കാണുകയായിരുന്നു . മലങ്കര സഭയിലെ വിഘടിതവിഭാഗം  ഭാരതത്തിലെ പരമോന്നതവിധിയേക്കാൾ അന്ത്യോക്യയിലെ കല്പനകളാണ്‌ അനുസരിക്കുന്നത് . ഇലക്ഷൻ  ബഹിഷ്ക്കരിക്കാനും വോട്ടിൽ നിന്ന് വിട്ടുനിൽക്കാനും വിഘടിത വിഭാഗത്തിലെ നേതാക്കൾ അവരുടെ വിശ്വാസികളോട് ആലോചിക്കുകപോലും ചെയ്യാതെ പ്രഖ്യാപിച്ചിരിക്കുകയാണ് .ഇത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് .

അടിമത്വത്തിൻറെ ചങ്ങല വലിച്ചെറിയാൻ കഴിയാത്ത ഒരു വിഭാഗമായി കഴിയാനാണ് അവർക്ക് ആഗ്രഹമെന്നു  തോന്നുന്നു .2017 ജൂലൈ 3 ന് ഭാരതത്തിൻറെ പരമോന്നതകോടതി മലങ്കരയിൽ  ഒരു സഭയെ ഉള്ളുവെന്നും അതിനു ഒരു കാതോലിക്കയും  ഒരു മലങ്കര മെത്രാപ്പോലീത്തായും മാത്രമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ് .കോടതിവിധി നടപ്പിലാക്കാൻ വൈകുംതോറും വലിയതോത്തിൽ ക്രമസമാധാന നില വഷളാകും .കൈയൂക്ക് കൊണ്ടുവിധിനടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയുമെന്നുവരുമ്പോൾ  വിധിനേടിയ യഥാർത്ഥ അവകാശികളും കൈയൂക്ക് കാണിക്കാൻ ശ്രമിക്കേണ്ടിവരും  ഇത് കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കും.

വര്ഷങ്ങളായി കയ്യിലിരിക്കുന്ന പള്ളികളും സ്വത്തുക്കളും നഷ്‌ടപ്പെടുമെന്ന് തോന്നുമ്പോൾ  വിഘടിതവിഭാഗം  മറ്റ് തീവൃവാദിഗ്രൂപ്പുകളുമായി ചേർന്ന് പള്ളികൾ തകർക്കാനും  സ്വത്തുക്കൾ കൊള്ളയടിക്കാനുമുള്ള  സാധ്യത തള്ളിക്കളയാനാവില്ല .മലങ്കരസഭ നൂറ്റാണ്ടുകളായി ആർജിച്ചെടുത്ത സ്വത്തും സാസ്‌ക്കാരവുമാണ്  തകരുന്നത് . കോടതിവിധി നീട്ടികൊണ്ടുപോകാതെ നടപ്പിലാക്കാനുള്ള ആർജവം സർക്കാർ കാണിക്കണം .സർക്കാർ ആരുടേയും പക്ഷം ചേരേണ്ടതില്ല . നീതിനടപ്പിലാക്കിയാൽ മാത്രം മതി. വിധി നടപ്പിലാക്കിയേ കഴിയൂയെന്ന് എല്ലാവരും അറിയട്ടെ . വ്യാജവാഗ്ദാനങ്ങൾ നൽകി വിഘടിതവിഭാഗത്തെ തൽക്കാലത്തേക്ക് ആശ്വസിപ്പിച്ചിട്ട് പ്രയോജനമില്ല . സത്യം തിരിച്ചറിയാൻ അവരെ സഹായിക്കുക .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: